നെടുമ്പാശ്ശേരിയിൽ സർവിസ് 26ന് പുനരാരംഭിച്ചേക്കും
text_fieldsകൊച്ചി: പ്രളയക്കെടുതിയെത്തുടർന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. ഇൗ മാസം 26ന് സർവിസുകൾ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചിൻ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) അധികൃതർ അറിയിച്ചു. ടെർമിനലിനുള്ളിൽ ശുചീകരണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
റൺേവ, ടാക്സിേവ, പാർക്കിങ് േബ എന്നിവിടങ്ങളിൽനിന്ന് വെള്ളം പൂർണമായി ഇറങ്ങി. റൺവേയിലെ ശേഷിക്കുന്ന ജോലി രണ്ട് ദിവസത്തിനകം പൂർത്തിയാകും. സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി റൺവേയിലെ എണ്ണൂറോളം ലൈറ്റുകൾ അഴിച്ച് പരിശോധിച്ച് വീണ്ടും സ്ഥാപിച്ചു. ചുറ്റുമതിൽ 2600 മീറ്ററോളം തകർന്നിട്ടുണ്ട്. ഇതിെൻറ പുനർനിർമാണം നടന്നുവരുകയാണ്. നിശ്ചിത സമയത്തുതന്നെ സർവിസ് പുനരാരംഭിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ. സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ജോലി പൂർത്തിയാക്കുന്നത്.
ആഭ്യന്തരയാത്രക്കാരുടെ സൗകര്യാർഥം കൊച്ചി നാവികസേന വിമാനത്താവളത്തിൽനിന്ന് കൂടുതൽ സർവിസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സിയാൽ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
