Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാറുകളുടെ ദൂരപരിധി കുറച്ച നിലപാട് ജനവഞ്ചന –ജമാഅത്തെ ഇസ്ലാമി
text_fieldsbookmark_border
കോഴിക്കോട്: വിദ്യാലയങ്ങളിൽനിന്നും ആരാധനാലയങ്ങളിൽനിന്നും ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽനിന്നും 50 മീറ്ററാക്കി കുറച്ച സംസ്ഥാന സർക്കാറിെൻറ നിലപാട് ജനവഞ്ചനയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ്. ബാർ ലൈസൻസുകൾക്കുമേൽ തദ്ദേശസ്ഥാപനങ്ങൾക്കുള്ള അധികാരവും റദ്ദുചെയ്ത് മദ്യലോബിയുടെ ആളുകളായി സർക്കാർ മാറുകയാണ്. മദ്യവർജനമാണ് നയം എന്നവകാശപ്പെടുന്ന ഇടതുപക്ഷം മദ്യത്തിെൻറ ലഭ്യത വർധിപ്പിക്കുന്നത് വൈരുധ്യമാണ്. കേരളത്തെ മദ്യത്തിൽ മുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വ്യാപകമായ ജനകീയ പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ജമാഅത്തെ ഇസ്ലാമി നേതൃത്വം കൊടുക്കും -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
