You are here

1000 കോടി കൂടി കടമെടുക്കുന്നു

23:03 PM
22/04/2019
pinarayi vijayan

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം 1000 കോ​ടി കൂ​ടി ക​ട​മെ​ടു​ക്കു​ന്നു. ഇ​തോ​ടെ ഇൗ ​മാ​സ​ത്തെ ക​ട​മെ​ടു​പ്പ്​ മാ​ത്രം 3000 കോ​ടി​യാ​കും. വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ വേ​ണ്ടി​യാ​ണ്​ ക​ട​മെ​ടു​പ്പ്​ എ​ന്നാ​ണ്​ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സ​ത്തെ ശ​മ്പ​ള-​പെ​ൻ​ഷ​ൻ വി​ത​ര​ണം കൂ​ടി സു​ഗ​മ​മാ​ക്കാ​ൻ കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ്​ ക​ട​മെ​ടു​പ്പ്. ഏ​പ്രി​ൽ മാ​സ ശ​മ്പ​ള​ത്തി​നും പെ​ൻ​ഷ​നു​മൊ​പ്പം ക്ഷാ​മ​ബ​ത്ത കു​ടി​ശ്ശി​ക കൂ​ടി ന​ൽ​കു​ന്നു​ണ്ട്.

ഇൗ ​മാ​സം ആ​ദ്യം 1500 കോ​ടി​യും തു​ട​ർ​ന്ന്​ 500 കോ​ടി​യും ക​ട​മെ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ൾ എ​ടു​ക്കു​ന്ന 1000 കോ​ടി ക​ട​പ്പ​ത്ര​ത്തി​​െൻറ ലേ​ലം 23ന്​ ​മും​ബൈ റി​സ​ർ​വ്​ ബാ​ങ്ക്​ ഒാ​ഫി​സി​ൽ ന​ട​ക്കും. അ​ടു​ത്ത ദി​വ​സം പ​ണം ല​ഭി​ക്കും.

Loading...
COMMENTS