Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​ള​യ...

പ്ര​ള​യ പു​ന​ർ​നി​ർ​മാ​ണത്തിൽ 1724 കോടി ലോകബാങ്ക്​ സ​ഹാ​യം

text_fields
bookmark_border
പ്ര​ള​യ പു​ന​ർ​നി​ർ​മാ​ണത്തിൽ 1724 കോടി ലോകബാങ്ക്​ സ​ഹാ​യം
cancel
ന്യൂ​ഡ​ൽ​ഹി: പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​ കേ​ര​ള​ത്തി​ന്​ 25 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 1,724 കോ​ട ി രൂ​പ) ലോ​ക​ബാ​ങ്ക്​ വാ​യ്​​പ. കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളും ലോ​ക​ബാ​ങ്ക്​ പ്ര​തി​നി​ധി​യും ഇ​ത ി​നാ​യി ഡ​ൽ​ഹി​യി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ചു. ശ​രാ​ശ​രി 30 വ​ർ​ഷം കൊ​ണ്ട്​ തി​രി​​ച്ച​ട​ക്കേ​ണ്ട വാ​യ്​​പ​യി​ൽ 1,200 കോ​ടി​ക്ക്​ ഒ​ന്ന​ര ശ​ത​മാ​ന​വും ബാ​ക്കി തു​ക​ക്ക്​ അ​ഞ്ചു ശ​ത​മാ​ന​വു​മാ​ണ്​ പ​ലി​ശ.

ലോ​ക​ബാ​ങ് ക്​ വാ​യ്​​പ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​തി​​െൻറ തു​ട​ർ​ച്ച​യാ​യി കേ​ന്ദ്ര സ​ർ​ക്ക​ാറി​നു വേ​ണ്ടി ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ സാ​മ്പ​ത്തി​ക​കാ​ര്യ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി സ​മീ​ർ​കു​മാ​ർ ഖ​രെ​യും ലോ​ക​ബാ​ങ്കി​​െൻറ ഇ​ന്ത്യ ഡ​യ​റ​ക്​​ട​ർ ജു​നൈ​ദ്​ ക​മാ​ൽ അ​ഹ്​​മ​ദു​മാ​ണ്​ വാ​യ്​​പ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. കേ​ര​ള​ത്തി​നു വേ​ണ്ടി ​ധനകാര്യ അ​ഡീ​ഷ​ന​ൽ ചീഫ്​ സെ​ക്ര​ട്ട​റി മ​നോ​ജ്​ ജോ​ഷി ഒ​പ്പി​ട്ടു. ര​ണ്ടു ഘ​ട്ട​മാ​യാ​ണ്​ തു​ക ന​ൽ​കു​ന്ന​ത്.

ഒ​ന്നേ​കാ​ൽ ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ ന​ൽ​കു​ന്ന വാ​യ്​​പ​ക്ക്​ 30 വ​ർ​ഷ​മാ​ണ്​ തി​രി​ച്ച​ട​വ്​ കാ​ലാ​വ​ധി​യെ​ങ്കി​ലും ആ​ദ്യ​ത്തെ അ​ഞ്ചു വ​ർ​ഷം തി​രി​ച്ച​ട​വു വേ​ണ്ട. ഇ​ത്​ ഗ്രേ​സ്​ പീ​രി​യ​ഡാ​യി ക​ണ​ക്കാ​ക്കും. ര​ണ്ടാം​ഘ​ട്ട​ത്തി​ന്​ 20 വ​ർ​ഷ​ത്തോ​ളം തി​രി​ച്ച​ട​വു കാ​ലാ​വ​ധി ല​ഭി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യം കേ​ര​ള​ത്തി​ലെ ജ​ന​സം​ഖ്യ​യി​ൽ ആ​റി​ലൊ​ന്നു വ​രു​ന്ന 54 ല​ക്ഷം പേ​രെ ബാ​ധി​ച്ചു​വെ​ന്നാ​ണ്​ ലോ​ക​ബാ​ങ്കും കേ​ന്ദ്ര​വും വി​ല​യി​രു​ത്തു​ന്ന​ത്. 14 ല​ക്ഷം പേ​ർ​ക്ക്​ വീ​ടു വി​ടേ​ണ്ടി വ​ന്നു. ഇ​തി​ൽ ന​ല്ല പ​ങ്ക്​ പാ​വ​പ്പെ​ട്ട​വ​രും സാ​ധാ​ര​ണ​ക്കാ​രു​മാ​ണ്.

കെ.​എ​സ്.​ഡി.​പി, ഡാം ​പു​ന​രു​ദ്ധാ​ര​ണം, ദേ​ശീ​യ ഹൈ​ഡ്രോ​ള​ജി പ്രോ​ജ​ക്​​ട്, ത​ദ്ദേ​ശ സേ​വ​ന വി​ക​സ​നം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്ക്​ ഇ​പ്പോ​ൾ ലോ​ക​ബാ​ങ്ക്​ സ​ഹാ​യം ല​ഭി​ച്ചു​വ​രു​ന്നു​ണ്ട്. വി​ക​സ​ന​ത്തി​ൽ കൂ​ടു​ത​ൽ പ​ങ്കാ​ളി​ക​​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും ​വാ​യ്​​പ പ്ര​േ​യാ​ജ​ന​പ്പെ​ടു​മെ​ന്ന്​ ലോ​ക​ബാ​ങ്ക്​ ഇ​ന്ത്യ ദൗ​ത്യ വി​ഭാ​ഗം ലീ​ഡ​ർ ബാ​ല​കൃ​ഷ്​​ണ മേ​നോ​ൻ വി​ശ​ദീ​ക​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world bankkerala flood relief
News Summary - kerala flood relief world bank
Next Story