Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻഗണനേതര വിഭാഗത്തിലെ...

മുൻഗണനേതര വിഭാഗത്തിലെ പഴയ ബി.പി.എല്ലുകാർക്കും ചികിത്സാസഹായം 

text_fields
bookmark_border
മുൻഗണനേതര വിഭാഗത്തിലെ പഴയ ബി.പി.എല്ലുകാർക്കും ചികിത്സാസഹായം 
cancel

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​ഭ​ദ്ര​താ​നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​മ്പ് ചി​കി​ത്സാ​സ​ഹാ​യം ല​ഭി​ച്ചി​രു​ന്ന പ​ഴ​യ ബി.​പി.​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് തു​ട​ർ​ന്നും ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. തി​ങ്ക​ളാ​ഴ്ച ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വി​വി​ധ വ​കു​പ്പ് ത​ല​വ​ന്മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നേ​ര​ത്തേ ബി.​പി.​എ​ൽ ലി​സ്​​റ്റി​ൽ ഉ​ണ്ടാ​വു​ക​യും പു​തി​യ നി​യ​പ്ര​കാ​രം മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ക​യും ചെ​യ്ത​വ​ർ​ക്ക് ഇ​നി​മു​ത​ൽ ചി​കി​ത്സാ​സ​ഹാ​യം ല​ഭി​ക്കും. മു​ൻ​ഗ​ണ​ന പ​ട്ടി​ക​ക്കെ​തി​രെ പ​രാ​തി വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​ന​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ന്ന​ത്. 

ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മ​പ്ര​കാ​രം മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്കാ​ണ് സൗ​ജ​ന്യ റേ​ഷ​നും ചി​കി​ത്സാ സ​ഹാ​യ​ത്തി​നും അ​ർ​ഹ​ത. നേ​ര​ത്തേ 98 ല​ക്ഷം പേ​രാ​ണ് ബി.​പി.​എ​ൽ ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. പു​തി​യ നി​യ​മം വ​ന്ന​തോ​ടെ ഇ​വ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​നം പു​റ​ത്താ​വു​ക​യും അ​ന​ർ​ഹ​ർ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ക​ട​ന്നു​കൂ​ടു​ക​യും ചെ​യ്തു. ആ​ദി​വാ​സി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​വു​മെ​ല്ലാം നീ​ല കാ​ർ​ഡി​നും (മു​ൻ​ഗ​ണ​നേ​ത​ര-​സ​ർ​ക്കാ​ർ സ​ബ്സി​ഡി) വെ​ള്ള​ക്കാ​ർ​ഡി​നും (മു​ൻ​ഗ​ണ​നേ​ത​ര- നോ​ൺ​സ​ബ്സി​ഡി) ഉ​ട​മ​ക​ളാ​യ​തോ​ടെ അ​ഞ്ചു ല​ക്ഷം പ​രാ​തി​ക​ളാ​ണ് ഇ​തു​വ​രെ ഭ​ക്ഷ്യ​വ​കു​പ്പി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 

ചി​കി​ത്സാ​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​വ​ർ ക​ല​ക്ട​ർ​ക്ക് അ​പേ​ക്ഷ ന​ൽ​ക​ണം. ഇ​വ​ർ​ക്ക് ല​ഭി​ച്ച റേ​ഷ​ൻ​കാ​ർ​ഡി​ൽ പു​തി​യ സീ​ൽ പ​തി​പ്പി​ച്ചു​ന​ൽ​കും. അ​ന​ർ​ഹ​രെ പു​റ​ത്താ​ക്കു​ന്ന മു​റ​ക്ക് ഇ​വ​രെ റീ ​റാ​ങ്കി​ങ് ന​ട​ത്തി മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. അ​തി​നാ​യി ക​ർ​മ​പ​ദ്ധ​തി​ക്കും ഭ​ക്ഷ്യ​വ​കു​പ്പ് രൂ​പം​ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ചി​കി​ത്സാ​സ​ഹാ​യം ല​ഭ്യ​മാ​കു​മെ​ങ്കി​ലും സൗ​ജ​ന്യ റേ​ഷ​ൻ ഇ​ത്ത​ര​ക്കാ​ർ​ക്ക് ഉ​ണ്ടാ​കി​ല്ല. ഇ​വ​ർ​ക്ക് നി​ല​വി​ലെ രീ​തി​യി​ൽ​ത​ന്നെ റേ​ഷ​ൻ വി​ത​ര​ണം തു​ട​രും.

അ​തേ​സ​മ​യം ജി.​എ​സ്.​ടി​യി​ൽ അ​വ്യ​ക്ത​യു​ള്ള​തി​നാ​ൽ സം​സ്ഥാ​ന​ത്ത് മ​ണ്ണെ​ണ്ണ വി​ത​ര​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ​വ​കു​പ്പ് ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. നേ​ര​ത്തേ നി​കു​തി​യി​ല്ലാ​തി​രു​ന്ന മ​ണ്ണെ​ണ്ണ​ക്ക് ജി.​എ​സ്.​ടി വ​ന്ന​തോ​ടെ അ​ഞ്ച് ശ​ത​മാ​ന​മാ​ണ് നി​കു​തി. 239 ഡീ​ല​ർ​മാ​രാ​ണ് സം​സ്ഥാ​ന​ത്തി​ന് മ​ണ്ണെ​ണ്ണ ന​ൽ​കു​ന്ന​ത്. ഇ​തി​ൽ 29 ഡീ​ല​ർ​മാ​ർ മാ​ത്ര​മേ ജി.​എ​സ്.​ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്തി​ട്ടു​ള്ളൂ. മ​റ്റു​ള്ള​വ​രും കൂ​ടി ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ന്ന മു​റ​ക്ക് മാ​ത്ര​മേ സം​സ്ഥാ​ന​ത്ത് ഇ​നി മ​ണ്ണെ​ണ്ണ വി​ത​ര​ണം ന​ട​ക്കൂ​വെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtkerala newsmalayalam newsmedical helpbpl person
News Summary - kerala govt passed treatment help to old bpl persons in kerala -kerala news
Next Story