കേരള ബാങ്ക്: ജില്ല ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ തീരുമാനം
text_fieldsതിരുവനന്തപുരം: കേരള ബാങ്ക് രൂപവത്കരണത്തിണ് മുേന്നാടിയായി ജില്ല സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതോടെ വായ്പ സഹകരണ സംഘങ്ങൾ ത്രിതലത്തിൽനിന്നും ദ്വിതലത്തിലേക്ക് മാറും.
സംസ്ഥാന സഹകരണ ബാങ്കും അതിനു കീഴിൽ പ്രാഥമിക സഹകരണ സംഘങ്ങളും എന്നനിലയിലേക്കാണ് മാറ്റം. റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച നിബന്ധനകള്‍ക്ക് വിധേയമായി മാറ്റം വരുത്തുന്നതിനാണ് മന്ത്രിസഭ തീരുമാനം. അതേസമയം, ജില്ല ബാങ്കുകളെ ലയിപ്പിക്കാൻ തീരുമാനിെച്ചങ്കിലും ഇതിനു കടമ്പകളേറെയാണ്. ജില്ല സഹകരണ ബാങ്കുകളുടെ ജനറൽ ബോഡി യോഗം ലയന തീരുമാനത്തെ മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിക്കേണ്ടതുണ്ട്.
ലയനവുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്. ലയനത്തോടെ ജില്ല ബാങ്കുകളുടെ ശാഖകൾ സംസ്ഥാന സഹകരണ ബാങ്കിേൻറതാവും. വായ്പയും നിക്ഷേപവും സംസ്ഥാന സഹകരണ ബാങ്കിേൻറതായി മാറും. കേരള ബാങ്ക് രൂപവത്കരണത്തിനായി നിയോഗിക്കപ്പെട്ട ടാസ്ക് ഫോഴ്സിെൻറ റിപ്പോർട്ട് പ്രകാരം 2016 മാർച്ചിൽ സംസ്ഥാനത്ത് ജില്ല ബാങ്കുകൾക്ക് 783 ശാഖകളുണ്ട്. 52456.73 കോടി രൂപയാണ് നിക്ഷേപം. 27946.43 കോടി രൂപ വായ്പയും നൽകിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
