പ്രളയത്തില്‍ അമ്പേതാളം പേര്‍ക്ക് പാമ്പുകടിയേറ്റു
text_fieldsഅങ്കമാലി: പ്രളയത്തില്‍ അങ്കമാലിയിലെയും പരിസരങ്ങളിലെയും വീടുകളില്‍ കടന്നുകൂടിയ പാമ്പുകളുടെ കടിയേറ്റ് അമ്പേതാളംപേര് ചികിത്സയില്‍. ഏതാനുംപേരുടെ നില ഗുരുതരമാണ്. വീടുകള്‍ ശുചീകരിക്കാെനത്തിയവര്ക്കാണ് കൂടുതലായും പാമ്പുകടിയേറ്റത്. രണ്ടുദിവസമായി അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരില്‍ ചിലര്‍ പ്രാഥമിക ചികിത്സക്കുശേഷം മടങ്ങി.
മറ്റ് ചിലര്‍ വിദഗ്ധ ചികിത്സ തേടിപ്പോയി. അങ്കമാലി, ആലുവ, കുന്നത്തുനാട്, പറവൂര്‍, കളമശ്ശേരി, പെരുമ്പാവൂര്‍ നിയോജക മണ്ഡലം പരിധികളിലുള്ളവരാണ് കൂടുതലും. പാമ്പുകളുടെയും മറ്റ് ക്ഷുദ്രജീവികളുടെയും ശല്യം കണക്കിലെടുത്ത് വീടുകളില്‍നിന്ന് പൂര്‍ണമായും വെള്ളം ഇറങ്ങിയശേഷമേ ശുചീകരിക്കാവൂ എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
