മടങ്ങണം വീട്ടിലേക്ക്; മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള ആശങ്കയിൽ പതിനായിരങ്ങൾ
text_fieldsകോട്ടയം: വസ്ത്രങ്ങൾ, രേഖകൾ, ഗൃഹോപകരണങ്ങൾ തുടങ്ങി കിടക്കവരെ. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്കുള്ള മടക്കത്തെക്കുറിച്ച് ചിന്തിക്കുേമ്പാൾ ഇവയെ കുറിച്ചോർത്ത് ആശങ്കപ്പെടുന്നത് പതിനായിരങ്ങളാണ്. ആശ്വസിപ്പിക്കാൻ, സഹായിക്കാൻ, കണ്ണീരൊപ്പാൻ ഒരുപാട് പേരുെണ്ടങ്കിലും മുേന്നാട്ടുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കുേമ്പാൾ പലരുടെയും മനസ്സിൽ കടുത്ത ആധിയാണ്. ഇനിയെല്ലാം ഒന്നുമുതൽ തുടങ്ങേണ്ടി വരുമെന്ന സങ്കടത്തിലാണ് പലരും ക്യാമ്പുകളിൽ കഴിയുന്നത്.
ബഹുഭൂരിപക്ഷത്തിെൻറയും വീടുകൾ പൂർണമായോ ഭാഗികമായോ തകർന്ന സ്ഥിതിയിലാണ്. പാഠപുസ്തകങ്ങളും ബാഗുകളും നഷ്ടപ്പെട്ട ആയിരക്കണക്കിന് വിദ്യാർഥികളെയും വിലപ്പെട്ട തിരിച്ചറിയൽ രേഖകളും ഗൃഹോപകരണങ്ങളും നഷ്ടപ്പെട്ടവരെയും ക്യാമ്പുകളിലുടനീളം കാണാം. വീട്ടിലെത്തിയാൽ കട്ടിലും മെത്തയും തലയണയും ഇല്ലാത്ത അവസ്ഥയിലാണ് പലരും. ജീവിതമാർഗമായിരുന്ന വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങിയവരും നിരവധിപേരെ വലക്കുന്നു. ഏക്കറുകണക്കിന് കൃഷി നശിച്ചവരുമുണ്ട്. അങ്ങനെ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾ ഉറക്കം നഷ്ടപ്പെട്ടാണ് ക്യാമ്പുകളിൽ കഴിയുന്നത്.

വീട്ടിലേക്ക് എന്ന് മടങ്ങാനാകുമെന്ന ആശങ്കയും പലരും പങ്കുവെക്കുന്നു. മക്കളുെട വിവാഹം, വിദ്യാഭ്യാസം ഇതോർത്ത് വിതുമ്പുന്നവരും നിരവധി. വിവാഹത്തിന് കരുതിയിരുന്ന സമ്പാദ്യം കുത്തൊഴുക്കിൽ നഷ്ടപ്പെട്ടവരും ഉണ്ട്. പ്രായപൂർത്തിയായ പെൺമക്കളുമായി ക്യാമ്പിൽ കഴിയുന്ന ദൈന്യം പങ്കുവെക്കുന്ന വീട്ടമ്മമാരെയും കാണാം. ഉപജീവനമാർഗമായിരുന്ന പശുവും ആടും കോഴിയും താറാവുമൊക്കെ നഷ്ടപ്പെട്ട കുട്ടനാട്ടുകാരുടെ സങ്കടം ആരുടെയും കണ്ണുനനയിക്കും. ചിലർ വളർത്തുമൃഗങ്ങളെയും ഒപ്പം കൂട്ടിയിരുന്നു. ക്യാമ്പുകളിൽ ഇവെയ സംരക്ഷിക്കാൻ ജില്ല ഭരണകൂടം എല്ലാ സഹായവും നൽകുന്നുണ്ട്.
തങ്ങൾ എവിടുത്തുകാരാണെന്ന് തെളിയിക്കാനുള്ള േരഖപോലും പലർക്കുമില്ല. സർക്കാർ സഹായം കൈപ്പറ്റാൻ ഇനി എല്ലാം ആദ്യംമുതൽ സംഘടിപ്പിക്കണം. വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടതിെൻറ നിസ്സഹായത നിഴലിക്കുന്ന മുഖങ്ങൾ സംസ്ഥാനത്തെ മുഴുവൻ ക്യാമ്പുകളിലും കാണാം. ക്യാമ്പുകളിൽ കഴിയുന്ന എട്ടുലക്ഷത്തോളം പേരിൽ 70-80 ശതമാനവും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
