Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ടി.യു വി.സിയെ...

കെ.ടി.യു വി.സിയെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് ഉപസമിതി രൂപവത്കരിച്ചത് തടഞ്ഞു

text_fields
bookmark_border
Kerala Governor, CM
cancel

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല (കെ.​ടി.​യു) വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​സി​സ തോ​മ​സി​​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ഉ​പ​സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച സി​ൻ​ഡി​ക്കേ​റ്റ്​ ന​ട​പ​ടി ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ ത​ട​ഞ്ഞു. ജീ​വ​ന​ക്കാ​രെ വി.​സി സ്ഥ​ലം​മാ​റ്റി​യ​ത്​ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ മ​റ്റൊ​രു സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച​തും ഗ​വ​ർ​ണ​ർ​ക്ക്​ വി.​സി അ​യ​ക്കു​ന്ന ക​ത്തു​ക​ൾ സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ അം​ഗീ​കാ​ര​ത്തി​ന്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണ​മെ​ന്ന തീ​രു​മാ​ന​വും ഗ​വ​ർ​ണ​ർ ത​ട​ഞ്ഞി​ട്ടു​ണ്ട്.

സി​ൻ​ഡി​ക്കേ​റ്റ്​ പ്ര​മേ​യ​ത്തി​ൽ നേ​ര​ത്തേ വി.​സി​ത​ന്നെ വി​യോ​ജ​ന​ക്കു​റി​പ്പ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​യോ​ജ​ന​ക്കു​റി​പ്പ്​ സ​ഹി​തം പ്ര​മേ​യം വി.​സി ഗ​വ​ർ​ണ​റു​ടെ പ​രി​ഗ​ണ​ന​ക്ക്​ അ​യ​ക്കു​ക​യാ​യി​രു​ന്നു. സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ത്തി​ലെ 10(3) വ​കു​പ്പ്​ പ്ര​കാ​ര​മു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ്​ സി​ൻ​ഡി​ക്കേ​റ്റ്​ തീ​രു​മാ​നം ഗ​വ​ർ​ണ​ർ ത​ട​ഞ്ഞ​ത്. ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ക്കാ​ദ​മി​ക്​ ഡ​യ​റ​ക്ട​റെ മാ​റ്റി​യ​താ​ണ്​ വി.​സി​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ സ​മി​തി​യെ നി​യോ​ഗി​ക്കാ​ൻ സി​ൻ​ഡി​ക്കേ​റ്റി​നെ പ്രേ​രി​പ്പി​ച്ച​ത്.

സി​സ തോ​മ​സി​ന്റെ നി​യ​മ​നം ഹൈ​കോ​ട​തി റ​ദ്ദാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ക​രം താ​ൽ​ക്കാ​ലി​ക വി.​സി​യെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച മൂ​ന്നു​പേ​രു​ടെ പാ​ന​ൽ ഗ​വ​ർ​ണ​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. വി.​സി​യു​മാ​യി നി​ര​ന്ത​രം ഇ​ട​ഞ്ഞി​രു​ന്ന മു​ൻ എം.​പി പി.​കെ. ബി​ജു ഉ​ൾ​പ്പെ​ടെ ആ​റു പേ​രു​ടെ സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ത്വം ഓ​ർ​ഡി​ന​ൻ​സ് അ​സാ​ധു​വാ​യ​തി​നാ​ൽ സം​ശ​യ​ത്തി​ലാ​ണ്. അതേസമയം, തീ​രു​മാ​നം ത​ട​ഞ്ഞ ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​ക്ക്​ നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്ന്​ കെ.​ടി.​യു സി​ൻ​​ഡി​ക്കേ​റ്റം​ഗ​ങ്ങ​ൾ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernorKTU VCsyndicate sub committee
News Summary - Kerala Governor blocked the syndicate sub committee formed to control KTU VC
Next Story