Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്ത്​ ദിവസത്തിനിടെ...

പത്ത്​ ദിവസത്തിനിടെ ലഭിച്ചത്​ അഞ്ചിരട്ടി വേനൽ മഴ

text_fields
bookmark_border
rain
cancel

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത്​ 10 ദി​വ​സ​ത്തി​നി​ടെ​യു​ണ്ടാ​യ​ത്​ അ​ഞ്ചി​ര​ട്ടി വേ​ന​ൽ മ​ഴ. ഈ ​വ​ർ​ഷം മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ മേ​യ്​ ഏ​ഴു​വ​രെ 29 ശ​ത​മാ​നം കൂ​ടു​ത​ൽ വേ​ന​ൽ മ​ഴ ല​ഭി​ച്ചി​ട്ടു​ണ്ട്​. 91.4 മി​ല്ലി മീ​റ്റ​റി​ന്​ പ​ക​രം​ 131.4 മി.​മീ പെ​യ്​​തു. എ​ന്നാ​ൽ, ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​ന്​ പി​ന്നാ​ലെ ഈ ​മാ​സം 17 വ​രെ 138 ശ​ത​മാ​നം കൂ​ടു​ത​ൽ​ ല​ഭി​ച്ചു. അ​താ​യ​ത് 10 ദി​വ​സം പി​ന്നി​ടു​േ​മ്പാ​ൾ അ​ഞ്ചി​ര​ട്ടി​യാ​ണ്​ ല​ഭി​ച്ച​ത്.

മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും അ​ധി​ക മ​ഴ ല​ഭി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ ക​ണ്ണൂ​രി​ലാ​ണ് -146.4ന്​ ​പ​ക​രം 490.3 മി.​മീ. അ​ധി​ക തോ​ത്​ 235 ശ​ത​മാ​നം. തൊ​ട്ടു​പി​ന്നി​ൽ എ​റ​ണാ​കു​ളം -235ന്​ ​പ​ക​രം 685. എ​റ​ണാ​കു​ള​ത്തി​ന്​ 192 ശ​ത​മാ​നം അ​ധി​ക മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്.

അ​തി​ശ​ക്ത മ​ഴ​യാ​ണ്​ മി​ക്ക ദി​ന​വു​മു​ണ്ടാ​യ​ത്. 16ന്​ ​വ​ട​ക​ര (233.4), ക​ക്ക​യം (216), വൈ​ത്തി​രി (210) എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​യി. അ​തി​നി​ടെ, ഈ​മാ​സം 25 ഓ​ടെ മ​ൺ​സൂ​ൺ എ​ത്തു​മെ​ന്ന ​നി​രീ​ക്ഷ​ണം കൂ​ടി​യു​ണ്ട്. ഇ​തി​നി​ട​യി​ൽ പ​സ​ഫി​ക്കി​ലോ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലോ ഉ​ണ്ടാ​വു​ന്ന അ​നു​ര​ണ​ന​ങ്ങ​ൾ പോ​ലും കാ​ര്യ​ങ്ങ​ൾ ത​കി​ടം മ​റി​ക്കും.

Show Full Article
TAGS:keralasummer rainTauktae Cyclone
News Summary - kerala got five times summer rain in ten days
Next Story