Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2023 7:22 AM GMT Updated On
date_range 2023-01-25T12:54:42+05:30ബി.ബി.സി ഡോക്യുമെന്‍ററിക്കെതിരെ കേരള ഗവർണർ; ഭിന്നിപ്പ് ഉണ്ടാക്കാനുള്ള നീക്കമാണെന്ന് വിമർശനം
text_fieldsതിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് ബന്ധപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്‍ററിക്കെതിരെ (‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’) ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിധിയെക്കാൾ ബി.സി.സിയുടെ അഭിപ്രായങ്ങളെ മാനിക്കുന്നവർക്ക് അതാകാമെന്ന് ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
ലോക നേതാവായി ഇന്ത്യ മാറുമ്പോൾ നിരാശയുണ്ടാകാം. ഡോക്യുമെന്‍ററിക്ക് പിന്നിൽ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള നീക്കമാണ്. എന്തു കൊണ്ടാണ് ഈ സമയത്ത് ഡോക്യുമെന്‍ററി പുറത്തുവിടുന്നത് എന്ന് ആലോചിക്കണം. ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തതിനുള്ള രോഷമാണിതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
Next Story