Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിരട്ടൽ എ​ന്നോട്​...

വിരട്ടൽ എ​ന്നോട്​ വേണ്ട –സി.പി.എമ്മിനോട്​ ഗവർണർ

text_fields
bookmark_border
arif-khan
cancel

തൃ​ശൂ​ർ: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ കേ​ന്ദ്രാ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്ത​തി​ന് വി​മ​ർ​ശ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും തു​ട​രു​ന്ന​തി​നി​ടെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.
ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ നി​ല​പാ​ടെ​ടു​ത്ത​തി​​െൻറ പേ​രി​ൽ വി​ര​ട്ട​ൽ ത​ന്നോ​ട് വേ​ണ്ട. ‘മൂ​ന്ന് ത​വ​ണ ആ​ക ്ര​മി​ക്ക​പ്പെ​ടു​ക​യും ഒ​രു ത​വ​ണ ത​ല​യ്ക്ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ക​യും ചെ​യ്ത​യാ​ളാ​ണ്​ ഞാ​ൻ. ഇ​നി പു​റ​ത്തി​റ​ങ്ങി​ല്ലെ​ന്നാ​യി​രു​ന്നു അ​ന്ന് പ​ല​രും പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, അ​ന്നു​മു​ത​ൽ എ​ന്നും പു​റ​ത്തു​ണ്ട്.

ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ സം​ഭ​വ​ങ്ങ​ൾ​ക്ക് ശേ​ഷ​വും 15 ദി​വ​സ​മാ​യി എ​ന്നും പൊ​തു​വേ​ദി​ക​ളി​ലു​ണ്ട്. ലോ​ക്സ​ഭ അം​ഗീ​ക​രി​ച്ച നി​യ​മ​മാ​യി മാ​റി​യ കാ​ര്യ​ത്തി​ൽ ഒ​രു സം​സ്ഥാ​ന​ത്തി​നും റോ​ളി​ല്ല. അ​ത് പൂ​ർ​ണ​മാ​യും കേ​ന്ദ്ര​ത്തി​​െൻറ അ​ധി​കാ​ര​ത്തി​ലു​ള്ള​താ​ണ്. ഇൗ ​നി​യ​മ​ത്തിെ​ന​തി​രെ സം​സ്ഥാ​നം പ്ര​മേ​യം പാ​സാ​ക്കു​ന്ന​ത് അ​മേ​രി​ക്ക നോ​ർ​ത്ത് കൊ​റി​യ​യി​ൽ അ​ധി​നി​വേ​ശം ന​ട​ത്തു​ന്ന​തി​നെ​തി​രെ ഇ​വി​ടെ പ്ര​മേ​യം പാ​സാ​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്​’- പ​രി​ഹാ​സം നി​റ​ഞ്ഞ ഭാ​വ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​​​െൻറ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ത​ല​വ​ൻ എ​ന്ന നി​ല​യി​ൽ ഇ​ട​പെ​ടു​ക​യും അ​ഭി​പ്രാ​യം പ​റ​യു​ക​യും ചെ​യ്യും. ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കും. അ​നാ​വ​ശ്യ​മാ​യ കാ​ര്യ​ത്തി​​െൻറ പേ​രി​ൽ സ​മ​യ​വും പ​ണ​വും പാ​ഴാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല- ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.ക​ണ്ണൂ​രി​ൽ പ്ല​ക്കാ​ർ​ഡ് ഉ​യ​ർ​ത്തി​യ​പ്പോ​ൾ അ​ത് നീ​ക്ക​ണ​മെ​ന്ന് താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ല്ല- ഗ​വ​ർ​ണ​ർ വ്യ​ക്​​ത​മാ​ക്കി.

ഗവര്‍ണറെ എതിര്‍ക്കൽ ക്രിമിനല്‍ കുറ്റം -ആരിഫ് മുഹമ്മദ് ഖാന്‍
കോട്ടയം: രാഷ്​ട്രപതിയെയും ഗവര്‍ണറെയും എതിര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ താൻ സ്വതന്ത്രമായി സഞ്ചരിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയം അനാവശ്യമാണ്​.​ അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു​.

പാർലമ​​​​െൻറ്​ പാസാക്കിയാൽ​ നിയമമാണ്​. നിയമലംഘനം നടത്തിയാൽ പ്രതിരോധിക്കും. അത്​ കടമയാണ്​. തിരക്കിനിടയിലും ഭരണാധികാരികൾ ഇടക്കിടെ ഭരണഘടന വായിക്കണം. നിയമം പിൻവലിക്കണമെന്ന്​ സർക്കാറിന്​ ആവശ്യപ്പെടാം.

എന്നാൽ, നിയമസഭയെ ഉപയോഗിക്കരുത്​. കാര്യങ്ങൾ മനസ്സിലാക്കാൻ സർക്കാറിനോട്​ അഭ്യർഥിക്കുകയാണ്​. പൗരത്വം ​കേന്ദ്ര അധികാര പരിധിയിലുള്ള വിഷയമാണ്​. ചരിത്ര കോൺഗ്രസി​​​​​െൻറ നിർദേശപ്രകാരമാണ്​ പ്രമേയമെന്ന ആരോപണവും ഗവർണർ ആവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arif Mohammed Khan
News Summary - kerala governor arif mohammad khan
Next Story