Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും -മന്ത്രി ശൈലജ

text_fields
bookmark_border
  • ലിനിയുടെ കുടുംബത്തിന് ഐ.എം.എ രണ്ടു ലക്ഷം രൂപ ധനസഹായം നൽകും
ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും -മന്ത്രി ശൈലജ
cancel

തിരുവനന്തപുരം: മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഇതുസംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. 

ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ചാണ് സര്‍ക്കാറിന്‍റെ പിന്തുണ അറിയിച്ചത്. ലിനിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണ്. ലിനിയുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു.ട

ലിനിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രുപ ധനസഹായം നൽകുവാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംസ്ഥാന ഘടകം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്‍റ് ഡോ. ഈ.കെ. ഉമ്മർ, സെക്രട്ടറി ഡോ. എൻ സുൽഫി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.  

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Govt Care Nurse Lini 's Family says Health Minister KK Shylaja -Keralla News
Next Story