നീന്തിക്കടന്നു, ആദ്യഘട്ടം: വെല്ലുവിളി ബാക്കി
text_fieldsതിരുവനന്തപുരം: പ്രളയത്തിെൻറ ആദ്യഘട്ടം കേരളം നീന്തിക്കടന്നു. നിലയില്ലാ കയത്തിലായവർക്ക് മുന്നിൽ അക്ഷോഭ്യമായി ഒറ്റക്കെട്ടായി നിന്ന് രാഷ്ട്രീയനേതൃത്വവും സർക്കാറും ദുരന്തത്തെ നേരിട്ടു. കേന്ദ്ര, സംസ്ഥാന സർക്കാറുകളും സൈനിക സംവിധാനങ്ങളുമായി ഏകോപനം നിർവഹിക്കുന്നതിലെ വിജയം ഇടതുപക്ഷ സർക്കാറിന് രാഷ്ട്രീയനേട്ടമാണ്.
ദുരന്തമുഖത്ത് പകച്ചുനിൽക്കാതെ രക്ഷാപ്രവർത്തന ഏകോപനത്തിനടക്കം നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ തെൻറ രാഷ്ട്രീയപാടവം സംശയലേശമന്യേ തെളിയിച്ചു.
രക്ഷാദൗത്യത്തിൽ വീഴ്ചയുണ്ടായെങ്കിലും നൂറ്റാണ്ടിനിടെ കേരളം കണ്ട ദുരന്തത്തിൽ മരണസംഖ്യ 250ൽ താഴെ നിർത്താൻ കഴിഞ്ഞു എന്നത് പ്രധാനമാണ്. തുടക്കം മുതൽ മുന്നറിയിപ്പ് നൽകിയും പ്രതിരോധനടപടി ജനങ്ങളെ അറിയിച്ചും മുഖ്യമന്ത്രി പൊതുസമൂഹത്തിെൻറ ആത്മവിശ്വാസം കൈപിടിച്ചുയർത്തി.
പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി എന്നിവരുമായുള്ള ദിനേനയുള്ള ആശയവിനിമയം കേന്ദ്ര ദുരിതാശ്വാസസേനയെയും സൈനിക വിഭാഗങ്ങളെയും ദുരന്തമേഖലയിൽ വിന്യസിക്കാൻ ഒെട്ടാന്നുമല്ല സഹായിച്ചത്.
സൈന്യം പരാജയപ്പെട്ടിടത്ത് പരസ്നേഹം മാത്രം കൈമുതലായി കടന്നുവന്ന മത്സ്യത്തൊഴിലാളികളെ ഉപയോഗിക്കാൻ കഴിഞ്ഞതും സർക്കാറിന് നേട്ടമായി. കേന്ദ്രസഹായതോതിനെ ചൊല്ലിയുള്ള വിവാദത്തിന് കാത് കൊടുക്കാതെ സമവായപാതയാണ് പിണറായി തെരഞ്ഞെടുത്ത്. ഇൗ തന്ത്രത്തിന് മുന്നിൽ പ്രതിപക്ഷവും ബി.ജെ.പിയും നിരാശരായി.
മുഖ്യമന്ത്രിയുടെയും സി.പി.എമ്മിെൻറയും വികസന സങ്കൽപത്തോട് സി.പി.െഎക്ക് ഉൾപ്പെടെ ഭിന്നാഭിപ്രായമാണ്. ഇൗ സാഹചര്യത്തിലാണ് കാലാവസ്ഥ വ്യതിയാനം കൂടി പങ്ക് വഹിച്ച പ്രളയദുരന്തം.
പുതിയ അനുഭവത്തിെൻറ വെളിച്ചത്തിൽ വികസന സങ്കൽപങ്ങളിൽ ഇടതുപക്ഷം മാറി ചിന്തിക്കുമോ എന്നതാവും പൊതുസമൂഹം ഉറ്റുനോക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
