Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേ​ര​ള സ​ർ​ക്കാ​റോ...

കേ​ര​ള സ​ർ​ക്കാ​റോ കേ​ര​ളം സ​ർ​ക്കാ​റോ​? ‘കേരളം’ വിളങ്ങും പക്ഷേ, ചെലവേറും

text_fields
bookmark_border
https://www.madhyamam.com/tags/keralam
cancel

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ല​മെ​ന്‍റ്​ പാ​സാ​ക്കി​യെ​ങ്കി​ലും കേ​ര​ള എ​ന്ന​ത് ‘കേ​ര​ളം’ ആ​കാ​ൻ ചെ​ല​​വേ​റും. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ ബോ​ർ​ഡു​ക​ൾ, ഔ​​ദ്യോ​ഗി​ക സീ​ലു​ക​ൾ, ലെ​റ്റ​ർ പാ​ഡു​ക​ൾ തു​ട​ങ്ങി ലോ​ഗോ​യി​ല​ട​ക്കം മാ​റ്റം വ​രു​ത്ത​ണം. സ​ർ​ക്കാ​റി​ന്റെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും വെ​ബ്‌​സൈ​റ്റു​ക​ൾ, പോ​ർ​ട്ട​ലു​ക​ൾ, ആ​പ്പു​ക​ൾ എ​ന്നി​വ​യി​ലും തി​രു​ത്ത​ൽ വേ​ണ്ടി​വ​രും. മ​ല​യാ​ള​ത്തി​ൽ ഇ​പ്പോ​ൾ ത​ന്നെ ‘കേ​ര​ളം’ എ​ന്ന് ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഇം​ഗ്ലീ​ഷി​ലാ​ണ്​ മാ​റ്റം വ​രി​ക. അ​പ്പോ​ഴും ആ​ശ​യ​ക്കു​ഴ​പ്പം അ​വ​ശേ​ഷി​ക്കു​ക​യാ​ണ്.

മാ​റ്റ​ത്തോ​ടെ ‘ഗ​വ​ൺ​മെ​ന്‍റ്​ ഓ​ഫ്​ കേ​ര​ള’ എ​ന്ന​ത്​ ‘ഗ​വ​ൺ​മെ​ന്‍റ്​ ഓ​ഫ്​ കേ​ര​ളം’ എ​ന്നാ​കും. എ​ന്നാ​ൽ, മ​ല​യാ​ള​ത്തി​ൽ ‘കേ​ര​ള സ​ർ​ക്കാ​ർ’ ആ​ണോ ‘കേ​ര​ളം സ​ർ​ക്കാ​ർ’ ആ​ണോ എ​ന്ന​തി​ൽ വ്യ​ക്​​ത​ത വ​ര​ണം. അ​തോ​ടൊ​പ്പം കേ​ര​ള നി​യ​മ​സ​ഭ, കേ​ര​ള ഹൈ​കോ​ട​തി, കേ​ര​ള യൂ​നി​വേ​ഴ്​​സി​റ്റി, കേ​ര​ള പി.​എ​സ്.​സി തു​ട​ങ്ങി ‘കേ​ര​ള’ ആ​ദ്യം വ​രു​ന്ന പേ​രു​ക​ളി​ൽ എ​ങ്ങ​നെ മാ​റ്റം​വ​രും എ​ന്ന​തി​ലും വ്യ​ക്​​ത​ത വ​രേ​ണ്ട​തു​ണ്ട്. നി​യ​മ​സ​ഭ​യു​ടെ പേ​ര് ‘കേ​ര​ള നി​യ​മ​സ​ഭ’ എ​ന്ന​ത് ‘നി​യ​മ​സ​ഭ കേ​ര​ളം’ എ​ന്നാ​കു​മോ എ​ന്നും ക​ണ്ട​റി​യ​ണം. ഒ​ട്ടേ​റെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ലും ‘കേ​ര​ള’ ഉ​ണ്ട്. അ​വ​യൊ​ക്കെ പ​രി​ഷ്ക​രി​ക്കു​ന്ന​ത്​ വ​ലി​യ സാ​മ്പ​ത്തി​ക​ബാ​ധ്യ​ത​യു​ണ്ടാ​ക്കും.

രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഡി​ജി​റ്റ​ൽ ഡേ​റ്റ​ബേ​സി​ലും വെ​ബ്‌​സൈ​റ്റി​ലും യു.​ആ​ർ.​എ​ല്ലി​ലു​മ​ട​ക്കം മാ​റ്റം വ​രു​ത്ത​ണം. സ​ർ​ക്കാ​ർ വെ​ബ്‌​സൈ​റ്റു​ക​ളു​ടെ യു.​ആ​ർ.​എ​ല്ലു​ക​ളി​ൽ മാ​റ്റം വ​രു​ന്ന​ത് സെ​ർ​ച് എ​ൻ​ജി​ൻ റാ​ങ്കി​ങ്ങി​നെ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ടൂ​റി​സം ഭൂ​പ​ട​ത്തി​ന്‍റെ ബ്രാ​ൻ​ഡാ​യ ‘കേ​ര​ള ഗോ​ഡ്​​സ്​ ഓ​ൺ ക​ൺ​ട്രി’ മാ​റ്റു​മോ എ​ന്ന​തും ​പ്ര​സ​ക്ത​മാ​യ ചോ​ദ്യ​മാ​ണ്.

ഒ​ഡീ​ഷ​ക്കും ഉ​ത്ത​രാ​ഖ​ണ്ഡി​നും പി​ന്നാ​ലെ​യാ​ണ്​ കേ​ര​ള​വും ​പേ​രു​മാ​റു​ന്ന​ത്. 2023 ആ​ഗ​സ്റ്റി​ലാ​ണ് സം​സ്ഥാ​ന നി​യ​മ​സ​ഭ ‘കേ​ര​ളം’ എ​ന്ന പേ​രു​മാ​റ്റം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഐ​ക​ക​ണ്ഠ്യേ​ന പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

ഈ ​പ്ര​മേ​യ​ത്തി​ലെ അ​പാ​ക​ത​ക​ൾ തി​രു​ത്തി വീ​ണ്ടും അ​യ​യ്ക്കാ​ൻ കേ​ന്ദ്രം നി​ർ​ദേ​ശി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 2024 ജൂ​ൺ 24ന് ​പു​തു​ക്കി​യ പ്ര​മേ​യം വീ​ണ്ടും ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി കേ​ന്ദ്ര​ത്തി​ന​യ​ച്ചു. പി​ന്നാ​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​മ്പ് കേ​ന്ദ്ര കാ​ബി​ന​റ്റ് ഇ​ക്കാ​ര്യം അം​ഗീ​ക​രി​ക്കു​ക​യും ഇ​തു​സം​ബ​ന്ധി​ച്ച ക​ര​ടു ബി​ൽ ത​യാ​റാ​ക്കി സം​സ്ഥാ​ന നി​യ​മ​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തി​ന് അ​യ​യ്ക്കു​ക​യും ചെ​യ്തു.

പേ​രു​മാ​റു​ന്ന സം​സ്ഥാ​ന നി​യ​മ​സ​ഭ​കൂ​ടി കേ​ന്ദ്ര​ത്തി​ന്‍റെ ക​ര​ട് ബി​ല്ലി​ന് അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ അ​നു​സ​രി​ച്ചാ​യി​രു​ന്നു അ​ത്. വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷ​മു​ള്ള ആ​ദ്യ നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ക​ര​ട് ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ൾ നി​യ​മ​സ​ഭ ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി കേ​ന്ദ്ര​ത്തി​ന​യ​ച്ചി​രു​ന്നു.

‘കേരളം ബിൽ’ പാർലമെന്റ് കടന്നു

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്റെ പേ​ര് ‘കേ​ര​ള’ എ​ന്നു​പ​യോ​ഗി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച് കേ​ര​ളം എ​ന്നാ​ക്കു​ന്ന​തി​നു​ള്ള ‘കേ​ര​ളം (പേ​രു​മാ​റ്റ) ബി​ൽ- 2026’ രാ​ജ്യ​സ​ഭ​യും പാ​സാ​ക്കി​യ​തോ​ടെ പാ​ർ​ല​മെ​ന്റ് ക​ട​ന്നു. രാ​ഷ്ട്ര​പ​തി മേ​ലൊ​പ്പ് കൂ​ടി ചാ​ർ​ത്തു​ന്ന​തോ​ടെ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ൽ സം​സ്ഥാ​ന​ത്തി​ന്റെ പേ​ര് കേ​ര​ള എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് കേ​ര​ളം എ​ന്നാ​ക്കി മാ​റ്റും.

ലോ​ക്സ​ഭ​യി​ൽ നി​ന്ന് ഭി​ന്ന​മാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച​യോ​ടെ​യാ​ണ് രാ​ജ്യ​സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യ​ത്. സ​ഭ​യി​ൽ വ​രാ​ത്ത കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ ഇ​റ​ങ്ങി​പ്പോ​യ പ്ര​തി​പ​ക്ഷ​ത്തെ മ​ല​യാ​ളി എം.​പി​മാ​ർ ‘കേ​ര​ളം (പേ​രു​മാ​റ്റ) ബി​ൽ- 2026’ ച​ർ​ച്ച​ക്കാ​യി മാ​ത്രം സ​ഭ​യി​ലെ​ത്തി.

കേ​ര​ളം ബി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ​പോ​ലും അ​മി​ത് ഷാ ​സ​ഭ​യി​ൽ ഹാ​ജ​രാ​കാ​ത്ത​ത് മ​ല​യാ​ളി എം.​പി​മാ​ർ ചോ​ദ്യം ചെ​യ്തു. കേ​ര​ള​ത്തോ​ട് പേ​രു​മാ​റ്റ​ത്തി​ലു​ള്ള സ്നേ​ഹം വി​ക​സ​ന​ത്തി​ലും പ​ദ്ധ​തി വി​ഹ​ത​ങ്ങ​ളി​ലും കാ​ണു​ന്നി​ല്ലെ​ന്ന് യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ് എം.​പി​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ന് പ്ര​ള​യ സ​ഹാ​യം പോ​ലും ന​ൽ​കി​യി​ല്ലെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് സ​ഞ​ജ​യ് സി​ങ് കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralamofficial namestate name changeKerala
News Summary - ‘കേരളം’ വിളങ്ങും; പക്ഷേ, ചെലവേറും
Next Story