ബി. അശോകിനും എൻ. പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ വകുപ്പുകളുടെ ചുമതലകൾ നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ബി. അശോകിന് പൊതുഭരണം, ഭരണപരിഷ്കാരം എന്നീ വകുപ്പുകളുടെ അധികച്ചുമതല കൂടി സർക്കാർ കൈമാറി.
കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയായ എൻ. പ്രശാന്തിനാണ് പുതിയ മാറ്റങ്ങൾ പ്രകാരം നികുതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അധികച്ചുമതല നൽകിയിരിക്കുന്നത്. ഇതിന് പുറമെ, നിലവിൽ ധനകാര്യ (റിസോഴ്സസ്) വകുപ്പ് സെക്രട്ടറിയായ പാട്ടീൽ അജിത് ഭഗവത് റാവുവിന് കിഫ്‌ബി സി.ഇ.ഒയുടെ അധികച്ചുമതലയും സർക്കാർ നൽകിയിട്ടുണ്ട്. ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

