പ്രളയം: വ്യാജ പ്രചാരണം നടത്തിയാൽ കർശന നടപടി
text_fieldsതിരുവനന്തപുരം: പ്രളയദുരന്തത്തിെൻറ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ്. ഇത്ത രം വാർത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സൈബർ ഡോം, സൈബർ സെൽ, െപാലീസ് ആസ്ഥാനത്തെ ഹൈടെക് സെൽ എന്നിവിടങ്ങളിൽ പ്രത്യേക വിഭാഗം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി.
ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തിയാൽ അറസ്റ്റുൾപ്പെടെയുള്ള നടപടി ഉണ്ടാകുമെന്ന് സംസ്ഥാന െപാലീസ് മേധാവി മുന്നറിയിപ്പ് നൽകി. ഭീതി ജനിപ്പിക്കുന്ന സന്ദേശങ്ങൾ ലഭിക്കുന്നവർ ജില്ല ദുരന്തനിവാരണ ഓഫിസുമായോ പൊലീസ് ആസ്ഥാനത്തെ ഡി.ജി.പി കൺേട്രാൾ റൂമുമായോ (0471 2722500, 9497900999) ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പുവരുത്തണം.
വ്യാജസന്ദേശങ്ങൾ ലഭിക്കുന്നവർ അവ കൈമാറി പരിഭ്രാന്തി സൃഷ്ടിക്കരുത്. അണക്കെട്ടുകൾ തുറക്കുമെന്നും വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്നും റോഡ് ഗതാഗതം തടസ്സപ്പെട്ടുവെന്നും മറ്റുമുള്ള സന്ദേശങ്ങളാണ് പ്രചരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
