Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right11 ജില്ലകളിൽ കനത്ത...

11 ജില്ലകളിൽ കനത്ത മഴക്ക്​ സാധ്യത -LIVE

text_fields
bookmark_border
Rescue
cancel

ന്യൂന മർദ്ദം ദുർബലപ്പെടുന്നു; കനത്ത മഴയുണ്ടാവില്ല

സംസ്ഥാനത്ത്​ കനത്ത മഴയുണ്ടാവില്ലെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം. ഒഡീഷ തീരത്ത്​ ന്യൂനമർദം ദുർബലമാവുന്നതിനാലാണിത്​. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക്​ സാധ്യതയുണ്ട്​.

കേരളത്തിലെ പ്രളയം: പ്രതിഫലമില്ലാതെ വിമാനം പറത്താമെന്ന്​ പൈലറ്റുമാർ

ന്യുഡൽഹി: കേരളം അകപ്പെട്ട രൂക്ഷമായ പ്രളയക്കെടുതിയിൽ നിന്ന്​ ജനങ്ങ രക്ഷിക്കാനായി സൈന്യം നടത്തുന്ന ഒാപറേഷൻ മഡാഡിനും ഒാപ്പറേഷൻ സഹ്യോഗിനും പിന്തുണയുമായി  പ്രതിഫലമില്ലാതെ വിമാനം പറത്താ​ൻ തയ്യാറാണെന്ന്​ പൈലറ്റുമാർ. ഇന്ത്യൻ കൊമേഴ്​സ്യൽ പൈലറ്റ്​സ്​ അസോസിയേഷനിൽപെട്ട എയർബസ്​ 320, ബോയിങ്​ 787 എന്നിവയിലെ പൈലറ്റുമാർ​  പ്രധാനമന്ത്രിക്കയച്ച കത്തിലാണ്​ ഇക്കാര്യം ഉറപ്പു നൽകിയത്​.

11 ജില്ലകളിൽ കനത്ത മഴക്ക്​ സാധ്യത

തിരുവനന്തപുരം, കൊല്ലം, കാസർഗോഡ്​ ഒഴികെയുള്ള ജില്ലകളിൽ ഇന്ന്​ കനത്ത മഴക്ക്​ സാധ്യതയെന്ന്​ മുന്നറിയിപ്പ്​. കനത്ത മഴ ഉണ്ടാവുമെന്ന പ്രവചനത്തി​​​​​​​​​​​​​​​​​​​​​​​െൻറ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ റെഡ്​ അലേർട്ട്​ പ്രഖ്യാപിച്ചു.

അങ്കമാലിയിൽ നിന്ന് റിലീഫ് ട്രെയിൻ 

അങ്കമാലിയിൽ നിന്ന് റിലീഫ് ട്രെയിൻ എറണാകുളത്തേക്ക് സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. കുടുങ്ങി കിടക്കുന്ന ജനങ്ങൾ ഈ ട്രെയിനിൽ കയറി എറണാകുളത്തേക്ക് പോകണമെന്ന് അധികൃതർ അറിയിച്ചു.

പ്രളയം: നിലവിൽ രക്ഷാപ്രവർത്തനം നടത്തി കൊണ്ടിരിക്കുന്ന കേന്ദ്ര-സംസ്​ഥാന സേനകൾ

  • ദേശീയ ദുരന്ത നിവാരണ സേനയുടെ 169 സംഘങ്ങൾ.
  • വ്യോമസേനയുടെ 22 ഹെലികോപ്​റ്ററുകൾ. 
  • ഇന്ത്യൻ ആർമിയുടെയും  സൈന്യത്തി​​​​​​​​​​​​​​​​​​​​​െൻറ എഞ്ചിനീയറിങ്​ ടാസ്​ക്​ ഫോഴ്​സി​​​​​​​​​​​​​​​​​​​​​െൻറയും 23 കോളങ്ങൾ.
  • നാവികസേനയുടെ 40 ബോട്ടുകൾ.
  • തീരസേനയുടെ 35 ബോട്ടുകളും ചങ്ങാടങ്ങളും.
  • അതിർത്തി രക്ഷാസേനയുടെ ജല വിഭാഗം ഉൾപ്പെടെ നാല്​ കമ്പനികൾ.
  • സി.ആർ.പി.എഫ്​ രക്ഷാദൗത്യത്തിനായി എത്തിക്കൊണ്ടിരിക്കുന്നു.
  • സംസ്​ഥാനത്തെ അഗ്​നിശമനസേനയുടെ മുഴുവൻ സംഘങ്ങളും കേരള പൊലീസും. 
  • മീൻപിടിത്ത ബോട്ടുകളും മത്സ്യ​​​െത്താഴിലാളികളും നാട്ടുകാരും ചേർന്ന് തീവ്ര രക്ഷാപ്രവർത്തനം നടന്നുവരുന്നു​. 
  • നാല്​ ലക്ഷത്തിലധികം ആളുകളെ ഇതിനോടകം ക്യാമ്പുകളിലും മറ്റ്‌ സുരക്ഷിത സ്ഥാനത്തും എത്തിച്ചു​.
  • കുടുങ്ങി കിടക്കുന്ന ബാക്കിയുള്ളവരെ രക്ഷിക്കാൻ ഊർജിതമായ പ്രവർത്തനങ്ങൾ നടക്കുന്നു​. 

കൊല്ലൂർ മൂകാംബിക ക്ഷേത്രം ഒരു കോടി നൽകും

പ്രളയത്തിൽപ്പെട്ട കേരളത്തിന് കൊല്ലൂർ മൂകാംബിക ക്ഷേത്രം ഒരു കോടി സംഭാവന നൽകും. മൂകാംബിക ക്ഷേത്രം ട്രസ്റ്റി പി.വി. അഭിലാഷ് ആണ് ഇക്കാര്യമറിയിച്ചത്. കൂടാതെ, കർണാടകയിലെ മടിക്കേരിക്ക് 25 ലക്ഷവും സംഭാവന നൽകും. 

മഹാരാഷ്ട്ര 20ഉം ഗുജറാത്ത് 10ഉം ഝാർഖണ്ഡ് 5 കോടിയും സംഭാവന നൽകും

കേരളത്തിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് മഹാരാഷ്ട്ര 20 കോടിയും ഗുജറാത്ത് 10 കോടിയും സംഭാവന നൽകും. അടിയന്തര സഹായമായാണ് ഈ തുക നൽകുക. ഝാർഖണ്ഡ് സർക്കാർ അഞ്ചു കോടി രൂപ സംഭാവന നൽകും. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ഝാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസും ആണ് ഇക്കാര്യമറിയിച്ചത്. 

ബംഗളൂരുവിൽ നിന്നുള്ള ബസ് സർവീസ് പുനഃസ്ഥാപിച്ചു

കർണാടക ആർ.ടി.സി കോഴിക്കോട് ഭാഗത്തേക്ക് നിർത്തിവെച്ചിരുന്ന ബസ് സർവീസുകൾ പുനഃസ്ഥാപിച്ചു. ഇന്ന് (ശനിയാഴ്ച) രാത്രി എട്ടിനും 10.30നും ഇടയിൽ അഞ്ച് ബസുകളാണ് ബംഗളൂരുവിൽ നിന്ന് യാത്ര പുറപ്പെടുക. വൈകീട്ട് അഞ്ച് മുതൽ രാത്രി 10 വരെ സേലം വഴി പാലക്കാട്ടേക്ക് ആറു സർവീസുകൾ നടത്തും. ഇവയുടെ ടിക്കറ്റുകൾ ലഭ്യമാണ്. അതേസമയം, പാലക്കാട്, കോഴിക്കോട് ഒഴികെ കേരളത്തിലേക്കുള്ള മറ്റ് സർവീസുകൾ റദ്ദാക്കിയതായും അധികൃതർ അറിയിച്ചു. 

ആം ആദ്​മിയുടെ ജനപ്രതിനിധികൾ ഒരു മാസത്തെ ശമ്പളം നൽകും

ആം ആദ്​മി പാർട്ടിയുടെ മുഴുവൻ മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും ഒരു മാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തിന്​ നൽകുമെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാൾ ട്വിറ്ററിലൂടെ അറിയിച്ചു​. നേരത്തെ, 10 കോടി രൂപയുടെ ദുരിതാശ്വാസ സഹായം നൽകാനും ഡൽഹി സർക്കാർ തിരുമാനിച്ചിരുന്നു. 


ഇതര സംസ്ഥാന തൊഴിലാളികൾക്ക് സ്പെഷ്യൽ ട്രെയിൻ

Train

ഇതര സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലെത്താൻ ഇന്ന് (18/8/18) വൈകീട്ട് അഞ്ചിന് തിരുവനനന്തപുരം സെൻട്രൽ നിന്നും ഹൗറക്ക് സ്പെഷ്യൽ എക്സ്പ്രസ്സ് ട്രെയിൻ സർവീസ് നടത്തും. നാഗർകോവിൽ ടൗൺ, ചെന്നൈ എഗ്മോർ, ഗുണ്ടൂർ ജംങ്ഷൻ, തിരുച്ചിറപ്പള്ളി എന്നീ സ്റ്റേഷനുകൾ വഴിയാണ് ട്രെയിൻ സർവീസ് നടത്തുക.

പാലക്കാട് നിന്നുള്ള​ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

പാലക്കാട് നിന്ന് കോയമ്പത്തൂർ, ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. 

  • എറണാകുളം-കാരക്കൽ എക്സ്പ്രസ് ഞായർ വെളുപ്പിന് 1.40ന് പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും.
  • മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (നമ്പർ 12686) പാലക്കാട് നിന്ന് ഇന്ന് (ശനിയാഴ്ച) രാത്രി 10.15ന് സർവീസ് നടത്തും.
  • തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് രാത്രി 12.45 പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും.
  • ഷൊർണൂർ-കോയമ്പത്തൂർ മെമു (66604) ഉച്ചകഴിഞ്ഞ് മൂന്നിന് ഷൊർണൂരിൽ നിന്ന് യാത്ര പുറപ്പെടും. 

പത്തംഗ സൈനിക സംഘം പത്തനംതിട്ടയിലേക്ക്

army-flood

പത്തംഗ സൈനിക സംഘം പത്തനംതിട്ടയിലെ പ്രളയ ബാധിത മേഖലയിലേക്ക് തിരിച്ചു. വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന പ്രത്യേക യാനം (ബൗട്ട് ) ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായാണ് തിരുവനന്തപുരത്ത് നിന്ന് സംഘം പുറപ്പെട്ടത്.

ദുരിതാശ്വാസ ക്യാമ്പിൽ പേര് രജിസ്ടർ ചെയ്യണം

വെള്ളപ്പൊക്കത്തെ തുടർന്ന് ബന്ധു വീടുകളിൽ അഭയം തേടിയവർ അടുത്തുള്ള ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പിൽ പേര് രജിസ്ടർ  ചെയ്യേണ്ടതാണ്. പിന്നീട് വരുന്ന വീടുവെക്കൽ, വീട് റിപ്പയർ ചെയ്യൽ, നഷ്ട്ടപെട്ട രേഖകൾ സൗജന്യമായി പുതിയത് എടുക്കൽ തുടങ്ങിയ സഹായങ്ങൾക്ക് ഈ രജിസ്ട്രേഷൻ കൂടുതൽ ഉപകാരപ്പെടുന്നതാണ്.


ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി 

കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അടിയന്തരമായി ഇതിന് വേണ്ടപ്പെട്ടവർ നടപടി സ്വീകരിക്കണം. ആയിരകണക്കിന് ജനങ്ങളുടെ ജീവനും ഉപജീവനമാര്‍ഗവും ഭാവിയും അപകടത്തിലാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.


പ്രളയത്തിൽ ദുഃഖം രേഖപ്പെടുത്തി ​െഎക്യരാഷ്​ട്ര സംഘടന

കേരളത്തിലെ പ്രളയക്കെടുതികളിൽ ​െഎക്യരാഷ്​ട്ര സംഘടന ജനറൽ സെക്രട്ടറി അ​േൻറാണിയോ ഗു​െട്ടറസ്​ അതീവ ദുഃഖം രേഖപ്പെടുത്തി. പ്രളയ ദുരന്തം സംഘടന നിരീക്ഷിച്ചു വരികയാണ്. 100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് കേരളത്തിലേതെന്നും പ്രളയത്തിൽ നിരവധി ജീവനുകൾ നഷ്​ടപ്പെട്ടതിലും നാശനഷ്​ടങ്ങളിലും അതീവ ദുഃഖം രേഖപ്പെടുത്തുന്നു. 

Antonio Guterres

അതേസമയം, ഇന്ത്യ ഇതുവരെ സഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്​ ഇല്ലെന്നായിരുന്നു അദ്ദേഹത്തി​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ മറുപടി. പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിൽ മികച്ച പ്രവർത്തന പരിചയമുള്ള രാജ്യമാണ്​ ഇന്ത്യ. തങ്ങളുടെ റെസിഡൻറ്​ കോർഡിനേറ്റൾ ‘യുരി അഫനാസീവ്​’ കാര്യമായി ഇന്ത്യയിലെ അവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യയിലുള്ള മറ്റ്​ പ്രവർത്തകരുമായി നിരന്തരം ബന്ധപ്പെടുന്നു​ണ്ടെന്നും സ്റ്റീഫന്‍ ഡുജെറിക് കൂട്ടിച്ചേർത്തു.


ഷാർജ ഭരണാധികാരി നാലു കോടി ധനസഹായം നൽകും

Sharjah-Ruler

മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് ഷാർജ ഭരണാധികാരി ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി നാലു കോടി രൂപ സഹായം നൽകും. ആദ്യഘട്ടമായാണ് ഈ സഹായം നൽകുക. യു.എ.ഇ റെഡ് ക്രസന്‍റ് വഴി കേരളത്തിൽ വൻതോതിൽ ജീവകാരുണ്യ സഹായം ഉറപ്പാക്കാൻ നീക്കമുണ്ട്.

ചെങ്ങന്നൂരിൽ ഏഴുപേരുടെ മൃതദേഹം കണ്ടെത്തി

ചെങ്ങന്നൂർ പാണ്ടനാട്​ ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. അഞ്ചുപേരെ തിരിച്ചറിഞ്ഞു. ചെങ്ങന്നൂരിൽ​ രക്ഷാപ്രവർത്തകർ എത്തിച്ചേർന്നിട്ടുണ്ട്​. പ്രദേശം കേന്ദ്രീകരിച്ച്​ രക്ഷാ പ്രവർത്തനം നടക്കുന്നു. 
 

വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ കേസ്

വെള്ളപ്പൊക്ക സമയത്ത് സാമൂഹിക മാധ്യമങ്ങളൾ  വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തു. വ്യാജ പ്രചരണ പോസ്റ്റുകളെ കുറിച്ച് സൈബർ ഡോം നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഐ.ജി മനോജ് എബ്രഹാമിന്‍റെ നിർദേശ പ്രകാരമാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുല്ലപെരിയാർ ഡാം പൊട്ടിയെന്ന തരത്തിലുള്ള പ്രചരണം നടത്തിയവർക്ക് എതിരെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ.ജി അറിയിച്ചു. കൂടാതെ ഭീതി ജനിപ്പിക്കുന്ന രീതിയിൽ യൂട്യൂബ് വഴി പ്രചരിപ്പിച്ച വിഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും സൈബർ ഡോം നീക്കം ചെയ്തിട്ടുണ്ട്.

കട്ടപ്പന കെ.എസ്.ആർ.ടി.സി ഡിപ്പോ ഉരുൾപൊട്ടലിൽ തകർന്നതിന്‍റെ ദൃശ്യം


വേമ്പനാട്ട് കായലിലെ ബോട്ടുകൾ പിടിച്ചെടുക്കുന്നു

വേമ്പനാട്ട് കായലിൽ വെറുതെ കിടക്കുന്ന എല്ലാ ബോട്ടുകളും രക്ഷാ പ്രവർത്തനങ്ങൾക്കായി പിടിച്ചെടുക്കുന്നു. ബോട്ട് ഓടിക്കാൻ അറിയുന്നവർ എത്രയും വേഗം ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാന്‍റ് ജെട്ടി പരസരത്ത് എത്താൻ ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.

സൈന്യത്തിന്‍റെ രക്ഷാദൗത്യമേ സാധ്യമാകൂവെന്ന് ചെന്നിത്തല

തിരുവനന്തപുരം: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങൾ പൂര്‍ണമായും സൈന്യത്തെ ഏല്‍പിക്കണമെന്ന ആവശ്യം ആവർത്തിച്ച്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ ദുരഭിമാനം വെടിഞ്ഞ് രക്ഷാദൗത്യം പൂര്‍ണമായും സൈന്യത്തെ ഏല്‍പിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം സർക്കാറിനോട് തൊഴുകൈകളോടെ അപേക്ഷിക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. കുടിവെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ നിരവധിയാളുകളാണ് കഷ്ടപ്പെടുന്നത്. പതിനായിരക്കണക്കിന് ജനങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നു. കേരളം ഒരുമിച്ചു കൈകോര്‍ത്തിട്ടും ജനങ്ങളെ രക്ഷപ്പെടുത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്നത് വലിയ ചോദ്യ ചിഹ്നമാണെന്നും ചെന്നിത്തല പറഞ്ഞു. 

പാലക്കാട് മംഗലം ഡാമിൽ താൽകാലിക പാലം നിർമിച്ചു

പാലക്കാട് മംഗലം ഡാമിൽ കുടുങ്ങി കിടക്കുന്നവർക്ക് ഭഷണം എത്തിക്കാൻ താൽകാലിക പാലം നിർമിച്ചു. ദ്രുതകർമ്മസേനയും നാട്ടുകാരും ചേർന്നാണ് പുഴക്ക് മുകളിലൂടെ മരങ്ങൾ ഉപയോഗിച്ച് താൽകാലിക പാലം നിർമിച്ചത്.

ദുരിതമേഖലയിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി 

പ്രളയ മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമ നിരീക്ഷണം നടത്തി. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവർ പ്രധാനമന്ത്രിയെ ഹെലികോപ്റ്ററിൽ അനുഗമിച്ചു. 

കേരളത്തിന്​ തെലങ്കാനയുടെ 25 കോടിയുടെ സഹായം

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന്​ തെലങ്കാനയുടെ 25 കോടി രൂപയുടെ ധനസഹായം. ദുരിതാശ്വാസ ​പ്രവർത്തനങ്ങൾക്കായി അടിയന്തരമായി കേരളത്തിന്​ 25 കോടി രൂപ നൽകുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു​ ​അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്​ ചീഫ്​ സെക്രട്ടറി എസ്​.കെ ജോഷിക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. പ്രളയം കാരണം സംസ്ഥാനത്ത്​ വെള്ളം മലിനമാകുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ 2.50 കോടി രൂപയുടെ ആർ.ഒ മെഷീനുകളും കേരളത്തിലേക്ക്​ അയക്കുമെന്ന്​ തെലങ്കാന മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ കേരളത്തെ സഹായിക്കാൻ തെലങ്കാനയിലെ ജനങ്ങളോട്​ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്​. കനത്ത മഴ ദുരിതം വിതച്ച കേരളത്തിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

500 കോടി രൂപ അടിയന്തര കേന്ദ്രസഹായം

അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ ഇടക്കാല സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. അടിയന്തരമായി 2000 കോടി രൂപയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍, വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ഥ നഷ്ടം കണക്കാക്കാന്‍ പറ്റൂ. 

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക്​ ​നഷ്​ടപരിഹാരമായി  രണ്ട്​ ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക്​ 50,000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.  

തൃശൂർ ചീരക്കുഴി അണക്കെട്ടി​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ ഷട്ടറുകൾ തകർന്നു

Cheerakkuzhi

ചീരക്കുഴി അണക്കെട്ട്​ തകർന്നനിലയിൽ
 

 പഴയന്നൂർ - തിരുവില്വാമല റോഡിലെ ചീരക്കുഴി അണക്കെട്ട് സാരമായി തകർന്നു. ആളിയാർ അണക്കെട്ട് തുറന്നതിനെത്തുടർന്ന് ദിവസങ്ങളായി ശക്തമായ ജലപ്രവാഹമുള്ള ഗായത്രി പുഴയിലെ അണക്കെട്ടാണിത്. കഴിഞ്ഞ ദിവസം ഷട്ടറുകൾ തകർന്നു തുടങ്ങിയിരുന്നു. ഇപ്പോൾ ഷട്ടറുകൾ ഏതാണ്ട് പൂർണ്ണമായും തകർന്ന് ഡാമിന്റെ ഭിത്തികൾ തന്നെ ഭീഷണി നേരിടുകയാണ്.

ഏനമാക്കൽ  ബണ്ടിൽ നിന്ന് വെള്ളം ക്രമാതീതമായി ഒഴുകുന്നതിനാൽ പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു.

പ്രധാനമ​ന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം

modi-kerala-flood

പ്രളയക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കൊച്ചി ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് യോഗം ചേർന്നു. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവരും യോഗത്തിൽ പ​െങ്കടുത്തു. 

 

ഇടുക്കിയിൽ രണ്ടിടത്ത്​ ഉരുൾപൊട്ടി നാലുമരണം

ഇടുക്കിയിൽ രണ്ടിടത്തായി ഇന്നു പലർച്ചെയുണ്ടായ ഉരുൾപ്പൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെ നാലു മരണം. ചെറുതോണിക്കു സമീപം ഉപ്പുതോടിൽ പുലർച്ചെ ഒന്നരയോടെയാണ്​ ​ ഉരുൾപൊട്ടിയത്​. ഉപ്പുതോട്​ ചിറ്റ്യാടിക്കവല ഇട​േച്ചരികുന്നേൽ ജംങ്​ഷനിൽ അയ്യപ്പൻകുന്നേൽ മാത്യു, ഭാര്യ രാജമ്മ, മകൻ വിശാൻ, അയൽവാസി കാർക്കംതൊട്ടിയിൽ ടിൻറു മാത്യു എന്നിവരാണ്​ മരിച്ചത്​.  കുടുംബവുമാണ്​ മരിച്ചത്​. മാത്യുവി​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറയും മക​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറയും  മൃതദേഹങ്ങൾ കണ്ടെത്തി​െയങ്കിലും പുറത്തെടുക്കാനായിട്ടില്ല. 

കട്ടപ്പന വെള്ളയാംകുടിയിലും പുലർച്ചെ ഉരുൾപൊട്ടി.  കെ.എസ്​.ആർ.ടി.സി സബ്​ ടിപ്പോ പൂർണമായും തകർന്നു. മൂന്ന്​ ബസുകൾ മണ്ണിനടിയിൽ പെട്ടു. 15 കെ.എസ്​.ആർ.ടി.സി ജീവനക്കാർ തലനാരിഴക്കാണ്​ രക്ഷപ്പെട്ടത്​. ഇടുക്കിയിൽ പലയിടത്തും ശക്​തമായ മഴയും മണ്ണിടിച്ചിലുമുണ്ട്​.  
 

പത്തനംതിട്ട ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായ പ്രവാഹം     

അതിരൂക്ഷമായ പ്രളയക്കെടുതിക്ക് ഇരയായി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് സഹായം പ്രവഹിക്കുന്നു. ജില്ലാ കലക്ടറേറ്റ്, ആറ് താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കാണ് ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തുന്നത്. ഇവ അപ്പപ്പോള്‍ തന്നെ ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസര്‍മാരുടെ ചുമതലയിലാണ് സാധനങ്ങള്‍ ക്യാമ്പുകളില്‍ എത്തിക്കുന്നത്. 

തിരുവനന്തപുരം ജില്ലാ കലക്ടറുടെ ചുമതലയില്‍ അഞ്ച് ട്രക്കുകളിലായി ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്തിച്ചു. തിരുവനന്തപുരം മേയര്‍ മൂന്ന് ട്രക്ക് സാധനങ്ങളും ഒരു ട്രക്കില്‍ കുടിവെള്ളവും എത്തിച്ചു. ബി.എസ്.എഫ് ഒരു ട്രക്കും എം.ജി രാജമാണിക്യവും നിശാന്തിനി ​െഎ.പി.എസും ഓരോ ട്രക്ക് വീതവും സാധനങ്ങള്‍ എത്തിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 7500 ഭക്ഷണ പൊതികള്‍ ക്യാമ്പുകളില്‍ വിതരണം ചെയ്തു. 

Pathanamthitta

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ യു.എസ്.ടി ഗ്ലോബല്‍ സോഫ്ട്‌വെയറിലെ ജീവനക്കാര്‍ സമാഹരിച്ച ഭക്ഷണസാധനങ്ങള്‍, മരുന്നുകള്‍, തുണി, കുട്ടികള്‍ക്കുള്ള ഡയപ്പറുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ നിറച്ച ട്രക്ക് ഇന്നലെ രാത്രി 12 മണിയോടെ കലക്ടറേറ്റില്‍ എത്തി. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് യു.എസ്.ടി ഗ്ലോബല്‍ ജീവനക്കാരില്‍ നിന്നും ഇത് ഏറ്റുവാങ്ങി. 

ജില്ലയില്‍ നദികളിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്കു മടങ്ങുന്നതിന് കൂടുതല്‍ ദിവസം വേണ്ടിവരും. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൂടുതല്‍ സാധനങ്ങള്‍ ആവശ്യമായി വരും. പൊതുജനങ്ങളും സന്നദ്ധ സംഘടനകളും അവശ്യസാധനങ്ങള്‍ വരും ദിവസങ്ങളിലും എത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. 

​േക​ര​ള​ത്തെ സ​ഹാ​യി​ക്കാ​ൻ ദു​ബൈ ശൈ​ഖി​െ​ൻ​റ ആ​ഹ്വാ​നം

dubai-sheikh

വേ​ദ​നി​ക്കു​ന്ന കേ​ര​ള​ത്തി​െ​ൻ​റ ക​ണ്ണീ​രൊ​പ്പാ​ൻ ആ​ഹ്വാ​ന​വു​മാ​യി യു.​എ.​ഇ വൈ​സ്​​പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. നൂ​റ്റാ​ണ്ടു​ക​ൾ നീ​ണ്ട യു.​എ.​ഇ^​ഇ​ന്ത്യ ബ​ന്ധ​ത്തി​െ​ൻ​റ ആ​ഴ​വും യു.​എ.​ഇ​യു​ടെ മ​ഹി​ത പാ​ര​മ്പ​ര്യ​വും വ്യ​ക്​​ത​മാ​ക്കു​ന്ന ഹൃ​ദ്യ​മാ​യ ആ​ഹ്വാ​ന​മാ​ണ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

സാ​ധാ​ര​ണ ഇം​ഗ്ലീ​ഷി​ലും അ​റ​ബി​യി​ലു​മാ​ണ്​ ശൈ​ഖ്​ മു​ഹ​മ്മ​ദി​െ​ൻ​റ ട്വീ​റ്റു​ക​ൾ ല​ഭ്യ​മാ​വാ​റെ​ങ്കി​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്ത​ി​ലേ​ക്ക്​ സ​ന്ദേ​ശം കൂ​ടു​ത​ൽ ശ​ക്​​ത​മാ​യി എ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ല​യാ​ള​ത്തി​ലും ഇ​വ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ദു​രി​ത ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ യു.​എ.​ഇ യും ​ഇ​ന്ത്യ​ൻ സ​മൂ​ഹ​വും ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കാ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​താ​യും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വ്യ​ക്​​ത​മാ​ക്കു​ന്നു. 

 

ട്വീ​റ്റി​െ​ൻ​റ പൂ​ർ​ണ​രൂ​പം:

സ​ഹോ​ദ​രീ സ​ഹോ​ദ​ര​ൻ​മാ​രെ, ഇ​ന്ത്യ​യി​ലെ കേ​ര​ള സം​സ്ഥാ​നം ക​ന​ത്ത പ്ര​ള​യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​ണ്. നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും മാ​ര​ക​മാ​യ പ്ര​ള​യ​മാ​ണി​ത്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ മ​രി​ച്ചു, ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഭ​വ​ന ര​ഹി​ത​രാ​യി. ഈ​ദ് അ​ൽ അ​ദ്ഹ​യു​ടെ മു​ന്നോ​ടി​യാ​യി, ഇ​ന്ത്യ​യി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് സ​ഹാ​യ ഹ​സ്തം നീ​ട്ടാ​ൻ മ​റ​ക്ക​രു​ത്. ഈ ​സം​രം​ഭ​ത്തി​ലേ​ക്ക് ഉ​ദാ​ര​മാ​യി സം​ഭാ​വ​ന​ചെ​യ്യാ​ൻ ഏ​വ​രോ​ടും ഞ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ക്കു​ന്നു. 

യു.​എ.​ഇ​യു​ടെ വി​ജ​യ​ത്തി​ന് കേ​ര​ള ജ​ന​ത എ​ക്കാ​ല​വും ഉ​ണ്ടാ​യി​രു​ന്നു. പ്ര​ള​യ ബാ​ധി​ത​രെ പി​ന്തു​ണ​ക്കാ​നും സ​ഹാ​യി​ക്കാ​നും ന​മു​ക്ക് പ്ര​ത്യേ​ക ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. വി​ശേ​ഷി​ച്ച് ഈ​ദ് അ​ൽ അ​ദ്ഹ​യു​ടെ പ​രി​ശു​ദ്ധ​വും അ​നു​ഗ്ര​ഹീ​ത​വു​മാ​യ ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ. ദു​രി​ത ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ യു ​എ ഇ ​യും ഇ​ന്ത്യ​ൻ സ​മൂ​ഹ​വും ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കും. അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കാ​ൻ ഞ​ങ്ങ​ൾ ഒ​രു ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.

ദുരിതത്തിൽ അനുശോചിച്ച് യു.എ.ഇ പ്രസിഡൻറ്  ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ

sheikh khalifa bin zayed al nahyan

കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​െ​ൻ​റ ഇ​ര​ക​ൾ അ​നു​ഭ​വി​ച്ച ദു​രി​ത​ത്തി​ൽ അ​നു​ശോ​ചി​ച്ച്​ യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ​ൈശ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ൻ​റ്​ രാം​നാ​ഥ്​ കോ​വി​ന്ദി​ന്​ സ​ന്ദേ​ശ​മ​യ​ച്ചു. ദു​ര​ന്ത​ത്തി​ൽ സ​ഹാ​നു​ഭൂ​തി പ്ര​ക​ടി​പ്പി​ച്ച ശൈ​ഖ്​ ഖ​ലീ​ഫ പ​രി​ക്കേ​റ്റ​വ​ർ പെ​െ​ട്ട​ന്ന്​ രോ​ഗ​മു​ക്​​ത​രാ​ക​െ​ട്ട​യെ​ന്നും ആ​ശം​സി​ച്ചു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ തു​ട​ങ്ങി​യ​വ​രും സ​മാ​ന സ​ന്ദേ​ശ​ങ്ങ​ൾ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ൻ​റി​ന്​ അ​യ​ച്ചു.

പ്രതികൂല കാലാവസ്​ഥ പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി

സം​സ്​​ഥാ​ന​ത്തെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സന്ദർശിക്കാനായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സഞ്ചരിച്ച ഹെലികോപ്​റ്റർ തിരിച്ചിറക്കി. പ്രതികൂല കാലാവസ്​ഥമൂലം ഹെലികോപ്​ററർ യാത്ര തുടരാനാകാത്തതിനെ തുടർന്നാണ്​ തിരിച്ചിറക്കിയത്​. പ്രധാനമന്ത്രിയുടെ സന്ദർശനം റദ്ദാക്കിയതായാണ്​ വിവരം. കൊച്ചി നേവി ആസ്​ഥാനത്തു നിന്ന്​ പറന്നുയർന്ന ഉടൻ ഹെലികോപ്​റ്റർ തിരിച്ചിറക്കുകയായിരുന്നു.  

പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനം തുടരുന്നു; 3000 പൊലീസുകാരെ വിന്യസിച്ചു

പ്രളയം വലിയ ദുരന്തം സൃഷ്​ടിച്ച പത്തനംതിട്ട ജില്ലയിൽ രക്ഷാപ്രവർത്തനത്തിനായി 3000 പൊലീസുകാരെ കൂടി വിന്യസിച്ചു. 150 ബോട്ടുകളും അധികം നൽകിയിട്ടുണ്ട്​. ജില്ലയിൽ പലഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായിട്ടില്ല. പമ്പയിലെ ജലനിരപ്പ്​ അപകടകരമാം വിധം ഉയർന്ന്​ കൊണ്ടിരിക്കുന്നതും ഭീതി പരത്തുന്നു.

വാട്​സ്​ ആപ്പിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകളും സന്ദേശങ്ങളും  പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാൻ ആലപ്പുഴ  ജില്ലാ കലക്ടർ നിർദ്ദേശം നൽകി. വാട്ട്‌സ് ആപ്പിൽ ലഭിച്ച പല സന്ദേശങ്ങളും മറ്റും  അന്വേഷിച്ച് സ്ഥലത്ത് എത്തിയപ്പോൾ ഒന്നും കണ്ടെത്താനായില്ല. ഇത് ദുരിതാശ്വാസപ്രവർത്തകരുടെ  സമയം നഷ്ടപ്പെടുത്തുന്നു.
 

തഹസീല്‍ദാരെ സസ്‌പെന്‍ഡ് ചെയ്തു

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന് തിരുവല്ല ഭൂരേഖ തഹസീല്‍ദാര്‍ ചെറിയാന്‍ വി. കോശിയെ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സസ്‌പെന്‍ഡ് ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ, ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആകാതെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നിരുത്തരവാദപരമായ പ്രവര്‍ത്തനം സ്വീകരിച്ചതിനുമാണ് സസ്‌പെന്‍ഷന്‍.
 

നെല്ലിയാമ്പതി ഒറ്റപ്പെട്ടു

നെല്ലിയാമ്പതിയും പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ചുരത്തിലുണ്ടായ ഉരുൾപൊട്ടലിൽ പാലവും റോഡും ഒലിച്ചുപോയി. ഭക്ഷണവും വെള്ളവുമൊന്നും എത്തിക്കാന്‍ കഴിയുന്നില്ല. സൈന്യത്തിന്‍റെ സഹായം വേണമെന്ന് സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നു.

വയനാട്​ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

വയനാട് തലപ്പുഴ കമ്പിപ്പാലത്തിന് സമീപം പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തലപ്പുഴ സ്വദേശി ലിജിൻ പോളി (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഇയാളെ കാണാതായത്
 

ഇടുക്കിയിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തി​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ അളവ്​ കുറച്ചു

ഇടുക്കി, ഇടമലയാർ ഡാമുകളിൽ നിന്നും പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് കുറച്ചു. ഇടുക്കിയിൽ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് രാവിലെ 7 മണിക്ക് 1000 ക്യമെക്സ് ആയി കറച്ചു. നിലവിൽ 1500 ക്യുമെക്സ് വെള്ളമായിരുന്നു ഒഴുക്കിവിട്ടത്. ഇടമലയാറിൽ നിന്നുള്ളത് 1400 ക്യുമെക്സിൽ നിന്നും 400 ഉം ആയി കുറച്ചിട്ടുണ്ട്. ഇതോടെ പെരിയാറിലെ ജലനിരപ്പ് ഉച്ചയോടെ കുറയുമെന്നാണ് പ്രതീക്ഷ. സമാനമായി ബാണാസുര സാഗറിലേത് 255 ൽ നിന്നും 55 ആയി കുറച്ചു. ആനത്തോടിലേത് 680 ൽ നിന്നും 281 ആയും കുറച്ചിട്ടുണ്ട്

പ്രധാനമന്ത്രി കൊച്ചിയിലെത്തി

പ്രളയബാധിത പ്രദേശങ്ങൾ സന്ദർിക്കുന്നതിനായി പ്രധാനമന്ത്രി തിരുവനന്തപുരത്തു നിന്ന്​ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തി. ​മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഒപ്പമുണ്ട്​.  കൊ​ച്ചി​യി​ൽ നി​ന്ന്​ വ്യോ​മ​മാ​ർ​ഗം പ​ത്ത​നം​തി​ട്ട, റാ​ന്നി, ആ​ല​പ്പു​ഴ, ആ​ലു​വ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കും. 9.25ന്​ ​കൊ​ച്ചി നേ​വ​ൽ​ബേ​സി​ൽ ഇ​റ​ങ്ങു​ന്ന പ്ര​ധാ​ന​മ​ന്ത്രി അ​വി​ടെ വെ​ച്ച്​ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. 10.30​ന്​ ഡ​ൽ​ഹി​ക്ക്​ മ​ട​ങ്ങും. 

പത്തനംതിട്ടയുടെ കിഴക്കൻ മേഖലയിൽ മഴ വീണ്ടും ശക്തം; പമ്പാനദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യത

ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ വീണ്ടും ശക്തമായി പമ്പാനദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട് ഇന്നലെ മഴയ്ക്ക് അൽപം ശമനമുണ്ടായിരുന്നെങ്കിൽ രാത്രി വൈകി സ്ഥിതി മാറുകയായിരുന്നു. ഈ മേഖലയിൽ ഉരുൾ പൊട്ടാനും സാധ്യതയുണ്ട് പമ്പാതീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണം

രക്ഷാപ്രവർത്തനത്തിന്​ പോയ ബോട്ട്​ കാണാതായി

തിരുവല്ല നിരണത്ത് എട്ട്​ മത്സ്യത്തൊഴിലാളികളും രണ്ട്​ അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിന് പോയ ബോട്ട് കാണാതായി. മത്സ്യത്തൊഴിലാളികൾ വീയപുരത്തു നിന്ന് രക്ഷാ പ്രവർത്തനത്തിനായി പത്തനംതിട്ട ഭാഗത്തേക്ക് പോയവരെയാണ്​ കാണാതായത്​. ബോട്ട് മിസ്സിംഗ് ആയതായി കാർത്തികപ്പള്ളി തഹസിൽദാർ സ്ഥിരീകരിച്ചിട്ടുണ്ട്.
 

പത്തനംതിട്ടയിൽ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

ജില്ലയിലെ ക്വാറികളുടെയും ക്രഷറുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവിട്ടു. ജില്ലയിലെ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് നിര്‍ദേശം.

ചെങ്ങന്നൂരിൽ ശക്​തമായ മഴ; രക്ഷാ പ്രവർത്തനം ദുഷ്​കരം

നിരവധിപേർ കുടുങ്ങിക്കിടക്കുന്ന അതീവ ഗുരുതരാവസ്​ഥയിലുള്ള ചെങ്ങന്നൂരിൽ ശക്​തമായ മഴയുണ്ട്​. ഒഴുക്കു കാരണം ബോട്ടുകൾക്ക്​ ചെങ്ങന്നൂരിലേക്ക്​ അടുക്കാനാവുന്നില്ലെന്ന്​ മന്ത്രി മേഴ്​സിക്കുട്ടിയമ്മ പറഞ്ഞു. 300 ​േബാട്ടുകൾ അവിടേക്ക്​ പുറപ്പെട്ടിട്ടുണ്ട്​. മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുന്നവർക്ക്​ ഭക്ഷണം എത്തിക്കാൻ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്​ പോയ രണ്ടു ബോട്ടുകൾ വഴിയിൽ കുടുങ്ങി. നാലു ഹെലികോപ്ടറുകൾ  ചെങ്ങന്നൂരിലേക്ക്​ പുറപ്പെട്ടു.

മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ രണ്ടു മരണം

ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിയ രണ്ട് പേര്‍ മരിച്ചു. ഇവിടെ ഭക്ഷണവും വെള്ളവും എത്തിക്കാനാവുന്നില്ല. 1500ല്‍ അധികം പേര്‍ മൂന്ന് ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. 100 പേരെ മാത്രമാണ് രക്ഷിക്കാനായത്. മാനസികാരോഗ്യ കേന്ദ്രത്തിലും നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നു.

മന്ത്രി തിലോത്തമന്‍ ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടങ്ങുന്നു ​

ചെങ്ങന്നൂരിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി പി തിലോത്തമൻ. തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ഇടനാട്, മംഗലം പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്നില്ല. അച്ചന്‍കോവിലാറില്‍ നിന്നുള്ള അതിഭയങ്കരമായ കുത്തൊഴുക്കില്‍ ബോട്ടുകള്‍ക്കൊന്നും പോവാന്‍ കഴിയുന്നില്ല. ഇവിടെ ഭക്ഷണമോ വെള്ളമോ എത്തിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

തൃശൂർ ജില്ലയിൽ 93219 പേർ ദുരിതാശ്വാസ ക്യാമ്പിൽ

തൃശൂർ ജില്ലയിൽ 14362 കുടുംബങ്ങളിൽ  നിന്ന് 93219 പേർ വിവിധ ക്യാമ്പുകളിൽ കഴിയുന്നു. മൊത്തം 449 ക്യാമ്പുകളുണ്ട്. 

 താലൂക്ക് ക്യാമ്പുകൾ  കുടുംബo  അംഗം
തൃശൂർ  12  6248  22722
മുകുന്ദപുരം  79  3631  11463
കുന്നംകുളം  21  407  1602
ചാവക്കാട്  98  3469  11822
കൊടുങ്ങല്ലൂർ  87 റിപ്പോർട്ടു ചെയ്തിട്ടില്ല  42987
തലപ്പിളളി  36  607  2623

 

വിവിധ ജില്ലകളിൽ ശക്​തമായ മഴ

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ കാറ്റോടുകൂടിയ ശക്​തമായ മഴയുണ്ടാകുമെന്ന്​ കാലാവസ്​ഥാ മുന്നറിയിപ്പ്​​. ​

പ്രധാനമന്ത്രി കേരളത്തിലെത്തി

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി.

പ്രളയക്കെടുതി അതീവ ഗുരുതരം: കൂടുതൽ കേന്ദ്രസഹായം ആവശ്യപ്പെട്ടു-മുഖ്യമന്ത്രി

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുള്ളത് ചാലക്കുടിയിലും ചെങ്ങന്നൂരിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചാലക്കുടിയിലും ചെങ്ങന്നൂരിലും കൂടുതല്‍ ഹെലിക്കോപ്റ്ററുകള്‍ ശനിയാഴ്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും. വലിയ ബോട്ടുകളും നാളെമുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും. വെള്ളിയാഴ്ച പകല്‍ 82,442 പേരെ രക്ഷപ്പെടുത്തി. 2094 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 3,14,391 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുവെന്ന്​ മുഖ്യമന്ത്രി. 

പ​ത്ത​നം​തി​ട്ട ഹെ​ല്‍പ് ലൈ​ന്‍ ന​മ്പ​റു​ക​ള്‍
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 9188294112, 9188295112, 9188293112 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ 24 മ​ണി​ക്കൂ​റും വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കാം. 9188293112 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ക്കു​ന്ന​തി​നു പു​റ​െ​മ, വാ​ട്‌​സ്​​ആ​പ് സ​ന്ദേ​ശ​ങ്ങ​ളും കൈ​മാ​റാം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ അ​പ്പ​പ്പോ​ള്‍ ബ​ന്ധ​പ്പെ​ട്ട ഫീ​ല്‍ഡ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് കൈ​മാ​റും. ഇ​തി​നു പു​റ​െ​മ, ക​ല​ക്ട​റേ​റ്റി​ലെ 04682322515, 2222515 എ​ന്നീ ന​മ്പ​റി​ലും വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കാം.

കേരള സർവകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കേരള സർവ്വകലാശാല ഓഗസ്റ്റ് 20 മുതൽ 23 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അറിയിച്ചിട്ടുണ്ട്​.

അതേസമയം മെഡിക്കൽ, ഡ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറൽ രണ്ടാം അലോട്മ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറിൽ പ്രവേശനം 23 വരെ നീട്ടി സർക്കാർ ഉത്തരവിട്ടു. മോപ് അപ്പ് റൗണ്ട് കൗൺസിലിംഗ് (സ്പോട് അഡ്മിഷൻ ) 28, 29 തീയതികളിലുമായിരിക്കും നടക്കുക.
 

തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം  : വ്യാപകമായി കനത്ത മഴയ്ക്കുള്ള സാഹചര്യം മാറി അന്തരീക്ഷം തെളിഞ്ഞതിനെത്തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കാസര്‍കോഡ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലൊഴികെ മറ്റെല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് തുടരും.

മലപ്പുറം കോട്ടപ്പടിയിൽ വെള്ളം കയറി

മലപ്പുറം ഡി.ഡി ഓഫീസിൽ വെള്ളം കയറി ഫയലുകൾ നശിച്ചു. താലൂക്ക് ആശുപത്രിയിലെ താഴെ നിലയിലെ രോഗികളെ ഒഴിപ്പിച്ചു. മലപ്പുറം-കോട്ടക്കൽ റോഡ്, മലപ്പുറം-വേങ്ങര റോഡ് എന്നിവ വെള്ളത്തിനടിയിലാണ്. 

നെടുമ്പാശ്ശേരിയിൽ വെള്ളം കൂടുതലായി കയറുന്നു

നെടുമ്പാശ്ശേരിയിൽ വെള്ളം കൂടുതലായി കയറുന്നു. ചെങ്ങൽ തോട് നിറഞ്ഞതിനാലാണിത്. വിമാനത്താവളത്തിൽ പാർക്ക് ചെയ്തിട്ടുള്ള ഏതാനും വിമാനങ്ങളും മുങ്ങിയിട്ടുണ്ട്. 

സംസ്ഥാനത്ത് ഇന്ന് 9 മരണം

മഴക്കെടുതിയില്‍ ഇന്ന് 9 പേർ മരിച്ചു.  തൃശൂരില്‍ നാലും മലപ്പുറം, പാലക്കാട് ജില്ലകളില്‍ രണ്ടും പത്തനംതിട്ടയില്‍ ഒരാളും മരിച്ചു. 

വെള്ളക്കെട്ട്:മലപ്പുറത്ത് വാഹനാപകടം: ഒരു മരണം

മലപ്പുറം കോട്ടക്കൽ പുത്തൂർ ജംക്ഷനിൽ വെള്ളക്കെട്ട് മൂലമുണ്ടായ വാഹന നിയന്ത്രണത്തിനിടെ അപകടം. നിയന്ത്രണം വിട്ടെത്തിയ ലോറി ഒട്ടേറെ വാഹനങ്ങളിൽ ഇടിച്ചു. ഒരാൾ തൽക്ഷണം മരിച്ചു. ഏറെ പേർക്ക് പരുക്കേറ്റു. 

രക്ഷാപ്രവര്‍ത്തനത്തിന് ഇരുനൂറ്‌ മത്സ്യബന്ധനബോട്ടുകള്‍ കൂടി

തിരുവനന്തപുരം: കാലവര്‍ഷകെടുതിയില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാന്‍ 200 മത്സ്യബന്ധനബോട്ടുകള്‍ കൂടി അധികമായി വിന്യസിച്ചിട്ടുണ്ട് . വിഴിഞ്ഞത്തു നിന്നുള്ള 19 ബോട്ടുകള്‍ തിരുവല്ല മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചിട്ടുണ്ട്. അഞ്ചുതെങ്ങില്‍ നിന്നുള്ളവ പത്തനംതിട്ടയിലും , പൂവാറില്‍ നിന്നുള്ള ബോട്ടുകള്‍ പന്തളത്തും എത്തിച്ചേര്‍ന്നു. കൊല്ലം നീണ്ടകരയില്‍ നിന്നുള്ള 15 ബോട്ടുകള്‍ തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. 
 
പൊന്നാനിയില്‍ നിന്നുള്ള 30 ബോട്ടുകളില്‍ 15 എണ്ണം വീതം തൃശ്ശൂരിലും, എറണാകുളത്തും രക്ഷാപ്രവര്‍ത്തനം നടത്തുന്നു. കണ്ണൂര്‍ അഴീക്കലില്‍ നിന്നുള്ള 15 ബോട്ടുകളും തലശ്ശേരിയില്‍ നിന്നുള്ള 33 ബോട്ടുകളും ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും. നീന്തല്‍ വിദഗ്ധര്‍ കൂടിയായ മത്സ്യത്തൊഴിലാളികളും ഈ സംഘത്തിനൊപ്പമുണ്ട് ആവശ്യത്തിനനുസരിച്ച് രക്ഷാപ്രവര്‍ത്തനത്തിനായി 62 ബോട്ടുകള്‍കൂടി സജ്ജമാക്കിയിട്ടുണ്ട്.
 

 

സെക്രട്ടറിയേറ്റിലെ കൺട്രോൾ റൂമിൽ എത്തി മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി

മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും റെസ്ക്യൂ വാട്‍സ് ആപ്പ് നമ്പറുകളിലേക്കും വരുന്ന പല സഹായ അഭ്യർത്ഥനകളും ആവർത്തനങ്ങളാണ്. പുതുതായി സഹായ അഭ്യർത്ഥന നടത്തുന്നവർ തിയതിയും സമയവും കൂടി ഉൾപ്പെടുത്തുക. കൃത്യമായ സ്ഥലവും ലാൻഡ്മാർക്കും, ജില്ലയും, കുടുങ്ങികിടക്കുന്നവരുടെ കൃത്യമായ എണ്ണവും, അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ഉണ്ടെങ്കിൽ അതും ഉൾപ്പെടുത്തണം. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ അത് സഹായകരമാകും
-മുഖ്യമന്ത്രിയുടെ ഒഫീസ്
 
Helicopter CM

 

ജാഗ്രത തുടരണം; നാലായിരത്തോളം പേരെ രക്ഷിച്ചു - മുഖ്യമന്ത്രി

പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള​ നടപടികൾ ഉൗർജ്ജിതമായി നടക്കുന്നുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധയിടങ്ങളിൽ മഴ ശക്​തിപ്പെടുന്നുണ്ട്​.  പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ്​ സ്​ഥിതി ഗുരുതരമായത്​. ഇവിടെ ആയിരക്കണക്കിന്​ പേർ ഒറ്റപ്പെട്ടു കഴിയുന്നു. കേ​ന്ദ്ര സേനവിഭാഗങ്ങളും സംസ്​ഥാന സർക്കാർ സംവിധാനങ്ങളും സന്നദ്ധ പ്രവർത്തകരും ഒത്തു​േചർന്ന്​ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പത്തനംതിട്ടയിലേക്ക്​ കൂടുതൽ ബോട്ട്​ എത്തിച്ചിട്ടുണ്ട്​. 150പേരെ അവിടെ നിന്ന്​  രക്ഷിച്ചു. ചെങ്ങന്നൂർ, ചാലക്കുടി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടവരെ ബോട്ടിൽ രക്ഷിക്കാനാകില്ല. അവിടെ ഹെലികോപ്​റ്ററുകളുടെ ആവശ്യമുണ്ട്​. എൻ.ഡി.ആർ.എഫ്​ മാത്രം 4000ലധികം പേരെ രക്ഷിച്ചിട്ടുണ്ട്​. നാവിക സേന 550 പേരെ രക്ഷിച്ചു. 52252 കുടുംബങ്ങളിലുള്ള 223000 പേർ 1568 ദുരിതാശ്വാസ കേന്ദ്രങ്ങളിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ്​  മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്​.  

വെള്ളത്തിൽ മുങ്ങി കുറ്റിപ്പുറം, പൊന്നാനി, ചാലക്കുടി പട്ടണങ്ങൾ

മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം, പൊന്നാനിയും തൃശൂർ ജില്ലയിൽ ചാലക്കുടിയും വെള്ളത്തിൽ മുങ്ങി. ചാലക്കുടിയിൽ രണ്ട് ഹെലികോപ്റ്റർ, 27 ബോട്ടുകൾ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഒരു ഹെലികോപ്ടറും 16 ബോട്ടുകളും ഉടൻ ചാലക്കുടിയിലെത്തും. ഇവിടെ മാള ജങ്ഷൻ, അന്നമനട, കൊച്ചുകടവ്, പള്ളിപ്പുറം, കഴൂർ തുടങ്ങിയ സ്‌ഥലങ്ങളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നു. കൂടാതെ തൃശൂർ-എറണാകുളം ദേശീയപാത അടച്ചിരിക്കുകയാണ്. മണ്ണുത്തി-പാലക്കാട് റൂട്ടിൽ കുതിരാനിൽ മണ്ണിടിഞ്ഞിട്ടുണ്ട്.

ഭക്ഷ്യസാധനങ്ങൾക്കായി മാവേലി സ്റ്റോറുകളെ സമീപിക്കാം: ഭക്ഷ്യമന്ത്രി

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ അരി, പലവ്യഞ്ജനങ്ങൾ അടക്കമുള്ള സാധനങ്ങൾക്കായി തൊട്ടടുത്ത മാവേലി സ്റ്റോറുകളെ സമീപിക്കാമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി പി. തിലോത്തമൻ. ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ഒാഫീസർ നൽകുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങൾ നൽകുവാൻ ബന്ധപ്പെട്ട മാവേലി സ്റ്റോർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായ സാധനങ്ങൾ എല്ലാ മാവേലി സ്റ്റോറുകളിലും എത്തിച്ചു നൽകുവാൻ ഗോഡൗൺ ചുമതലയുള്ളവർക്ക് നിർദേശം നൽകിയിട്ടുണ്ട്. നമുക്കൊന്നിച്ച് നിന്ന് ഈ ദുരിതത്തെ നേരിടാെമന്നും മന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി. 

സ്വകാര്യ ആശുപത്രികളിലും ചികിത്സ സൗജന്യമാക്കും, പ്രളയ ബാധിരുടെ ചികിൽസ ഏറ്റെടുക്കാൻ 5000 ഡോക്ടർ മാരുടെ സംഘം

തിരുവനന്തപുരം: സംസ്ഥാനത്തെ  മഹാപ്രളയത്തിൽപെട്ട രോഗികളുടെ പരിശോധന സ്വകാര്യ ആശുപത്രികളിലും സൗജന്യമാക്കുമെന്ന് ഐ.എം.എ.

ലക്ഷക്കണക്കിന് ആൾക്കാർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതിനാൽ പകർച്ച വ്യാധികൾ പടർന്നു പിടിക്കാൻ  സാധ്യത കൂടുതൽ ഉണ്ടെന്നും അതിനെ തടയാൻ ജാഗ്രത പാലിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. 

 

മലപ്പുറം കാളികാവിൽ സൈന്യം നിർമ്മിച്ച താൽകാലിക പാലവും തകർന്നു 

കാളികാവ് മുത്തൻ തണ്ടിൽ സൈന്യം പണിത പാലവും തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് സേന നിർമ്മിച്ച പാലവും തകർന്നത്. ഒരാഴ്ച മുമ്പുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ പാലത്തിന്‍റെ സ്ഥാനത്ത് കോയമ്പത്തൂർ  ആർട്ടിലറി വിഭാഗത്തിലെ സൈനികരെത്തിയാണ് പാലം നിർമ്മിച്ചത്. എന്നാൽ ഈ പാലത്തിനും മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാനായില്ല.

ഇതോടെ മാളിയേക്കൽ പ്രദേശത്തെ ജനങ്ങൾക്ക് വെന്തോടൻ പടിയുമായി ബന്ധപ്പെടാനുള്ള മാർഗം അടഞ്ഞിരിക്കുകയാണ്.

 

വേണ്ടപ്പെട്ടവരെ കണ്ടെത്താൻ സഹായവുമായി ഗൂഗ്​ളും

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഗൂഗ്​ളും രംഗത്ത്​. ഗൂഗ്​ള്‍ ‘പേഴ്‌സണ്‍ ഫൈന്‍ഡര്‍’ എന്ന പുതിയ സംവിധാനത്തിലൂടെ ദുരന്തത്തില്‍പ്പെട്ട സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വിവരം തേടാന്‍ സാധിക്കും. കാണാതാവുകയോ ദുരന്തത്തില്‍പ്പെടുകയോ ചെയ്ത ആളുകളെ കുറിച്ചുള്ള വിവരം പങ്കുവെക്കാനാണ്​ ഗൂഗ്​ൾ പുതിയ സംവിധാനം അവതരിപ്പിച്ചത്​.

google-person-finder

ഗൂഗ്​ള്‍ പേഴ്‌സണ്‍ ഫൈന്‍ഡറില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങൾ എല്ലാം തിരഞ്ഞ്​ കണ്ടുപിടിക്കാവുന്ന വിധത്തിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്​. ഹെയ്ത്തിയിലെ ഭൂകമ്പം, ഉത്തരാഖണ്ഡ് പ്രളയം, ഫൈലിന്‍ ചുഴലിക്കാറ്റ്​ തുടങ്ങി ലോകത്തിന്‍റെ പല ഭാഗങ്ങളിലെ ദുരന്തങ്ങളിൽ ഗൂഗ്​ള്‍ ടീം ഈ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു.

കൂടാതെ കേരള സര്‍ക്കാറിന്‍റെ കേരള റെസ്ക്യൂ വെബ്‍സൈറ്റ് വഴി സഹായം അഭ്യര്‍ഥിക്കാനും സഹായം ആവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്താനും മറ്റു സേവനങ്ങളും ലഭ്യമാണ്.

Rescue

മലപ്പുറത്ത് ക്വാറികള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്

മലപ്പുറം ജില്ലയില്‍ ക്വാറികള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ജില്ലാ കലക്ടര്‍ നിരോധനമേര്‍പ്പെടുത്തി. കനത്ത മഴ തുടരുന്നതിനാല്‍ ദുരന്തസാധ്യത മുന്‍കൂട്ടി കണ്ടാണ് നടപടി. ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറിതാമസിക്കാന്‍ ആവശ്യപ്പെട്ടാല്‍ ജനങ്ങള്‍ ഉടന്‍ മാറിതാമസിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. മാറാന്‍ തയ്യാറാകാത്തവരെ പൊലീസ് സഹായത്തോടെ മാറ്റാന്‍ തഹസില്‍ദാര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ജനങ്ങളുടെ ജീവന് ഭീഷണിയായി നില്‍കുന്ന വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള മരങ്ങള്‍ വനം വകുപ്പ് തന്നെ അടിയന്തിരമായി മുറിച്ച് മാറ്റണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളിലും സഹായഭ്യാര്‍ഥനകളിലും ഉടന്‍ പരിഹാരം കാണണമെന്നും കലക്ടര്‍ അറിയിച്ചു.

 

മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടു 

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീണ്ടും സംസാരിച്ചു. പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം അന്വേഷിച്ചു. പല സ്ഥലങ്ങളിലും മഴ ശക്തിയായി തുടരുകയാണെന്നും അതുകൊണ്ട് ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

13 ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും റെഡ് അലർട്ട്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.​

ശക്തി കുറയും; മധ്യകേരളത്തിൽ വൈകുന്നേരം വരെ മഴ തുടരും 

കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിൽ വൈകുന്നേരം വരെ മഴ തുടരും. അതേസമയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. 

നെന്മാറ ഉരുൾപൊട്ടൽ: ഒരു മൃതദേഹം കൂടി ലഭിച്ചു

നെന്മാറ ഉരുൾപെട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. ചേരിൻകാട് സുന്ദരന്‍റെ മകൻ സുധിന്‍റെ (17) മൃതദേഹമാണ് ലഭിച്ചത്. മൂന്ന് വയസുള്ള പെൺകുട്ടി ,അരവിന്ദൻ (17) എന്നിവരെയും കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. 

വ്യാഴാഴ്ചയുണ്ടായ ഇവിടെയുണ്ടായ ഉരുൾ പൊട്ടലിൽ ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചിരുന്നു.  നെന്മാറ ചേരിൻകാട് സ്വദേശി ഗംഗാധരൻ (60), ഭാര്യ സുഭദ്ര (55), മക്കളായ ആതിര (26), ആര്യ (17), ചേരിൻകാട് ഉണ്ണികൃഷ്ണ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ മകൾ അനിത (28), മകൻ അഭിജിത് (25), മരിച്ച ഗംഗാധര‍​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ മകൾ ആതിരയുടെ 28 ദിവസം പ്രായമുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്. 

മാനന്തവാടിയിൽ ഉരുൾപൊട്ടൽ: ആളപായമില്ല 

മാനന്തവാടി പഞ്ചാരകൊല്ലിയിൽ വ്യാഴാഴ്ച്ച രാത്രി ഉണ്ടായ ഉരുൾപൊട്ടലിലിൽ അഞ്ച് വീടുകൾ മണ്ണിനടിയിലായി. ആർക്കും ആളപായമില്ല. 60 കുടുംബങ്ങളെ കുറ്റിമൂലയിലേക്കും പിലാക്കാവിലേക്കും മാറ്റി. വനം ,റവന്യൂ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രാത്രി എല്ലാവരെയും മാറ്റിയത്. മൃഗങ്ങളും കൃഷിയും മണ്ണിനടിയിലായി. ലക്ഷങ്ങളുടെ നഷ്ട മാണ് ഉണ്ടായത്.

ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്ന് വിടില്ല

ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്ന് വിടുന്ന കാര്യം ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് വൈദ്യുത മന്ത്രി എം.എം മണി. 1500 മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് ഇപ്പോൾ ഇടുക്കി അണക്കെട്ടിൽ നിന്നും ഒരു സെക്കന്‍റിൽ പുറത്തേക്ക് ഒഴുക്കുന്നത്. ഈ വെളളത്തിന്‍റെ അളവ് 2000 ആയി വർധിപ്പിക്കുമെന്ന് ചില മാധ്യമങ്ങളിൽ വാർത്ത വരുന്നതായി ശ്രദ്ധയിൽ പെട്ടു . ഉന്നതതലത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തതിന് ശേഷം മാത്രമേ ഇടുക്കി അണക്കെട്ട് വഴി പുറത്ത് വിടുന്ന വെള്ളത്തിന്‍റെ അളവിൽ മാറ്റം വരുത്തണമോ എന്ന് തീരുമാനിക്കുകയുള്ളു. തെറ്റിദ്ധാരണാജനകമായ വാർത്തകൾ കണ്ട് പൊതു ജനങ്ങൾ ആശങ്കപ്പെടരുത് എന്ന് അഭ്യർത്ഥിക്കുന്നു. 

               -എം.എം മണി(വൈദ്യുത മന്ത്രി)

 

 

 

 

 

 

മുല്ലപ്പെരിയാർ ഡാം: ഉന്നതതല യോഗം ഇന്ന് 

മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് കുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള ഉന്നതതല യോഗം ഇന്ന് ഡൽഹിയിൽ നടക്കും. 
 
മുല്ലപ്പെരിയാർ മേൽനോട്ട സമിതിയും കേന്ദ്ര ദുരന്ത നിവാരണ സമിതിയും കേരളത്തിന്‍റെയും തമിഴ്നാടിന്റേയും പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. സുപ്രീം കോടതി നിർദേശ പ്രകാരമാണ് യോഗം. യോഗത്തിൽ നേരിട്ട് എത്താൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന പ്രതിനിധികൾ വിഡിയോ കോൺഫ്രൻസിലായിരിക്കും പങ്കെടുക്കുക. ജലനിരപ്പ് 139 അടിയായി കുറക്കുന്ന കാര്യത്തിൽ യോഗം തീരുമാനം എടുക്കും.

യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ഡാമിന്‍റെ ജലനിരപ്പ് കുറക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീംകോടതി ഉച്ചക്ക് രണ്ട് മണിക്ക് വീണ്ടും പരിഗണിക്കും.

ദുരിതാശ്വാസ ക്യാമ്പുകളും ഭീഷണിയിൽ

കൊച്ചി: സംസ്ഥാനത്തെ വലച്ച മഹാപ്രളയത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഇന്നും തുടരുന്നു. പൊലീസ്​, ദുരന്ത നിവാരണ സേന, നാവിക സേന, സൈന്യം, അഗ്​നിശമനസേന, മത്​സ്യബന്ധന തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ്​ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്​. രക്ഷാപ്രവർത്തനം ഉൗർജ്ജിതമായി നടക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലേക്കും പ്രവർത്തകർക്ക്​ എത്തിപ്പെടാനായിട്ടില്ല. കൊച്ചിയിലും ചാലക്കുടിയിലും ആലുവയിലുമായിലും പത്തനംതിട്ടയിലുമായി  ഭക്ഷണവും ശുദ്ധജലവും ഇല്ലാതെ നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്. 

അതേസമയം കൂടുതല്‍  സമഗ്രമായി രാവിലെ അഞ്ചുമണിയോടെ കൊച്ചിയിലടക്കം രക്ഷാപ്രവർത്തനം തുടരുകയാണ്.  വീടും കെട്ടിടങ്ങളും മുങ്ങുന്ന തരത്തിൽ വെള്ളം ഉയരുന്നത്​ ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്​. ഹെലികോപ്​റ്ററുകളും ​േബാട്ടുകളുമെല്ലാം രക്ഷാപ്രവർത്തനത്തിനുണ്ടെങ്കിലും അതൊന്നും മതിയാകാത്ത അവസ്​ഥയാണുള്ളത്​. അതിനിടെ ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറിയെന്ന വാർത്തകളും വരുന്നുണ്ട്​. ചാലക്കുടി പുഴയുടെ തീരത്ത്​ അത്താണി കടക്കൻ കടവ്​ റോഡിനു സമീപം 70 ഒാളം പേർ താമസിച്ച കെട്ടിടത്തി​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ ഒരു ഭാഗം ഇടിഞ്ഞു വീഴുകയും ഏഴുപേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ടുണ്ട്​. ​െകട്ടിടത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ മറ്റൊരുകെട്ടിടത്തിലേക്ക്​ മാറ്റിയിട്ടുണ്ട്​. 

ചാലക്കുടി ടൗൺ പൂർണമായും മുങ്ങുന്ന അവസ്​ഥയിലാണ്. ഇവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളും മുങ്ങുന്ന നിലയിലാണ്​. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്​. 

മൂന്നു ഹെലിക്കോപ്റ്ററുകൾ,40 ബോട്ടുകൾ, പതിനൊന്ന് അംഗ എൻ.ഡി.ആർ.എഫ് പ്രവർത്തകർ, റവന്യൂ, പൊലീസ്, ഫയർഫോഴ്സ് എന്നിവർ സംയുക്തമായിട്ടാണ് ചാലക്കുടി മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്​. മെഡിക്കൽ ടീം ആവശ്യമായ മരുന്നുകളുമായി ഇവരോടൊപ്പമുണ്ട്​. ഭക്ഷണം, വെളളം, തുടങ്ങിയവയും കരുതിയിട്ടുണ്ട്​. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കെ.എസ്.ആർ.ടി.സി 10 ബസുകൾ ഒരുക്കും. ഹാം റേഡിയോയും സഹായത്തിനുണ്ടാകും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാൻ എല്ലാവരും സഹായിക്കണമെന്ന് ജില്ലാ കലക്ടർ ടി.വി അനുപമ അഭ്യർത്ഥിച്ചു. അതേസമയം,  രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിൽ തൃശൂരിൽ ശക്തിയായി മഴ പെയ്യുന്നുമുണ്ട്​. 

അതേസമയം ആശങ്കകള്‍ ഇരട്ടിയാക്കി ഇടുക്കി ഡാമിലെ ജലനിരപ്പ് പൂർണസംഭരണശേഷിയിലേക്ക് അടുക്കുകയാണ്. പ്രദേശത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍  ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ് 2402.20 അടിയിലെത്തിയിരിക്കുകയാണ്. 2403 അടിയാണ് ഇടുക്കി ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. 

 നിലവില്‍ പെരിയാർ കരകവിഞ്ഞൊഴുകുകയാണ്. പെരിയാറിന്റേയും ചാലക്കുടിപ്പുഴയുടേയും തീരത്ത് സ്ഥിതി ഗുരുതരമായി തുടരുകയാണ്. ചാലക്കുടി നഗരം പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പത്തനംതിട്ടയിലെ റാന്നിയടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. എന്നാല്‍ മഴ മാറി നില്‍ക്കുന്നുണ്ട്. ചെറിയ തോതില്‍ ജലനിരപ്പ് കുറഞ്ഞതും ആശ്വസം പകരുന്നുണ്ട്. പമ്പയിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും അച്ചൻകോവിൽ കരകവിഞ്ഞൊഴുകുകയാണ്. അതേസമയം, മഴ അടുത്ത ദിവസങ്ങളിലും ശക്​തമായി തുടരുമെന്ന്​ മുന്നറിയിപ്പുണ്ട്​. 
 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainmalayalam newsrescue operation
News Summary - Kerala Flood, Rescue Operation Continuous -Kerala News
Next Story