Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ...

കേരളത്തിൽ വേരുറപ്പിക്കാൻ ബക്കാർഡി നടത്തുന്നത്​ വൻ നീക്കങ്ങൾ

text_fields
bookmark_border
കേരളത്തിൽ വേരുറപ്പിക്കാൻ ബക്കാർഡി നടത്തുന്നത്​ വൻ നീക്കങ്ങൾ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വേ​രു​റ​പ്പി​ക്കാ​ൻ കു​ത്ത​ക മ​ദ്യ​ക​മ്പ​നി​യാ​യ ബ​ക്കാ​ർ​ഡി വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന​ത്​ വ​ൻ നീ​ക്ക​ങ്ങ​ൾ. വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ത​ന്നെ വീ​ര്യം കു​റ​ഞ്ഞ മ​ദ്യം എ​ന്ന ആ​ശ​യ​വു​മാ​യി ഈ ​ക​മ്പ​നി സം​സ്ഥാ​ന​ത്ത്​ സ​ജീ​വ​മാ​യെ​ന്നും മ​ദ്യ​വി​ത​ര​ണ​ത്തി​ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ല പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ത്തി​യെ​ന്നും​ വ്യ​ക്​​ത​മാ​കു​ന്നു. ഒ​ന്നാം എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്തു​ത​ന്നെ വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ വി​പ​ണ​ന​ത്തി​ന് ബ​ക്കാ​ർ​ഡി ക​മ്പ​നി ശ്ര​മം ന​ട​ത്തി​യി​രു​ന്നു. 2017ൽ ​ഇ​തു​സം​ബ​ന്ധി​ച്ച ക​ത്ത്​ സ​ർ​ക്കാ​റി​ന്​ ന​ൽ​കി. പി​ന്നീ​ടാ​ണ്​ 2021ലും ’23 ​ലും നി​കു​തി​യി​ള​വ്​ ആ​വ​ശ്യ​പ്പെ​ട്ട്​ ക​ത്ത്​ ന​ൽ​കി​യ​ത്. ക​മ്പ​നി​ക്ക്​ ​ വി​ൽ​പ​ന നി​കു​തി ഇ​ള​വ്​ ന​ൽ​കു​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ല്ലെ​ന്ന്​ എ​ൽ.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ശ്ര​മ​ങ്ങ​ൾ ന​ട​ന്നെ​ന്ന്​ വ്യ​ക്​​തം.

നി​കു​തി​യി​ള​വി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും റി​പ്പോ​ർ​ട്ടു​ക​ളും ആ ​കാ​ല​ത്തു​ണ്ടാ​യി. ആ​റു​മാ​സ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ്​ ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ ര​ണ്ടു​ റി​പ്പോ​ർ​ട്ടു​ക​ൾ ജി.​എ​സ്.​ടി വ​കു​പ്പി​ൽ​നി​ന്ന്​ ന​ൽ​കി​യ​ത്. നി​കു​തി ഇ​ള​വ്​ ന​ൽ​ക​രു​തെ​ന്നാ​യി​രു​ന്നു ആ​ദ്യ റി​പ്പോ​ർ​ട്ടെ​ങ്കി​ൽ, ഇ​ള​വാ​കാം എ​ന്നാ​യി​രു​ന്നു ര​ണ്ടാ​മ​ത്തേ​ത്ത്. എ​ന്നാ​ൽ, സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തി​ല്ല.

യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ ക​ന്നി ബ​ജ​റ്റി​ൽ ഇ​തേ വി​ഷ​യ​ത്തി​ലാ​ണ്​ നി​കു​തി ഇ​ള​വ്​ ന​ൽ​കി​യ​ത്. ബ​ക്കാ​ർ​ഡി പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ എ​ന്ന സ്വ​കാ​ര്യ കു​ത്ത​ക ക​മ്പ​നി​ക്ക്​ ലാ​ഭം കൊ​യ്യാ​നാ​ണ്​ നി​കു​തി ഇ​ള​വ്​ ന​ൽ​കി​യ​തെ​ന്നും അ​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നു​മാ​ണ്​ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ ഇ​പ്പോ​ൾ ആ​രോ​പി​ക്കു​ന്ന​ത്. 2022-’23ലെ ​അ​ബ്കാ​രി ന​യ​ത്തി​ൽ വീ​ര്യം കു​റ​ഞ്ഞ മ​ദ്യം കേ​ര​ള​ത്തി​ൽ വി​ൽ​ക്കാ​മെ​ന്ന നി​ർ​ദേ​ശം വ​ന്ന​തി​നെ തു​ട​ർ​ന്ന് ഈ​യി​ന​ത്തി​ലെ മ​ദ്യ​ത്തി​ന്‍റെ വീ​ര്യം 0.5 ശ​ത​മാ​നം മു​ത​ൽ 20 ശ​ത​മാ​നം വ​രെ​യാ​യി​രി​ക്കു​മെ​ന്ന് കാ​ണി​ച്ച് എ​ക്സൈ​സ് വ​കു​പ്പ് ക്ലാ​സി​ഫി​ക്കേ​ഷ​ൻ കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​ത്​ 2021ൽ ​എ​ക്​​സൈ​സ്​ മ​ന്ത്രി​യാ​യി​രു​ന്ന എം.​വി. ഗോ​വി​ന്ദ​ന്​ ക​മ്പ​നി ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നാ​ണ്​ ആ​ക്ഷേ​പം. എ​ന്നാ​ൽ, പ​ഴ​വ​ർ​ഗ​ങ്ങ​ളി​ൽ​നി​ന്നും വീ​ര്യം കു​റ​ഞ്ഞ മ​ദ്യം ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​യി​രു​ന്നു ഇ​തെ​ന്നാ​ണ്​ ഇ​പ്പോ​ൾ പ്ര​തി​പ​ക്ഷം പ​റ​യു​ന്ന​ത്. വീ​ര്യം കു​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ന്‍റെ പു​തി​യ ക്ലാ​സി​ഫി​ക്കേ​ഷ​ൻ വ​ന്ന​തോ​ടെ​യാ​ണ്​ നി​കു​തി ഇ​ള​വി​ന് ബ​ക്കാ​ർ​ഡി ക​മ്പ​നി 2023ൽ ​ജി.​എ​സ്.​ടി വ​കു​പ്പി​ന്​ വ​ഴി അ​പേ​ക്ഷ ന​ൽ​കി​യ​ത്.

ബി​യ​റി​നും ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​ത്തി​നും ബാ​ധ​ക​മാ​യ നി​കു​തി​യു​ടെ മ​ധ്യ​ത്തി​ൽ നി​കു​തി നി​ശ്ച​യി​ക്കാ​മെ​ന്നും അ​ല്ലെ​ങ്കി​ൽ വീ​ര്യം ക​ണ​ക്കാ​ക്കി വ്യ​ത്യ​സ്ത നി​കു​തി നി​ര​ക്കു​ക​ളാ​കാ​മെ​ന്നു​മാ​യി​രു​ന്നു ജി.​എ​സ്.​ടി വ​കു​പ്പി​ന്റെ ശി​പാ​ർ​ശ. എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​കാ​ല​ത്തെ ഈ ​ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണെ​ങ്കി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ മ​ദ്യ​ത്തി​ന്​ ബി​യ​റി​ന്​ തു​ല്യ​മാ​യ 116 ശ​ത​മാ​നം നി​കു​തി​യാ​ണ് നി​ർ​ദേ​ശി​ച്ച​ത്. യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ ഇ​പ്പോ​ൾ 120 ശ​ത​മാ​ന​മാ​യാ​ണ്​ നി​കു​തി നി​ർ​ദേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ ന​ട​ക്കാ​ത്ത കാ​ര്യം ന​ട​പ്പാ​ക്കാ​ൻ സ്വ​കാ​ര്യ ക​മ്പ​നി കൃ​ത്യ​മാ​യ നീ​ക്കം ന​ട​ത്തി​യെ​ന്നാ​ണ്​ ഇ​പ്പോ​ൾ വ്യ​ക്​​ത​മാ​കു​ന്ന​ത്. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി ദി​വ​സ​ങ്ങ​ൾ​ക്ക​കം ഏ​ഴ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​ഫ​യ​ൽ ക​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​വും ഗൗ​ര​വ​ത​ര​മാ​ണ്.

മദ്യവിൽപനക്ക്​ ബ്രാൻഡ്​ രജിസ്​ട്രേഷൻ അനിവാര്യം -​മന്ത്രി എം. ലിജു

തി​രു​വ​ന​ന്ത​പു​രം: നി​കു​തി നി​ശ്​​ച​യി​ച്ചാ​ലും എ​ക്​​സൈ​സ്​ വ​കു​പ്പ്​ ബ്രാ​ൻ​ഡ്​ ര​ജി​സ്​​ട്രേ​ഷ​ൻ അ​നു​വ​ദി​ച്ചാ​ൽ മാ​ത്ര​മേ സം​സ്ഥാ​ന​ത്ത്​ മ​ദ്യ​വി​ൽ​പ​ന സാ​ധ്യ​മാ​കൂ​വെ​ന്ന്​ മ​ന്ത്രി എം.​ലി​ജു. അ​തി​നാ​ൽ ബ​ജ​റ്റി​ൽ നി​ർ​ദേ​ശി​ക്കു​ന്ന നി​കു​തി നി​ർ​ണ​യ​ത്തി​ന്‍റെ പേ​രി​ൽ, യു.​ഡി.​എ​ഫ്​ ന​യം രൂ​പീ​ക​രി​ക്കും​മു​മ്പ്​ വീ​ര്യം​കു​റ​ഞ്ഞ മ​ദ്യം വി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. നി​കു​തി തീ​രു​മാ​നി​ച്ച​തു​കൊ​ണ്ട്​ മാ​ത്രം വീ​ര്യം കു​റ​ഞ്ഞ മ​ദ്യം വി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല. മ​ദ്യ​ന​യം രൂ​പീ​ക​രി​ച്ച​ശേ​ഷ​മേ വീ​ര്യം​കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ വി​ൽ​പ​ന, ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം തു​ട​ങ്ങി എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും തീ​രു​മാ​ന​മെ​ടു​ക്കൂ.

വീ​ര്യം​കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്റെ വി​ൽ​പ​ന നി​കു​തി ബ​ജ​റ്റി​ൽ നി​ശ്ച​യി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ൻ വി​യോ​ജി​പ്പ് പ​റ​ഞ്ഞി​ട്ടി​ല്ല. കു​റ​ച്ച് പു​തി​യ നി​കു​തി പ്ര​ഖ്യാ​പി​ക്കു​ക മാ​ത്ര​മാ​ണ് ബ​ജ​റ്റി​ൽ ചെ​യ്ത​ത്. എ​ന്നാ​ൽ, അ​ത് വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ന​യ​രൂ​പീ​ക​ര​ണ​ത്തി​ന്​ മു​ന്നോ​ടി​യാ​യി നി​യ​മ​സ​ഭ സ​മ്മേ​ള​നം ക​ഴി​ഞ്ഞാ​ലു​ട​ൻ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​മാ​യി എ​ക്​​സൈ​സ്​ വ​കു​പ്പ്​ ച​ർ​ച്ച ന​ട​ത്തും. ക​ര​ട്​ ന​യം യു.​ഡി.​എ​ഫി​ൽ ച​ർ​ച്ച​ചെ​യ്ത് അ​ന്തി​മ​മാ​ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Governmentliquor policyGovernmentMinisterUDFM. Liju
News Summary - Bacardi is making big moves to establish roots in Kerala
Next Story