Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോ​​​ട്ടോ​​ർ...

മോ​​​ട്ടോ​​ർ വാ​​ഹ​​ന ഭേ​​ദ​​ഗ​​തി: 16 വരെ കൂടിയ പിഴ ചുമത്തില്ല -ഗതാഗത മന്ത്രി

text_fields
bookmark_border
മോ​​​ട്ടോ​​ർ വാ​​ഹ​​ന ഭേ​​ദ​​ഗ​​തി: 16 വരെ കൂടിയ പിഴ ചുമത്തില്ല -ഗതാഗത മന്ത്രി
cancel

തിരുവനന്തപുരം: പാ​​ർ​​ല​​മെന്‍റ്​ പാ​​സാ​​ക്കി​​യ മോ​​​ട്ടോ​​ർ വാ​​ഹ​​ന ഭേ​​ദ​​ഗ​​തി നി​​യ​​മ​​ത്തി​​ ലെ പി​​ഴ സം​​ഖ്യ കു​​റ​​ക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാറും ആലോചിക്കുന്നു. പുതിയ മോട്ടോർ വാഹന നിയമത്തില െ കൂടിയ പിഴത്തുക ഈ മാസം 16 വരെ സംസ്ഥാനത്ത് ചുമത്തില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വർധിപ്പിച്ച പിഴത്തുക സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ പി​​ഴ സം​​ഖ്യ കു​​റ​​ച്ചിരുന്നു. മു​​ഖ്യ​​മ​​ന്ത്രി വി​​ജ​​യ്​ രൂ​​പാ​​ണി​​യാ​​ണ്​ പി​​ഴ തു​​ക കു​​റ​​ക്കു​​മെ​​ന്ന്​ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഗുജറാത്ത് സ​​ർ​​ക്കാ​​റി​​​െൻറ തീ​​രു​​മാ​​ന​​പ്ര​​കാ​​രം ഹെ​​ൽ​​മ​​റ്റ്​ ഇ​​ല്ലാ​​തെ ഇ​​രു​​ച​​ക്ര​​വാ​​ഹ​​നം ഒാ​​ടി​​ക്കു​​ന്ന​​വ​​രു​​ടെ പി​​ഴ 1000ത്തി​​ൽ നി​​ന്ന്​ 500 രൂ​​പ​​യാ​​യി കു​​റ​​ക്കും. സീ​​റ്റ്​ ബെ​​ൽ​​റ്റ്​ ധ​​രി​​ക്കാ​​ത്ത​​വ​​ർ​​ക്കും 500 രൂ​​പ​​യാ​​ണ്​ പി​​ഴ. ലൈ​​സ​​ൻ​​സ്​ ഇ​​ല്ലാ​​തെ വാ​​ഹ​​ന​​മോ​​ടി​​ക്കു​​ന്ന​​വ​​രു​​ടെ പി​​ഴ ശി​​ക്ഷ​​യും കു​​റ​​ച്ചി​​ട്ടു​​ണ്ട്. പു​​തി​​യ തീ​​രു​​മാ​​ന​​പ്ര​​കാ​​രം ലൈ​​സ​​ൻ​​സ്​ ഇ​​ല്ലാ​​തെ ഇ​​രു​​ച​​ക്ര വാ​​ഹ​​നം ഒാ​​ടി​​ക്കു​​ന്ന​​വ​​ർ​​ക്ക്​ 2000 രൂ​​പ​​യും നാ​​ലു​​ച​​ക്ര വാ​​ഹ​​നം ഓ​​ടി​​ക്കു​​ന്ന​​വ​​ർ​​ക്ക്​ 3000 രൂ​​പ​​യു​​മാ​​ണ്​ പി​​ഴ. കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ നി​​യ​​മ ഭേ​​ദ​​ഗ​​തി​​യി​​ൽ ഇ​​ത്​ 5000 രൂ​​പ​​യാ​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newstraffic fine
News Summary - kerala govt to slash Centre’s new traffic fines-kerala news
Next Story