Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡിൽ മാതാപിതാക്കൾ...

കോവിഡിൽ മാതാപിതാക്കൾ നഷ്​ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പാക്കേജ്; മൂന്നുലക്ഷം രൂപ നൽകും

text_fields
bookmark_border
കോവിഡിൽ മാതാപിതാക്കൾ നഷ്​ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പാക്കേജ്; മൂന്നുലക്ഷം രൂപ നൽകും
cancel

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്​ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്നുലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. 18 വയസ്സ്​​ വരെ 2000 രൂപ മാസംതോറും നല്‍കും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി മരണനിരക്ക് കൂടുതലാണ്. ഈ ജില്ലകളില്‍ വിദഗ്ധസംഘത്തെ നിയോഗിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പ്ലസ് ​വൺ പരീക്ഷ ഒാണാവധിക്കടുത്ത സമയത്ത്​

പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്കടുത്ത സമയത്ത് നടത്താന്‍ ക്രമീകരണം ഒരുക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി മൂല്യനിര്‍ണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകര്‍ കോവിഡ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ആ ഡ്യൂട്ടിയില്‍നിന്ന്​ ഒഴിവാക്കും. ഓണ്‍ലൈന്‍ അഡ്വൈസി‍െൻറ വേഗം വര്‍ധിപ്പിക്കണമെന്ന് പി.എസ്.സിയോട്​ ആവശ്യപ്പെട്ടു.

ഇതുവരെ 52 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം

ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് വലിയ ആശങ്കകള്‍ ഉയരുന്നുണ്ട്. അത് പരിഹരിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തും. 52 പേര്‍ക്ക് മാത്രമാണ് നിലവില്‍ ഇവിടെ രോഗം വന്നിട്ടുള്ളത്. എന്നിട്ടും ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വലിയ തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അത്​ ഒഴിവാക്കണം.

മരുന്നുകള്‍ വാങ്ങിനില്‍കാന്‍ തയാറാണെന്ന് അറിയിച്ച് വിദേശമലയാളികൾ

കാലവര്‍ഷഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാകുമ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ഓക്സിമീറ്റര്‍ സ്വന്തമായി ഉണ്ടാക്കുമെന്ന് കെല്‍ട്രോണ്‍ അറിയിച്ചിട്ടുണ്ട്. അത് പരമാവധി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. ആവശ്യമായ മരുന്നുകള്‍ വാങ്ങിനില്‍കാന്‍ വിദേശത്തുള്ള പലരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍, പല മരുന്നുകളും അവര്‍ക്ക് അവിടെ ലഭ്യമല്ല. അത് എവിടെ ലഭ്യമാവും എന്ന് അറിയിച്ചാല്‍ വാങ്ങി നല്‍കാന്‍ തയാറാണെന്നാണ് പല വിദേശമലയാളികളും അറിയിച്ചിട്ടുള്ളത്. കെ.എം.എസ്​.സി.എല്‍ നോര്‍ക്കയുമായി ചേര്‍ന്ന് ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തും.

പോളിടെക്നിക് കോളജുകളിലെ പരീക്ഷാ മൂല്യനിര്‍ണയം ഉടന്‍

സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള പോളിടെക്നിക് കോളജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്​റ്ററിലെ പൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യനിര്‍ണയം ഉടന്‍ നടത്തും. മുടങ്ങിയ പരീക്ഷകള്‍ക്ക് ഇ​േൻറണല്‍ അസസ്​മെൻറ്​ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലും ഫലപ്രഖ്യാപനം ജൂണ്‍ മാസത്തില്‍ നടത്തും. അഞ്ചാം സെമസ്​റ്റർ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം ആറാം സെമസ്​റ്റർ പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. ഒന്നുമുതല്‍ നാലു വരെയുള്ള സെമസ്​റ്ററുകളുടെ പരീക്ഷകളും ഉചിതമായി ക്രമീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്​ഡൗൺ ഇളവുകൾ

  • ക്രഷറുകള്‍ കോവിഡ് മാനദണ്ഡം അനുസരിച്ച് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുമതി. നിര്‍മാണമേഖലയില്‍ മെറ്റല്‍ കിട്ടാത്ത പ്രശ്നം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്​
  • ഗ്യാസ് അടുപ്പുകള്‍, മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ നന്നാക്കുന്ന ഷോപ്പുകള്‍ രണ്ടുദിവസം തുറക്കാൻ അനുമതി
  • *സ്ത്രീകള്‍ക്ക് ആവശ്യമുള്ള ശുചിത്വവസ്തുക്കള്‍ നിര്‍മാണകേന്ദ്രങ്ങളില്‍നിന്ന്​ മെഡിക്കല്‍ ഷോപ്പുകളില്‍ എത്തിക്കാന്‍ അനുമതി
  • നേത്രപരിശോധകര്‍, കണ്ണട ഷോപ്പുകള്‍, ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുകയും സഹായിക്കുകയും ചെയ്യുന്ന കടകള്‍, കൃത്രിമ അവയവങ്ങള്‍ എന്നിവ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവ രണ്ട്​ ദിവസം തുറന്ന്​ പ്രവർത്തിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Pinarayi VijayanCovid In Kerala
News Summary - kerala govt Package for care of orphaned children in Covid
Next Story