Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'കുടുംബത്തിന് ചിലവിന് കൊടുക്കാൻ സാധിക്കുന്നില്ല, പെൻഷൻ മുടങ്ങി'; പ്രതിഷേധവുമായി സന്തോഷ് ട്രോഫി കേരള പരിശീലകൻ സതീവൻ ബാലൻ
text_fieldsbookmark_border
സതീവൻ ബാലൻ
പെൻഷൻ തുക മുടങ്ങിയതോടെയുള്ള പ്രയാസങ്ങൾ പങ്കുവെച്ചും സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ വിമർശനമുന്നയിച്ചും സന്തോഷ് ട്രോഫിയിലെ കേരള ടീമിന്‍റെ പരിശീലകൻ സതീവൻ ബാലൻ. പെൻഷൻ മുടങ്ങിയതോടെ കുടുംബത്തിന് ചിലവിന് കൊടുക്കാൻ സാധിക്കുന്നില്ല. സർവിസിൽ നിന്നു പിരിഞ്ഞാൽ ആനുകൂല്യങ്ങൾ നൽകാത്ത ഏക സ്ഥാപനമാണ് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലെന്നും അദ്ദേഹം വിമർശിക്കുന്നു.
സതീവൻ ബാലൻ പങ്കുവെച്ച പോസ്റ്റ് വായിക്കാം...
കഴിഞ്ഞ 25 വർഷത്തിലധികമായി കേരളത്തിനും ഇന്ത്യയ്ക്കും വേണ്ടി ജോലി ചെയ്യുന്നു. നിരവധി നേട്ടങ്ങളും നേടി കൊടുത്തു. എന്നാൽ ഇന്ന് പെൻഷൻ ലഭിയ്ക്കാത്ത സ്ഥിതിയാണ് !!!. കേരളത്തിന് രാജ്യത്തിനകത്തും പുറത്തും പേരും പെരുമയും ഉണ്ടാക്കി കൊടുക്കുന്നത് ഇവിടുത്തെ കായികമേഖലയിൽ ഉള്ളവരും കലാസാംസ്കാരിക മേഖലയിലുള്ളവരുമാണ്. സർവീസിൽ നിന്നു പിരിഞ്ഞാൽ ആനുകൂല്യങ്ങൾ നൽകാത്ത ഏക സ്ഥാപനമാണ് കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ....!! കേരളത്തിന് മികച്ച നേട്ടങ്ങൾ ഉണ്ടാക്കി കൊടുത്ത കായിക താരങ്ങളെ വാർത്തെടുക്കുന്ന പരിശീലകർക്ക് ആനുകൂല്യങ്ങളും, ശമ്പളവും പെൻഷനും നൽകാൻ മാത്രം കാശില്ല !!! മാർച്ച് രണ്ട് ആയി, കഴിഞ്ഞ മാസത്തെ പെൻഷൻ കിട്ടിയിട്ടില്ല..! സന്തോഷ് ട്രോഫി കേരളത്തിൽ കൊണ്ട് വരാൻ അരുണാചലിലെ തണുപ്പിലും മഴയത്തും മല്ലടിക്കുമ്പോൾ നാട്ടിൽ കുടുംബത്തിന് ചിലവിന് കൊടുക്കാൻ സാധിക്കുന്നില്ല. (കുട്ടികളെ പരിശീലിപ്പിക്കുന്ന പണിയായതു കൊണ്ട് കോടികൾ സമ്പാദിക്കാൻ സാധിച്ചിട്ടില്ല, നേട്ടങ്ങൾ മാത്രമെ കിട്ടിയുള്ളൂ !!) മെസിയും അർജന്‍റീനയും വന്നാൽ ഇതിന് പരിഹാരമുണ്ടാകുമോ!!!? അവരെ കൊണ്ടുവരാൻ കോടികൾ മുടക്കി പുതിയ സ്റ്റേഡിയം പണിയാൻ കാശുണ്ടാക്കുന്ന തിരക്കിലാണ് അധികാരികൾ .... (അർജറ്റീനയുടെ സൗഹൃദ മത്സരം സംഘടിപ്പിച്ച ഒരു രാജ്യത്തും മെസി ഇതുവരെ കളിച്ചില്ല..!!) ഉള്ള സ്റ്റേഡിയങ്ങൾ ഇവിടുത്തെ കുട്ടികൾക്ക് നല്ല രീതിയിൽ ടെക്നിക് പഠിക്കാൻ കഴിയുന്ന രീതിയിൽ ഒരുക്കിയെടുക്കാൻ സാധിക്കുന്നില്ല !!. പെൻഷനുപുറമെ ഇപ്പോഴും പണിയെടുത്ത് കിട്ടുന്ന കാശും കൊണ്ട് കുടുബം നോക്കുന്നവനാണ്... ഇനിയും ബുദ്ധിമുട്ടിയ്ക്കരുത്!!!
1999ലാണ് സതീവൻ ബാലൻ സ്‌പോർട്‌സ് കൗൺസിലിൽ പരിശീലകനായി ചേർന്നത്. 2021 ഏപ്രിലിൽ ടെക്‌നിക്കൽ ഓഫിസർ തസ്തികയിലാണ് വിരമിച്ചത്. 13 വർഷത്തെ കിരീട ദാരിദ്ര്യത്തിന് അറുതി വരുത്തി 2018ൽ കേരളം സന്തോഷ് ട്രോഫി കിരീടം നേടുന്നത് സതീവൻ ബാലന് കീഴിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

