Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിങ്ങൾ വെരി

നിങ്ങൾ വെരി സ്​പെഷൽ...

text_fields
bookmark_border
നിങ്ങൾ വെരി സ്​പെഷൽ...
cancel
camera_alt???????????? ??.???.??? ???????? ?????????? ???????????????? ??????????????? ????????????????? ????????????? ???? ??.???. ?????????? ???????? ??.???????? ?????????????
വ​ളാ​ഞ്ചേ​രി: ഭി​ന്ന​ശേ​ഷി ഒ​ന്നി​നും ത​ട​സ്സ​മ​ല്ലെ​ന്ന്​ തെ​ളി​യി​ച്ച്​ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക്​ ആ​ശ്വാ ​സ​വു​മാ​യി അ​വ​രെ​ത്തി. വ​ളാ​ഞ്ചേ​രി പു​റ​മ​ണ്ണൂ​ർ വി.​കെ.​എം സ്പെ​ഷ​ൽ സ്‌​കൂ​ളി​ലെ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ ​ഥി​ക​ളാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്‌ സം​ഭാ​വ​ന ന​ൽ​കി​യ​തോ​ടൊ​പ്പം, പ്ര​ള​യ​ത്തി​ൽ ന​ഷ്​​ട​മാ​ യ വ​സ്തു​ക്ക​ൾ​ക്ക് പ​ക​രം പു​തി​യ​വ ന​ൽ​കാ​നും മു​ന്നോ​ട്ടു​വ​ന്ന​ത്. നി​ല​മ്പൂ​രി​ൽ പി.​വി. അ​ബ്​​ദു​ൽ വ​ ഹാ​ബ് എം.​പി​യു​ടെ ഓ​ഫി​സി​ലെ​ത്തി ഇ​വ​ർ ല​ക്ഷം രൂ​പ കൈ​മാ​റി​യ ശേ​ഷം ഇ​വ​ർ ക​രു​ളാ​യി റോ​ഡി​ലെ മു​തേ​രി​യി​ൽ കോ​ള​നി​വാ​സി​ക​ൾ​ക്ക്​ ന​ഷ്​​ട​മാ​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. വി.​കെ.​എം സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ ഷി​യാ​സി​​െൻറ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. ഈ ​വീ​ട്ടി​ലും ഇ​വ​ർ പു​തി​യ ടി.​വി​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ജീ​വ​ന​ക്കാ​രും മാ​നേ​ജ്മ​െൻറും സം​യു​ക്ത​മാ​യാ​ണ് തു​ക സ്വ​രൂ​പി​ച്ച​ത്.

വൈദ്യുതി​ ബോർഡ്​ ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം നൽകും
തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കെ​ടു​തി​യി​ൽ​െ​പ​ട്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ സ​ഹാ​യ​മാ​യി കെ.​എ​സ്.​ഇ.​ബി​യി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രും ഒ​രു​ദി​വ​സ​ത്തെ വേ​ത​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ ന​ൽ​കും. മ​ന്ത്രി എം.​എം. മ​ണി​യു​മാ​യി കെ.​എ​സ്.​ഇ.​ബി സം​ഘ​ട​നാ​നേ​താ​ക്ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം.

പ്ര​ള​യ​കാ​ല​ത്ത് ബോ​ർ​ഡ്​ ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നും ഓ​ർ​മി​ക്കും​വി​ധ​മാ​ണെ​ന്നും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞ​ു. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ വേ​ഗ​ത്തി​ൽ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. പ്ര​ള​യ​കാ​ല​ത്തെ ബോ​ർ​ഡി​​െൻറ പ്ര​വ​ർ​ത്ത​ന​മി​ക​വി​നെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


സാധനങ്ങൾ സൗജന്യമായി എത്തിക്കും– ടെറാപ്ലെയ്​ൻ എക്​സ്​പ്രസ്​ ​
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​നാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി കൊ​റി​യ​ർ സ​ർ​വി​സാ​യ ടെ​റാ​പ്ലെ​യ്​​ൻ എ​ക്​​സ്​​പ്ര​സ്​ ​കൊ​റി​യ​ർ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യ മ​ല​പ്പു​റം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്​ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ സൗ​ജ​ന്യ​മാ​യി സാ​ധ​ന​സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ​േക​ര​ള​ത്തി​ന​ക​ത്തെ​ 50ഒാ​ളം ഒാ​ഫി​സു​ക​ളി​ൽ​നി​ന്നും ത​മി​ഴ്​​നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​ർ, ഗു​ഡ​ല്ലൂ​ർ എ​ന്നീ സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്നും​ ക​ർ​ണാ​ട​ക​യി​ലെ ബം​ഗ​ളൂ​രു, മം​ഗ​ലാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും​ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ സാ​ധ​ന​ങ്ങ​ൾ അ​യ​ക്കാം. ഇ​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൾ സ​െൻറ​റി​​െൻറ സേ​വ​നം ല​ഭ്യ​മാ​ണ്. 94477681911 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച്​ കോ​ൾ സ​െൻറ​റി​​െൻറ സേ​വ​നം ല​ഭ്യ​മാ​ക്കാ​വു​ന്ന​താ​ണെ​ന്ന്​ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ റ​സീ​ഫ്​ അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala flood
News Summary - kerala Flood
Next Story