കോതമംഗലം പള്ളി: ഉത്തരവ് സുപ്രീംകോടതി വിധിക്ക് വിരുദ്ധം പുനഃപരിശോധിക്കണം– സർക്കാർ
text_fieldsകൊച്ചി: കോതമംഗലം മർത്തോമ ചെറിയ പള്ളിയുടെയും സ്വത്തുക്കളുടെയും നിയന്ത്രണം കലക് ടർ ഏറ്റെടുക്കണമെന്നും സമാധാനാന്തരീക്ഷം ഉറപ്പാകുേമ്പാൾ ഒാർത്തഡോക്സ് വിഭാഗത്തി ന് ൈകമാറണമെന്നുമുള്ള ൈഹകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എ റണാകുളം ജില്ല കലക്ടറുടെ ഹരജി.
സുപ്രീംകോടതി വിധിയെത്തുടർന്ന് പള്ളിയിൽ മതപരമ ായ ചടങ്ങുകൾ നടത്താൻ സംരക്ഷണം തേടി ഒാർത്തഡോക്സ് വിഭാഗം വികാരി തോമസ് പോൾ റമ്പാൻ ന ൽകിയ ഹരജിയിലുണ്ടായ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സർക്കാറിനുവേണ്ടി കലക്ടറുടെ പുനഃപരിശോധന ഹരജി.
കെ.എസ്. വർഗീസ് കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ഹൈകോടതി ഉത്തരവെന്ന് ഇതിൽ പറയുന്നു. പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാനാവില്ലെന്ന് കെ.എസ്. വർഗീസ് കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
മലങ്കര സഭയിൽ വിശ്വാസമർപ്പിച്ച ഒരു ഇടവകക്കാരനെയും അവരുടെ ആചാരപരമായ അവകാശത്തിൽനിന്നോ സെമിത്തേരിയിൽ മൃതദേഹം അടക്കുന്നതിൽനിന്നോ മാറ്റിനിർത്താനാവില്ല. കാലങ്ങളായി ഇടവക പള്ളികളുടെ സ്വത്തുവകകൾക്ക് അവകാശമുള്ള മലങ്കരസഭ ഒരു ട്രസ്റ്റ് എന്ന നിലയിൽ തുടരും.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുംമുമ്പ് മലങ്കര സഭ വിശ്വാസികളെ തിരിച്ചറിയേണ്ടതുണ്ട്. ആചാരാനുഷ്ഠാനങ്ങൾ തുടരാൻ അർഹരായവരെ തിരിച്ചറിയാതെ എല്ലാവരെയും പുറത്താക്കി ഉത്തരവ് നടപ്പാക്കാൻ ശ്രമിക്കുന്നത് ക്രമസമാധാനപ്രശ്നത്തിന് കാരണമാകും.
മതാചാര ചടങ്ങുകളിൽ സംബന്ധിക്കാൻ അർഹരായ മലങ്കരസഭ വിശ്വാസികളെയും നേതൃത്വം നൽകേണ്ട വികാരിയെയും തിരിച്ചറിയേണ്ട രീതി കോടതി നിർദേശിക്കണം. സമാന്തര ഭരണസമിതി പ്രവർത്തിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്കിടയാക്കും. തങ്ങൾ തീർപ്പാക്കിയ കേസിൽ വീണ്ടും ഹൈകോടതികളിൽ നിയമനടപടി തുടരാൻ പാടില്ല. അതിനാൽ, സുപ്രീംകോടതി ഉത്തരവല്ലാതെ മറ്റ് കീഴ്കോടതി ഉത്തരവുകൾ നിലനിൽക്കുന്നതല്ല. ഈ സാഹചര്യത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും പുനഃപരിശോധിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
