Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വ​പ്‌​ന​യു​ടെ...

സ്വ​പ്‌​ന​യു​ടെ നി​യ​മ​നം ശി​വ​ശ​ങ്ക​റി​െൻറ ശി​പാ​ർ​ശ​യി​ൽ ത​ന്നെ

text_fields
bookmark_border
sivsankar-swapna-suresh
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍ണ​ക്ക​ട​ത്ത് കേ​സ്​ പ്ര​തി സ്വ​പ്‌​ന​ക്ക് കെ.​എ​സ്‌.​ഐ.​ടി.​ഐ.​എ​ല്ലി​ന് കീ​ഴി​ലെ സ്‌​പേ​സ് പാ​ര്‍ക്കി​ല്‍ നി​യ​മ​നം ന​ല്‍കി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​​െൻറ ശി​പാ​ര്‍ശ​യി​ല്‍. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടം​ഗ​സ​മി​തി​ ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ  വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സ​മ്മ​തി​ച്ചു. 

ശി​വ​ശ​ങ്ക​റെ സ​സ്‌​പെ​ന്‍ഡ് ചെ​യ്ത് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലും ഇ​ക്കാ​ര്യം പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. ശി​വ​ശ​ങ്ക​ർ സ​ർ​വി​സ് ച​ട്ടം അ​പ്പാ​ടെ ലം​ഘി​ച്ചെ​ന്നും ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ശി​വ​ശ​ങ്ക​റി​​െൻറ ഇ​ട​പെ​ട​ൽ അ​റി​യാ​നാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​തെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ വ​സ്​​തു​ത​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സ​സ്​​പെ​ൻ​ഷ​നെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ശി​വ​ശ​ങ്ക​റി​​െൻറ സ​സ്​​പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ വ്യാ​ഴാ​ഴ്​​ച വി​ശ​ദീ​ക​രി​ച്ച​താ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച്​ പ്ര​തി​പ​ക്ഷ​നേ​താ​വി​​െൻറ ആ​രോ​പ​ണ​ങ്ങ​ളി​ൽ വീ​ണ്ടും പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു. 

സ്വ​പ്ന​യു​ടെ നി​യ​മ​നം, സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രു​മാ​യു​ള്ള ശി​വ​ശ​ങ്ക​റി​​െൻറ ഫോ​ൺ വി​ളി, ബ​ന്ധം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യും ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി​യും അം​ഗ​ങ്ങ​ളാ​യ സ​മി​തി​യെ  നി​യോ​ഗി​ച്ച​ത്. 

യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ് ജീ​വ​ന​ക്കാ​രി​യാ​യി​രി​ക്കെ​യാ​ണ് സ്വ​പ്ന​യെ സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള വ​കു​പ്പി​ലെ സു​പ്ര​ധാ​ന ത​സ്തി​ക​യി​ൽ നി​യ​മി​ക്കാ​ൻ ശി​വ​ശ​ങ്ക​ർ ശി​പാ​ർ​ശ ചെ​യ്ത​ത്. വി​ദേ​ശ കോ​ൺ​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​മ്പോ​ൾ ഒ​രു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ പാ​ലി​ക്കേ​ണ്ട നി​ബ​ന്ധ​ന​ക​ളൊ​ന്നും ശി​വ​ശ​ങ്ക​ർ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും വെ​ള്ളി​യാ​ഴ്​​ച പു​റ​ത്തി​റ​ങ്ങി​യ സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ശി​വ​ശ​ങ്ക​റാ​ണ് നി​യ​മ​ന​ത്തി​ന് പി​ന്നി​ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യും ഭ​ര​ണ​പ​ക്ഷ​വും വെ​റും ആ​രോ​പ​ണ​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smuggling
News Summary - kerala gold smuggling swapna suresh shiv shankar -kerala news
Next Story