Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റേഷൻ വിതരണം കുത്തകകൾക്ക് കൈമാറാൻ നീക്കമെന്ന് രമേശ് ചെന്നിത്തല; വ്യാപാരികളുടെ സമരത്തിന് സംസ്ഥാന സർക്കാറിന്റെ പിന്തുണ

text_fields
bookmark_border
https://www.madhyamam.com/tags/ration-dealers
cancel
camera_alt

ഓൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സെക്ര​േട്ടറിയറ്റ് നടയിൽ സംഘടിപ്പിച്ച എ.ജി ഓഫിസ് സത്യഗ്രഹ സമരം മന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: സ്മാർട്ട് പി.ഡി.എസിലൂടെ രാജ്യത്തെ പൊതുവിതരണ മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല.

ഓൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സെക്ര​േട്ടറിയറ്റ് നടയിൽ സംഘടിപ്പിച്ച എ.ജി ഓഫിസ് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിതരണ മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്റെ സൂചനയാണ് ഇ-റുപി വൗച്ചർ പദ്ധതി. ഇതിലൂടെ കുത്തക മാളുകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും റേഷൻ വിതരണവും നടത്താനുള്ള അവകാശം നൽകുകയാണ്. റേഷൻ വ്യപാരികൾ നടത്തുന്ന ഈ സമരത്തിന്ന് സംസ്ഥാന സർക്കാറിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാറിന്റെ മൂന്ന് മുറികളുള്ള വീടുള്ളവർ മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കണമെന്ന വ്യവസ്ഥ നഗരങ്ങളിലും, കേരളം പോലുള്ള സംസ്ഥാനങ്ങളിലും പ്രായോഗികമല്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ഭൂമി വാങ്ങി പുതിയവീട് നിർമിക്കുന്നതിനുള്ള വൻ സാമ്പത്തിക ബാധ്യതകളുണ്ടാക്കുന്നത് കൊണ്ട് വീട് ഒരു സ്വപ്ന പദ്ധതിയായി അവശേഷിക്കുന്നു. നിലവിലെ വീടിനോട് ചേർന്ന് കൂടുതൽ റൂമുകൾ പണിയുകയോ, മുകളിലേക്ക് ഒന്നോ രണ്ടോ മുറികൾ നിർമിക്കുകയോ ചെയ്തുകൊണ്ട് പുതിയ കുടുംബങ്ങളായി ജീവിക്കുന്ന ദരിദ്ര്യ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ നീക്കം പ്രതികൂലമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ ഡിസംമ്പർ മൂന്നിന് പാർലമെന്റ് മാർച്ച് നടത്തുന്നുണ്ട്. വേൾഡ് ഫുഡ്പോഗ്രാം 13.5 കിലോ ഭക്ഷ്യധാന്യങ്ങൾ ശിപാർശ ചെയ്യുമ്പോൾ അതി ദരിദ്രവിഭാഗമായ എ.എ.വൈ പദ്ധതി വെട്ടി കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മണ്ണെണ്ണയുടെ അലോട്ട്മെന്റ് വെട്ടിക്കുന്ന നടപടി ഉപേക്ഷിക്കുക, പഞ്ചസാരയുടെ വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.

അബിൻ വർക്കി എം.എൽ.എ, അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, സി. മോഹനൻ പിള്ള, എൻ. മുഹമ്മദാലി, അഡ്വ. ജോൺസൺ വിളവിനാൽ, ബി. ഉണ്ണികൃഷ്ണ പിള്ള ചെങ്ങന്നൂർ, തലശ്ശേരി പവിത്രൻ, ശിശുപാലൻ കോട്ടയം, കെ.കെ. ഇസ്ഹാഖ് വൈപ്പിൻ, ജോസ് കാവനാട് ,വി.വി. ബേബി എറണാകുളം, ജയകൃഷ്ണൻ കിഴക്കേടത്ത് തിരൂരങ്ങാടി, ലത്തീഫ് പറവണ്ണ, ജിമ്മി തോമസ് കോട്ടയം, ഷാജി യവനാർകുളം വെട്ടുകാട്ടിൽ ജോർജ് എന്നിവർ സംസാരിച്ചു.

ഇ. ശ്രീജൻ, വല്ലാഞ്ചിറ സക്കീർ, പി.കെ. അബ്ദുറഹിമാൻ കാസർകോട്, മുരളി വൃന്ദാവനം, മോഹനൻ ഭരണിക്കാവ് എന്നിവർ സത്യഗ്രഹ സമരത്തിന്ന് നേതൃത്വം നൽകി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story