Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമങ്ങളെ കോടതിയിൽ...

മാധ്യമങ്ങളെ കോടതിയിൽ തടയുന്നതിനോട് സർക്കാറിന് യോജിപ്പില്ല -മുഖ്യമന്ത്രി

text_fields
bookmark_border
മാധ്യമങ്ങളെ കോടതിയിൽ തടയുന്നതിനോട് സർക്കാറിന് യോജിപ്പില്ല -മുഖ്യമന്ത്രി
cancel

മലപ്പുറം: മാധ്യമപ്രവർത്തകരെ ഇനിയും കോടതിയിൽ കയറ്റാതെ തടയുന്നതിനോട് സർക്കാറിന് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പരസ്യമായ നിലപാട് വ്യക്തമാക്കുകയല്ലാതെ സർക്കാറിന് മറ്റൊന്നും ചെയ്യാനില്ല. ഹൈകോടതി ചീഫ് ജസ്​റ്റിസുമായി ഇത് സംസാരിച്ചിരുന്നു.

മുതിർന്ന അഭിഭാഷക പ്രതിനിധികളുമായും സംസാരിച്ചു. അവരെല്ലാം മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരാണ്. എന്നിട്ടും എവിടെയാണ് തടസമെന്നറിയില്ല. ഇതിനെതിരെ പത്രപ്രവർത്തകരുടെ ഏത് ആലോചനക്കൊപ്പവും ഈ സർക്കാറുണ്ടാകുമെന്ന് ഉറപ്പുതരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 
 

Show Full Article
TAGS:media ban pinarayi vijayan kerala govt kerala news 
Next Story