Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജസ്​നയെക്കുറിച്ച...

ജസ്​നയെക്കുറിച്ച നിർണായക സൂചനകൾ ലഭിച്ചതായി സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border
ജസ്​നയെക്കുറിച്ച നിർണായക സൂചനകൾ ലഭിച്ചതായി സർക്കാർ ഹൈകോടതിയിൽ
cancel

കൊച്ചി: പത്തനംതിട്ടയിൽനിന്ന്​ കാണാതായ വിദ്യാർഥിനി ജസ്‌ന മറിയ ജയിംസിനെക്കുറിച്ച് നിർണായക സൂചനകൾ അന്വേഷണ സംഘത്തിന്​ ലഭിച്ചതായി സർക്കാർ ഹൈകോടതിയിൽ. ലഭ്യമായ വിവരങ്ങൾ ഇൗ ഘട്ടത്തിൽ പരസ്യമാക്കാനാവില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, കണ്ടെത്തലുകൾ സംബന്ധിച്ച റിപ്പോർട്ട്​ ഗവ. പ്ലീഡർ മുഖേന മുദ്രവെച്ച കവറിൽ കോടതിക്ക്​ സമർപ്പിച്ചു. അന്വേഷണത്തിൽ തൃപ്​തി പ്രകടിപ്പിച്ച കോടതി ഇൗ രീതിയിൽ തുടരാൻ അനുമതിയും നൽകി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ജയ്സ് നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

അതേസമയം, ജസ്‌നയെക്കുറിച്ച അന്വേഷണവിവരങ്ങൾ തേടി വിവരാവകാശ നിയമപ്രകാരം അപേക്ഷ  ലഭിച്ചതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അന്വേഷണം ഏത്​ ഘട്ടത്തിലായി, അന്വേഷണ സംഘത്തിലെ അംഗങ്ങ​െളത്ര, കേരളത്തിനുപുറത്ത് എവിടെയൊക്കെ അന്വേഷണം നടത്തി തുടങ്ങിയ ചോദ്യങ്ങളുന്നയിച്ചാണ്​ അപേക്ഷ​. ഇത്തരത്തിൽ അപേക്ഷ നൽകുന്നവരുടെ താൽപര്യവും പിന്നിലെ കാരണവുംകൂടി അന്വേഷിക്കണമെന്ന് സിംഗിൾ ബെഞ്ച് ​സർക്കാറിനോട്​ നിർദേശിച്ചു. തുടർന്ന് ഹരജി ആഗസ്​റ്റ്​ രണ്ടിലേക്ക് മാറ്റി.

മാർച്ച് 22 മുതൽ ജസ്​നയെ കാണാനില്ലെന്നുകാട്ടി പിറ്റേന്നാണ്​ പിതാവ് വെച്ചൂച്ചിറ പൊലീസിൽ പരാതി നൽകിയത്. ജസ്നയെ കണ്ടെത്താൻ വിവിധ തലങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല. തുടർന്നാണ് സഹോദരൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയത്. ജസ്‌നയെ കണ്ടെത്താന്‍ ഐ.ജി മനോജ് എബ്രഹാമി​​​െൻറ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്​കരിച്ചതായി പൊലീസ്​ നേര​േത്ത കോടതിയെ അറിയിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala governmentkerala newsmalayalam newsJesna Maria James
News Summary - Kerala government on jasna case-Kerala news
Next Story