Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കൽ; നടപടികളിൽ അവ്യക്തതയും നിയമപ്രശ്നങ്ങളും

text_fields
bookmark_border
രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബിൽ തിരിച്ചയക്കാൻ പ്രമേയം പാസാക്കൽ നിയമസഭ ചരിത്രത്തിൽ ആദ്യം
സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കൽ; നടപടികളിൽ അവ്യക്തതയും നിയമപ്രശ്നങ്ങളും
cancel

തിരുവനന്തപുരം: നിയമസഭ പാസാക്കിയ സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കുന്നതിൽ അവ്യക്തതയും നിയമപ്രശ്നങ്ങളും ഏറെ. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബിൽ തിരിച്ചയക്കാൻ ആവശ്യപ്പെട്ട് ചട്ടം 118 പ്രകാരം നിയമസഭയിൽ പ്രമേയം പാസാക്കാനാണ് സർക്കാർ തീരുമാനം. പ്രമേയം ഗവർണർ വഴി കേന്ദ്രസർക്കാറിലേക്കും അവിടെ നിന്ന് രാഷ്ട്രപതിക്കും അയക്കും.

എന്നാൽ ഇങ്ങനെ അയക്കുന്ന പ്രമേയം അടിസ്ഥാനപ്പെടുത്തി രാഷ്ട്രപതി ബിൽ തിരിച്ചയക്കണമെന്ന് നിർബന്ധമില്ല. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബിൽ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കുന്ന കീഴ്വഴക്കം മുമ്പുണ്ടായിട്ടില്ല. പരിഗണനയിലുള്ള ബില്ലുകളിൽ രാഷ്ട്രപതിക്ക് മൂന്ന് തരത്തിലുള്ള നടപടികളെടുക്കാമെന്നാണ് ഭരണഘടനയുടെ 201ാം അനുഛേദം വ്യവസ്ഥ ചെയ്യുന്നത്. ബില്ലിന് അംഗീകാരം നൽകുകയോ നിരസിക്കുകയോ ചെയ്യാം. ഇതിനുപുറമെ ബിൽ വീണ്ടും നിയമസഭയുടെ പരിഗണനക്കായി തിരിച്ചയക്കുകയോ ചെയ്യാം. ഇതല്ലാതെ നിയമസഭ പ്രമേയം പാസാക്കി രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബിൽ തിരിച്ചയക്കുന്നതിന് വ്യവസ്ഥയില്ല. ഇക്കാര്യത്തിൽ രാഷ്ട്രപതി സ്വീകരിക്കുന്ന നടപടിയായിരിക്കും നിർണായകം.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കാലത്ത് 2025 മാർച്ച് 25നാണ് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിനുള്ള ബിൽ നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരത്തിന് അയക്കുന്നത്. ബില്ലിൽ സ്വകാര്യ സർവകലാശാലകളുടെ ഭൂമി, കരുതൽ നിക്ഷേപം എന്നിവ സംബന്ധിച്ച വ്യവസ്ഥകളിൽ സംശയം പ്രകടിപ്പിച്ച് ഗവർണർ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുകയും ചെയ്തു. മാസങ്ങളായി ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.

പുതിയ സർക്കാർ വന്നതോടെയാണ് നിലവിലുള്ള ബിൽ പിൻവലിച്ച് പുതിയ ബിൽ കൊണ്ടുവരാൻ തീരുമാനിച്ചത്. ഇതിന് മന്ത്രിസഭ അംഗീകാരം നൽകുകയും തുടർനടപടികൾക്കായി സെപ്റ്റംബർ 17ന് ഉത്തരവിറക്കുകയും ചെയ്തു. വിഷയത്തിൽ ജൂലൈ 17ന് നിയമവകുപ്പ് നൽകിയ നിയമോപദേശം അനുസരിച്ചാണ് ബിൽ പിൻവലിച്ച് പുതിയ ബിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

പരിഗണനയിലുള്ള ബില്ല് പിൻവലിക്കാൻ നിയമസഭ പാസാക്കുന്ന പ്രമേയം മുന്നിലെത്തിയാൽ രാഷ്ട്രപതി അനുകൂലമായി തീരുമാനമെടുക്കുമെന്ന പ്രതീക്ഷയാണ് സർക്കാർ കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നത്. ഈ മാസം 12ന് തുടങ്ങുന്ന സഭ സമ്മേളനത്തിൽ തന്നെ നിലവിലുള്ള ബിൽ പിൻവലിക്കാനുള്ള പ്രമേയം അവതരിപ്പിച്ച് രാഷ്ട്രപതിയെ അറിയിക്കാനും പിന്നാലെ പുതിയ ബിൽ അവതരിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Withdrawal of Kerala Private University Bill: Procedural Ambiguities and Legal Concerns
Next Story