Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളമിറങ്ങുന്നു;...

വെള്ളമിറങ്ങുന്നു; വിവാദം പൊങ്ങുന്നു

text_fields
bookmark_border
വെള്ളമിറങ്ങുന്നു; വിവാദം പൊങ്ങുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 11 ജി​ല്ല​ക​ളി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ കേ​ന്ദ്രം ക​ന​ത്ത മ​ഴ മു​ന്ന​റി​യി​പ്പ്​ ന​ല്‍കി​യി​ട്ടും ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും റ​വ​ന്യൂ വ​കു​പ്പും യു​ദ്ധ​സ​മാ​ന സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന്​ വി​മ​ർ​ശ​നം. മി​ന്ന​ല്‍ പ്ര​ള​യ​മു​ണ്ടാ​യി പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യി വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​ട്ടും ഈ ​ജി​ല്ല​ക​ളി​ലെ അ​തി​തീ​വ്ര​മ​ഴ മു​ന്ന​റി​യി​പ്പി​ന് അ​നു​സ​രി​ച്ച മു​ന്നൊ​രു​ക്കം ന​ട​ത്തു​ന്ന​തി​ല്‍ സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ടു. മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ഓ​റ​ഞ്ച് അ​ലേ​ര്‍ട്ടി​ലേ​ക്ക്​ നീ​ങ്ങു​ന്ന ജി​ല്ല​ക​ളി​ല്‍ ക​ന​ത്ത മു​ന്ന​റി​യി​പ്പും അ​ടി​യ​ന്ത​ര യോ​ഗ​ങ്ങ​ളും റ​വ​ന്യൂ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ളി​ച്ചു​ചേ​ര്‍ക്കാ​റു​ണ്ടാ​യി​രു​ന്നു.

ഓ​റ​ഞ്ച് അ​ല​ര്‍ട്ട് ഏ​തു സ​മ​യ​വും റെ​ഡ് അ​ല​ര്‍ട്ടി​ന്​ വ​ഴി​മാ​റാ​മെ​ന്നും ഇ​ത് അ​തി​തീ​വ്ര മ​ഴ​ക്കും ഉ​രു​ള്‍പൊ​ട്ട​ലി​നു​വ​രെ കാ​ര​ണ​മാ​കാ​മെ​ന്നു​മു​ള്ള ക​ണ്ടെ​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ന്നൊ​രു​ക്കം ന​ട​ത്തു​ക. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​ർ മു​ത​ല്‍ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍മാ​ർ വ​രെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ര്‍മ​നി​ര​ത​രാ​കും. ഒ​ഴി​പ്പി​ക്കേ​ണ്ട​വ​രെ നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​മാ​റ്റും. അ​പ​ക​ട​മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​കം മു​ന്ന​റി​യി​പ്പു​ക​ളും ന​ൽ​കും.

സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ റ​വ​ന്യൂ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്റെ നേ​തൃ​ത്വ​ത്തി​ലും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യി​ല്‍ റ​വ​ന്യൂ അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ണ്‍ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ക്കും.

വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ഹാ​യ​വും തേ​ടും. ചീ​ഫ് സെ​ക്ര​ട്ട​റി വ​കു​പ്പു​ത​ല ഏ​കോ​പ​ന​ത്തി​ന്​ നേ​തൃ​ത്വം ന​ല്‍കും. ഇ​വി​ടെ നി​ന്നു​ള്ള നി​ര്‍ദേ​ശ​ങ്ങ​ളാ​ണ് ജി​ല്ല​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത്.

ജി​ല്ല​ക​ളി​ല്‍ ക​ല​ക്ട​റു​ടെ ഏ​കോ​പ​ന​ത്തി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ ക്ര​മീ​ക​ര​ണം ഒ​രു​ക്കു​ക. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ ഏ​കോ​പ​നം പൂ​ര്‍ണ​മാ​യി പാ​ളി​യ​താ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ത​ന്നെ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:disaster managementFlood HavocFlood PreparednessKerala Rain
News Summary - വെള്ളമിറങ്ങുന്നു; വിവാദം പൊങ്ങുന്നു
Next Story