Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമൃതാനന്ദമയിക്ക്​ ആദരവുമായി സംസ്ഥാന സർക്കാർ; മാതൃഭാഷ ലോകത്തിൽ ഉയർത്തിക്കാട്ടിയത് അമ്മയെന്ന്​ മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
Saji Cherian, Amritanandamayi
cancel
camera_alt

അമൃതാനന്ദമയി ഐക്യരാഷ്ട്ര സഭയിൽ മലയാളത്തിൽ പ്രസംഗിച്ചതിന്റെ 25ാം വാർഷിക ഭാഗമായുള്ള കേരള സർക്കാറിന്റെ ആദരം മന്ത്രി സജി ചെറിയാൻ കൈമാറുന്നു

Listen to this Article

കൊല്ലം: ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തിൽ പ്രസംഗിച്ചതിന്‍റെ രജതജൂബിലി ആഘോഷ വേളയിൽ അമൃതാനന്ദമയിക്ക് ആദരവുമായി സംസ്ഥാന സർക്കാർ. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടന്ന ചടങ്ങിൽ വകുപ്പ് മന്ത്രി സജി ചെറിയാനാണ് ആദരിച്ചത്.

മാതൃഭാഷയെ മറക്കുന്നവർക്കുള്ള ശക്തമായ സന്ദേശമാണ് അമ്മ ലോകത്തിന് നൽകക്‍യതെന്ന് മന്ത്രി പറഞ്ഞു. മലയാളഭാഷയുടെ മഹിമ ലോകത്തിനുമുന്നിൽ അവതരിപ്പിച്ച അമ്മയെ സംസ്ഥാന സർക്കാർ ആദരിക്കുകയാണ്. ഇത് കേവലം ആദരമല്ല, സാംസ്കാരികമായ ഉണർവാ​ണെന്നും മുഖ്യമന്ത്രിയുടെ ആശംസയും ആദരവും അറിയിക്കുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എം.എൽ.എമാരായ സി.ആർ. മഹേഷ്, ഉമ തോമസ് എന്നിവർ സംസാരിച്ചു. പുരസ്കാരം മലയാളഭാഷക്ക് സമർപ്പിക്കുന്നെന്ന് മറുപടി പ്രസംഗത്തിൽ അമൃതാനന്ദമയി പറഞ്ഞു.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഐ.ജി ലക്ഷ്മൺ ഗുഗുലോത്ത്, കേരള ലോ അക്കാദമി ഡയറക്ടർ അഡ്വ. നാഗരാജ നാരായണൻ, നടൻ ദേവൻ, മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ, മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി, സ്വാമിനി സുവിദ്യാമൃത പ്രാണ തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Government pays tribute to Amritanandamayi
Next Story