Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജസ്‌നയുടെ തിരോധാനം:...

ജസ്‌നയുടെ തിരോധാനം: കേസിൽ നിർണായക വഴിത്തിരിവെന്ന്​ സൂചന

text_fields
bookmark_border
ജസ്‌നയുടെ തിരോധാനം: കേസിൽ നിർണായക വഴിത്തിരിവെന്ന്​ സൂചന
cancel

പത്തനംതിട്ട: ദുരൂഹ സാഹചര്യത്തില്‍ എരുമേലി മുക്കൂട്ടുതറയില്‍നിന്നും കാണാതായ ജെസ്നയെ പറ്റിയുള്ള കേസ്​ അന്വേ ഷണത്തിൽ നിർണായക വഴിത്തിരിവെന്ന്​ സൂചന. കേസ്​ അന്വേഷണം ഇപ്പോൾ ക്രൈംബ്രാഞ്ചാണ്​ നടത്തുന്നത്​. നിര്‍ണായക വിവരങ ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി വെളിപ്പെടുത്തി.

പത്തനംതിട്ട എസ്​.പി കെ.ജി. സൈമണി​​െൻറ നേതൃത്വത്തിലാണ്​ അന്വേഷണം നടക്കുന്നത്​. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ചില പുതിയ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കെ.ജി. സൈമണും സൂചിപ്പിച്ചു. എന്നാൽ, കൂടുതൽ വിവരങ്ങൾ പറഞ്ഞാൽ തിരോധാനത്തിന് പിന്നിലുള്ളവർ ജാഗരൂകരാകുമെന്നും അതിനാലാണ്​ വിവരങ്ങൾ വെളിപ്പെടുത്താത്തതെന്നും ടോമിൻ തച്ചങ്കരി കൊച്ചിയില്‍ പറഞ്ഞു.

ലോക് ഡൗണായതിനാല്‍ കേസ്​ അന്വേഷണം അതിവേഗം നടത്തുന്നതിന്​ തടസ്സങ്ങളുണ്ട്​. 2018 മാര്‍ച്ച്‌ 20നാണ്​ ​ എരുമേലി മുക്കൂട്ടുതറയിലെ വീട്ടിൽനിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ്​ ജസ്ന മരിയ പോയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeJesna Maria James
News Summary - kerala girl jesna missing kerala news
Next Story