Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡന പരാതിയിൽ സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു

text_fields
bookmark_border
Kerala Police logo and government secretariat building in Thiruvananthapuram
cancel

കോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ സസ്പെൻഷനിലായിരുന്ന ഡി.വൈ.എസ്.പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ മരവിപ്പിച്ചു. ഉമേഷിന്റെ പുനഃപ്രവേശനത്തിനെതിരെ കോഴിക്കോട്ട് കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.

ഡിസിസി പ്രസിഡന്റടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ട് ചർച്ച നടത്തിയതിനെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്. ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറി അടക്കമുള്ള വിഷയങ്ങളിലും ഡി.വൈ.എസ്.പിക്കെതിരെ കോൺഗ്രസ് നേതൃത്വം നേരത്തെ പരാതി ഉന്നയിച്ചിരുന്നു. പാലക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയെത്തുടർന്നാണ് ഉമേഷിനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DySP Umesh Suspension Revocation Stayed Following Congress Protests in Kozhikode
Next Story