Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിർത്തികളിലെ കാഴ്​ച...

അതിർത്തികളിലെ കാഴ്​ച ദയനീയം, സർക്കാർ മാപ്പ്​ പറയണം -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
pk-kunhalikkutty
cancel

മലപ്പുറം: അത്തിർത്തിയിൽ കുടുങ്ങിയ മലയാളികളോട്​ സർക്കാർ കാണിക്കുന്നത്​ നിരുത്തരവാദപരമായ സമീപനമാണെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ ഉടൻ നാട്ടിലെത്തിക്കുക എന്ന ആവശ്യമുന്നയിച്ച് മുസ്​ലിം ലീഗ് എം.എൽ.എമാർ മലപ്പുറം കലക്​ടറേറ്റ് പരിസരത്ത്​ നടത്തിയ ധർണ ഉദ്ഘാടനം ചെയ്​തശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു ​അദ്ദേഹം. ആളുകളെ കൊണ്ടുവരുന്നതിൽ വ്യവസ്ഥ പാലിക്കേണ്ടന്ന് ആരും പറഞ്ഞിട്ടില്ല. വ്യസ്​ഥാപിതാമായി കൊണ്ടുവരാനാണ്​ സർക്കാർ ശ്രമിക്കേണ്ടത്​.  

ഇവരെ കൊണ്ടുവരാൻ കഴിയാതെ പരാജയപ്പെട്ടത് സർക്കാറാണ്, അല്ലാതെ അതിർത്തിയിൽ വന്ന മലയാളികൾ അല്ല. ഇക്കാര്യത്തിൽ സർക്കാർ ജനങ്ങളോട്​ മാപ്പ്​ പറയണം. പ്രതിപക്ഷവും - സർക്കാറും സഹകരിച്ചാണ്​ കോവിഡിനെതിരെ പോരാടുന്നത്​. പ്രതിപക്ഷത്തെ ഇതിൽനിന്ന്​ നിസ്സഹകരിപ്പിക്കുന്നതിലേക്ക്​ സർക്കാർ പോകരുത്​. ആരെയും കരളലയിപ്പിക്കുന്ന ദയനീയ കാഴ്​ചയാണ്​ അതിർത്തികളിൽ കാണുന്നത്​. 

തിരിച്ച്​ വരുന്നവരെ പാർപ്പിക്കാനുള്ള സൗകര്യം ഉണ്ടെന്നാണ്​ സർക്കാർ പറയുന്നത്​. അത്​ തികയില്ലെങ്കിൽ സൗകര്യം നൽകാൻ സന്നദ്ധ സംഘനകൾ​ തയാറാണ്​. അതിർത്തിയിലെ ദയനീയ കാഴ്​ചകൾ അവസാനിപ്പിക്കാൻ തയാറായില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

രണ്ട് ലക്ഷം പേര്‍ക്ക് ക്വാറ​ൈൻന്‍ സൗകര്യം ഒരുക്കിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാർ 1000 പേര്‍ക്ക് പോലും സൗകര്യം ഒരുക്കിയിട്ടില്ലെന്ന്​ പ്രതിപക്ഷ ഉപനേതാവ്​ എം.കെ. മുനീർ ആരോപിച്ചു.  മുസ്​ലിം ലീഗി​​െൻറ നേതൃത്വത്തിൽ കോഴിക്കോട്ട്​ നടന്ന സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രവാസികളെ സ്വീകരിച്ച പോലെ ഇവരെയും സ്വീകരിക്കണം. വിവിധ സംസ്ഥാനത്തുനിന്ന് കെ.എം.സി.സിയുടെയടക്കം നേതൃത്വത്തില്‍ വാഹനങ്ങളും ഭക്ഷണവും മറ്റു സൗകര്യങ്ങളും നൽകാൻ തയാറാണ്. പക്ഷെ  അനുമതി ലഭിക്കുന്നില്ല. ഇതുസംബന്ധിച്ച്​ മുഖ്യമന്ത്രി വാശി പിടിക്കരുതെന്നും മുനീര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueiumlPK Kunhalikuttykmccmk muneerinter state malayalee
News Summary - kerala goverment should apologise
Next Story