Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലങ്ങിയ കണ്ണുകൾക്ക്...

കലങ്ങിയ കണ്ണുകൾക്ക് മുന്നിൽ സമാശ്വാസമായി പിണറായി

text_fields
bookmark_border
കലങ്ങിയ കണ്ണുകൾക്ക് മുന്നിൽ സമാശ്വാസമായി പിണറായി
cancel

കവളപ്പാറ (നിലമ്പൂർ): നിരവധി പേരെ മണ്ണെടുത്ത കവളപ്പാറയിൽ ജീവൻ വാരിപ്പിടിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവ ർക്ക്​ ആശ്വാസമേകാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടോടെയാണ്​ ഭൂദാനം സ​െൻറ്​ ജോർജ്​ മലങ്കര കത്തോലിക്ക പള്ളിയിലെ ക്യാമ്പിൽ മുഖ്യമന്ത്രിയെത്തിയത്​. കഴിഞ്ഞവർഷം പ്രളയം ഒന്നിച്ച് അതിജീവിച്ചത് പോ ലെ ഇത്തവണയും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. വലിയ ദുരന്തമാണ് നാം നേരിട്ടത്. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. അവർക്ക ായി തിരച്ചിൽ തുടരും. പ്രതികൂല കാലാവസ്ഥയിൽ 12 അടിയോളം ചളി വന്ന് കുഴഞ്ഞുമറിഞ്ഞതാണ് മൃതദേഹങ്ങൾ കണ്ടെത്താൻ കാലതാമസ മുണ്ടാക്കിയത്. ഇനി എന്തുചെയ്യണമെന്നാണ് ഗൗരവമായി ആലോചിക്കേണ്ടത്. ഇതിനുമുമ്പ് നാം കാണിച്ച ഒരുമയും കൂട്ടായ്മയും ലോകം കണ്ടതാണ്.

ഒന്നിച്ചുനിന്ന് ഈ ദുരന്തത്തെയും നമ്മൾ നേരിടും. തകർന്ന് പോവാതിരിക്കുക. നാടാകെ നിങ്ങളോടൊപ്പമുണ്ട്. തിരിച്ചുചെല്ലാൻ പറ്റുന്ന വീടുകളിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു. വീടും സ്ഥലവും നഷ്​ടപ്പെട്ടവരുണ്ട്. ദുരന്തബാധിതരുടെ കൂടെയുണ്ടാവും. എല്ലാ ദുരിതങ്ങളെയും കഷ്​ടപ്പാടുകളെയും ഒന്നിച്ചുനിന്ന് നമ്മൾ അതിജീവിക്കും. സാധ്യമാവുന്നതെല്ലാം സർക്കാർ ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഡോ. കെ.ടി. ജലീൽ, കടന്നപ്പള്ളി രാമചന്ദ്രൻ, പി.വി. അൻവർ എം.എൽ.എ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ജില്ല കലക്ടർ ജാഫർ മലിക് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.


എല്ലാം പോയി സാറെ...
കവളപ്പാറ: എല്ലാം പോയി സാറേ... ഇനിയൊന്നും ബാക്കിയില്ല. ഉരുൾപൊട്ടലിൽ മരുമകളും പേരമകളും നഷ്​ടമായ പൂതാനി മുഹമ്മദിന്​, മുഖ്യമന്ത്രിയെ കണ്ടതോടെ നിയന്ത്രണംവിട്ടു. ചൊവ്വാഴ്ച കവളപ്പാറ ക്യാമ്പിലെത്തി മടങ്ങുമ്പോഴാണ് മുഹമ്മദ് മുഖ്യമന്ത്രി പിണറായി വിജയ​​െൻറ മുന്നിൽ വിറക്കുന്ന കൈകളുമായി നിന്ന് പൊട്ടിക്കരഞ്ഞത്. മുഹമ്മദി​​െൻറ മകൻ കരീം രക്ഷപ്പെട്ടെങ്കിലും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. 88കാരനായ മുഹമ്മദ് മൂന്ന് നാല് ദിവസങ്ങളായി അടക്കിപിടിച്ച വിങ്ങൽ കണ്ണീരും നിലവിളിയുമായി പുറത്തേക്കൊഴുകുകയായിരുന്നു. കവളപ്പാറ ഉരുൾപൊട്ടലിൽ ബാക്കിയായവർ കഴിയുന്ന ഭൂതാനം സ​െൻറ്​ ജോർജ് പള്ളിയിലെ ക്യാമ്പിൽ ഇങ്ങനെ നിരവധിപേരുണ്ട്.

ഒന്നും ബാക്കിയില്ലാതെ എല്ലാം മണ്ണെടുത്തവർ. മുഖ്യമന്ത്രിയുടെ ആശ്വാസ വാക്കുകളൊന്നും അവരുടെ നെഞ്ചിനുള്ളിലേക്ക് ഇറങ്ങിയിട്ടില്ല. എത്രനാൾ ദുരിതം പേറേണ്ടിവരുമെന്നോ, മണ്ണിനടിയിൽ കിടക്കുന്ന ഉറ്റവർക്കായുള്ള കാത്തിരിപ്പ് എന്നവസാനിക്കുമെന്നോ ഇവർക്കറിയില്ല. ഇവരെയൊക്കെ എവിടെ പുനരധിവസിപ്പിക്കുമെന്ന് അധികൃതർക്കുമറിയില്ല.

കവളപ്പാറ ദുരന്തം: പ്രതിപക്ഷത്തെ കേൾക്കാൻ മുഖ്യമന്ത്രി തയാറായില്ല -യു.ഡി.എഫ്
പോത്തുകല്ല്​: കവളപ്പാറ ദുരന്തത്തെക്കുറിച്ച് ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ലെന്ന് പ്രതിപക്ഷ എം.എൽ.എമാർ കുറ്റപ്പെടുത്തി. പോത്തുകല്ല്​ പഞ്ചായത്ത് ഓഫിസിൽ ചേർന്ന അവലോകന യോഗശേഷമാണ് മലപ്പുറത്തെ പ്രതിപക്ഷ എം.എൽ.എമാർ ഇക്കാര്യം പറഞ്ഞത്​. ദുരന്തം നേരിടുന്നതിൽ ഒറ്റക്കെട്ടാകണമെന്ന് പറഞ്ഞ മുഖ്യമന്ത്രി യോഗത്തിൽ ഒരു ജനപ്രതിനിധിക്ക് പോലും സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് എം. ഉമ്മർ എം.എൽ.എ കുറ്റപ്പെടുത്തി. കലക്ടറുടെ റിപ്പോർട്ട് കേൾക്കാൻ മാത്രമാണ് തയാറായത്​.

സന്നദ്ധസംഘടനകൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ നിഷ്ക്രിയമാണെന്നും പി.കെ. ബഷീർ എം.എൽ.എ കുറ്റപ്പെടുത്തി. ദുരന്തസ്ഥലത്ത് തങ്ങളാരും സർക്കാറിനെ കുറ്റപ്പെടുത്തുകയില്ലെന്നും എന്നാൽ വസ്തുതകൾ വിലയിരുത്താനുള്ള സാവകാശം കാണിക്കാതെ ചടങ്ങ്​ തീർക്കുകയായിരുന്നു മുഖ്യമന്ത്രിയെന്നും എ.പി. അനിൽകുമാർ പറഞ്ഞു. പി. അബ്​ദുൽ ഹമീദ് എം.എൽ.എ, പ്രഫ. ആബിദ് ഹുസൈൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ എ.പി. ഉണ്ണികൃഷ്ണൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സക്കീന പുൽപ്പാടൻ, കെ.ടി. കുഞ്ഞാൻ, ഒ.ടി. ജയിംസ് എന്നിവരും യു.ഡി.എഫ് സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Landslidekerala newskerala floodkavalapparaBhoodanam
News Summary - Kerala Govt. stand with flood affected people - Kerala news
Next Story