ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാൻ അഞ്ചുലക്ഷം നൽകും
text_fieldsതിരുവനന്തപുരം: കോവളത്ത് മരണമടഞ്ഞ വിദേശ യുവതി ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഏറ്റെടുക്കും. സംസ്ഥാന സർക്കാറിെൻറ നിർദേശ പ്രകാരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചു ലക്ഷം രൂപ നൽകും.
അടുത്ത ദിവസംതന്നെ ലിഗയുടെ സഹോദരി ഇലീസിന് തുക കൈമാറുമെന്ന് മന്ത്രിയുടെ നിർദേശ പ്രകാരം ഇലീസിനെ നേരിൽ കണ്ട് സംസ്ഥാന ടൂറിസം ഡയറക്ടർ പി. ബാലകിരൺ അറിയിച്ചു. നിയമ തടസ്സങ്ങൾ മാറ്റാൻ സർക്കാറും ടൂറിസം വകുപ്പും മുൻകൈ എടുക്കും. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ചെലവ്, ബന്ധുക്കളുടെ യാത്രാചെലവ്, കേരളത്തിലെ താമസ ചെലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും ബാലകിരൺ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
