Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിക്കാർക്ക്​...

ബി.ജെ.പിക്കാർക്ക്​ നേരെയുള്ള അക്രമം: ഗവർണർ മുഖ്യമന്ത്രിയിൽനിന്ന്​  റിപ്പോർട്ട്​ തേടി

text_fields
bookmark_border
ബി.ജെ.പിക്കാർക്ക്​ നേരെയുള്ള അക്രമം: ഗവർണർ മുഖ്യമന്ത്രിയിൽനിന്ന്​  റിപ്പോർട്ട്​ തേടി
cancel
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ ന​ട​ക്കു​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ ഗ​വ​ർ​ണ​ർ ജ​സ്​​റ്റി​സ്​ പി. ​സ​ദാ​ശി​വം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നി​ൽ​നി​ന്ന്​ റി​പ്പോ​ർ​ട്ട്​ തേ​ടി. ഇ​തു​സം​ബ​ന്ധി​ച്ച്​ ബി.​ജെ.​പി നേ​താ​ക്ക​ൾ ഗ​വ​ർ​ണ​റെ സ​ന്ദ​ർ​ശി​ച്ച്​ നി​വേ​ദ​നം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. 

തി​ങ്ക​ളാ​ഴ്​​ച സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ ഗ​വ​ർ​ണ​റെ ക​ണ്ട്​ ക്ര​മ​സ​മാ​ധാ​നം സം​ബ​ന്ധി​ച്ച്​ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ഒ. ​രാ​ജ​ഗോ​പാ​ൽ എം.​എ​ൽ.​എ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സം​ഘം ചൊ​വ്വാ​ഴ്​​ച ഗ​വ​ർ​ണ​റെ ക​ണ്ട​ത്. കൊ​ല​പാ​ത​ക​ത്തി​ന്​ പ​ക​രം ഏ​ക​പ​ക്ഷീ​യ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച്​ മാ​ര​ക​മാ​യി മു​റി​വേ​ൽ​പ്പി​ക്കു​ന്ന ത​ന്ത്ര​മാ​ണ്​ സി.​പി.​എം ഇ​പ്പോ​ൾ പ​യ​റ്റു​ന്ന​തെ​ന്നും ഇ​ത്​ സ​മാ​ധാ​ന ​ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മി​ല്ലാ​താ​ക്കു​ന്ന​താ​ണെ​ന്നും സം​ഘം ഗ​വ​ർ​ണ​ർ​ക്ക്​ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി​യോ​ട് പ​രാ​തി​പ്പെ​ട്ടി​ട്ട് കാ​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് സം​സ്ഥാ​ന​ത്തി​​​െൻറ ഭ​ര​ണ​ത്ത​ല​വ​നാ​യ ഗ​വ​ർ​ണ​റെ സ​മീ​പി​ച്ച​തെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​ന് ശേ​ഷം 15 പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു. സം​ഘ്​​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ 600ൽ ​അ​ധി​കം അ​ക്ര​മം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​യും കു​മ്മ​നം പ​റ​ഞ്ഞു.

സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നാ​കാ​ത്ത വി​ധ​മാ​ണ് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ സി.​പി.​എം അ​ക്ര​മി​ക്കു​ന്ന​ത്. സ​ർ​ക്കാ​റു​മാ​യി എ​ല്ലാ​ത​ല​ത്തി​ലും ബി.​ജെ.​പി സ​ഹ​ക​രി​ച്ചു. എ​ന്നി​ട്ടും സി.​പി.​എം അ​ക്ര​മം അ​നു​ദി​നം കൂ​ടു​ക​യാ​ണെ​ന്നും കു​മ്മ​നം കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​പി.​പി. വാ​വ, വ​ക്താ​വ് ജെ.​ആ​ർ. പ​ത്മ​കു​മാ​ർ തുടങ്ങിയവ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p sathasivamkerala newsmalayalam newskilling of BJP-RSS workersPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Kerala governor P Sathasivam seeks report from Pinarayi Vijayan govt over killing of BJP-RSS workers -Kerala news
Next Story