Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാറോ മന്ത്രിയോ അറിയാതെ പുതിയ ബാറുകൾ അനുവദിച്ചു; കമീഷണറോട് റിപ്പോർട്ട് തേടി മന്ത്രി

text_fields
bookmark_border
m liju
cancel
camera_alt

 എക്സൈസ് മന്ത്രി എം. ലിജു

തിരുവനന്തപുരം: സർക്കാറോ, മന്ത്രിയോ അറിയാതെ സംസ്ഥാനത്ത് ബാറുകളുടെ ലൈസൻസ് പുതുക്കൽ മാത്രമല്ല പുതിയ ബാർ ലൈസൻസുകളും അനുവദിച്ചു. കടുത്ത അതൃപ്തിയിൽ മന്ത്രി എം. ലിജു എക്സൈസ് കമീഷണറോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് നടപടി സ്വീകരിച്ചേക്കും. യു.ഡി.എഫ് സർക്കാറിന്‍റെ മദ്യനയം വരും വരെ സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസില്ലെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ വാദം. എന്നാൽ മന്ത്രി അറിയാതെ സംസ്ഥാനത്ത് ബാർ ലൈസൻസ് അനുവദിച്ചതിന്‍റെ രേഖകൾ പുറത്തുവന്നു. സർക്കാർ നിയന്ത്രണത്തിലുള്ള നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിലാണ് രണ്ട് ബാറുകൾക്ക് അനുമതി നൽകിയത്.

ട്രാവൽ ഫുഡ് സർവിസസ് ലിമിറ്റഡ് കമ്പനിക്കാണ് ഈ രണ്ട് ബാർ ലൈസൻസുകൾ അനുവദിച്ചത്. ജൂൺ 22നാണ് ലൈസൻസ് അനുവദിച്ച് എക്സൈസ് കമീഷണർ സീറം സാംബശിവറാവു ഉത്തരവിറക്കിയത്. ഓരോ മിനിറ്റ് ഇടവേളയിലായിരുന്നു രണ്ട് ലൈസൻസുകളും അനുവദിച്ച ഉത്തരവിറങ്ങിയത്. നാല് മാസം കഴിഞ്ഞിട്ടും മന്ത്രി അറിഞ്ഞിരുന്നില്ലെന്നാണ് വിവരം.

ബിയർ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകിയതിൽ രണ്ട് ഡെപ്യൂട്ടി എക്സൈസ് കമീഷണർമാരെ മന്ത്രിയുടെ നിർദ്ദേശാനുസരണം സസ്പെൻഡ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ ബാർ ലൈസൻസ് തന്നെ അനുവദിച്ചെന്ന വിവരം പുറത്തുവന്നത്. മാനദണ്ഡപ്രകാരം മാത്രമാണ് ബാർ ലൈസൻസുകൾ അനുവദിച്ചതെന്ന വിശദീകരണമാണ് എക്സൈസ് കമീഷണർ ഉൾപ്പെടെ നൽകുന്നത്. വിമാനത്താവളത്തിനുള്ളിലാണ് ബാർ ലൈസൻസ് അനുവദിച്ചതെന്നും അവർ വിശദീകരിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New Bar Licenses Issued Without Govt Approval: Kerala Excise Minister Seeks Report
Next Story