Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയം:...

പ്രളയം: ദുരന്തബാധിതർക്ക് ഓണത്തിന് മുമ്പ് ആശ്വാസധനസഹായം

text_fields
bookmark_border
kerala flood
cancel

തിരുവനന്തപുരം: ആഗസ്​റ്റിലെ പ്രകൃതിക്ഷോഭത്തിൽപെട്ടവർക്കുള്ള ആശ്വാസ ധനസഹായം ഓണത്തിന് മുമ്പ് വിതരണം ചെയ്യും. ദുരിതാശ്വാസക്യാമ്പുകളിൽ താമസിച്ച 1.12 ലക്ഷം കുടുംബങ്ങൾക്കുള്ള അടിയന്തര സഹായതുകയുടെ വിതരണം ആഗസ്​റ്റ്​ 29ന് ആരംഭ ിക്കും. ക്യാമ്പുകളിൽ എത്താത്ത ദുരിതബാധിതരുടെ സർവേ ആഗസ്​റ്റിൽ പൂർത്തിയാക്കും.

ദുരിതബാധിതരെ സർവേ നടത്തിയാണ ് കണ്ടെത്തുന്നത്. അപേക്ഷ നൽകേണ്ടതില്ല. സർവേയിൽപെടാത്ത ദുരിതബാധിതർ ഉണ്ടെങ്കിൽ പട്ടിക പൂർണമായും പ്രസിദ്ധീകരിച ്ചശേഷം തഹസിൽദാർക്ക് മുന്നിൽ നേരിട്ട് ക്ലെയിം ഉന്നയിക്കാം. ദുരന്തബാധിതർ ആരുടെയും മുന്നിൽ കൈ നീട്ടേണ്ടതില്ല; അ വർക്കുണ്ടായ നഷ്​ടം വിലയിരുത്തി സർക്കാർ നേരിട്ട് സഹായം നൽകുമെന്ന രീതിയാണ് അവലംബിക്കുന്നത്. ഇക്കാര്യത്തിൽ സമ യബന്ധിത നടപടി സ്വീകരിക്കുന്നതിന് നിർദേശം നൽകി ഉത്തരവായി.

ദുരന്തബാധിതർക്ക് അടിയന്തരസഹായം ആയി 10,000 രൂപ വീതവു ം പൂർണമായി തകർന്നതോ പൂർണമായി വാസയോഗ്യം അല്ലാത്തതോ (75 ശതമാനത്തിൽ അധികം നാശനഷ്​ടമുള്ള) ആയ വീടുകളിൽ വസിക്കുന്നവർ ക്ക് നാലുലക്ഷം രൂപയും വീടും സ്ഥലവും നഷ്​ടപ്പെട്ടവർക്ക് വീട് നിർമിക്കാൻ സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപയും അനുവദി ച്ചിട്ടുണ്ട്. അടിയന്തരസഹായമായ 10,000 രൂപ ലഭിക്കുന്നതിന് പ്രകൃതിക്ഷോഭത്തിൽ ദുരന്തബാധിതരായ വാടകക്ക്​ താമസിക്കുന് ന കുടുംബങ്ങൾക്കും പുറമ്പോക്കിൽ താമസിക്കുന്നവർക്കും അർഹതയുണ്ട്. ലാൻഡ് റവന്യൂ കമീഷണറുടെ ശിപാർശ പരിഗണിച്ച് മി നിമം റിലീഫ് കോഡ് പ്രകാരമുള്ള ആശ്വാസധനസഹായം അനുവദിക്കുന്നതിന് ലാൻഡ് റവന്യൂ കമീഷണറെ ചുമതലപ്പെടുത്തി.

75 ശതമാനം മുതൽ 100 ശതമാനം വരെ (മലയോരവും സമതലവും) നാലുലക്ഷം രൂപ, 60 മുതൽ 74 വരെ (മലയോരവും സമതലവും) രണ്ടര ലക്ഷം രൂപ, 30 മുതൽ 59 വരെ (മലയോരവും സമതലവും) 1,25,000 രൂപ, 16 മുതൽ 29 വരെ 60,000 രൂപ, കുറഞ്ഞത് 15 ശതമാനത്തിന് 10,000 രൂപ എന്നിങ്ങനെ അനുവദിക്കും.

പ്രകൃതിക്ഷോഭത്തിൽ വീടും സ്ഥലവും നഷ്​ടപ്പെട്ടവർക്ക് വീട് നിർമിക്കാൻ സ്ഥലം വാങ്ങാൻ നിബന്ധനകൾ പ്രകാരം ആറു ലക്ഷം രൂപയും വീട് വെക്കുന്നതിന് നാലു ലക്ഷം രൂപയും അനുവദിച്ച തീരുമാനം 2019ലെ പ്രകൃതിക്ഷോഭ ദുരിതബാധിതർക്കും ബാധകമാണ്.

ആറുലക്ഷം രൂപ വിനിയോഗിച്ച് രജിസ്ട്രേഷൻ ഫീസ്, സ്​റ്റാമ്പ് ഡ്യൂട്ടി, എഴുത്ത് ഫീസ് ഉൾപ്പെടെ കുറഞ്ഞത് മൂന്നു സ​െൻറ് വസ്തുവെങ്കിലും വാങ്ങേണ്ടതാണ്. ആറു ലക്ഷം രൂപ ഉപയോഗിച്ച് പരമാവധി അളവിലും ഭൂമി വാങ്ങാം. വീടും സ്ഥലവും നഷ്​ടപ്പെട്ടവർക്ക് സ്ഥലവും വീടും ഒരുമിച്ച് വാങ്ങുന്നതിന് 10 ലക്ഷം രൂപ വരെ അനുവദിക്കും.

ദുരിതബാധിതരായ പുറമ്പോക്ക് ഭൂമിയിലെ വീടിന് നാശനഷ്​ടം ഉണ്ടായവർക്കും ദുരിതാശ്വാസ സഹായം അനുവദിക്കും. പുറമ്പോക്ക് ഭൂമിയിലെ വീടിന് ഭാഗികനാശം ഉണ്ടായവർക്കും വ്യവസ്ഥകൾ അനുസരിച്ച് സഹായം നൽകും. പുറമ്പോക്ക് ഭൂമിയിലെ വീടിന് പൂർണമായ നാശനഷ്​ടം ഉണ്ടായവർക്ക് സ്ഥലം വാങ്ങി വീട് വെക്കുന്നതിന് പരമാവധി 10 ലക്ഷം രൂപ വരെ നൽകും.

ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്നതിനായി ഉദ്ദേശിച്ച ഭൂമിയിൽ സ്ഥിതി ചെയ്തിരുന്നവയും 2018ലെ പ്രകൃതിക്ഷോഭത്തിൽ പൂർണനാശം സംഭവിച്ചതുമായ വീടുകളിൽ താമസിച്ചിരുന്നവർക്ക് സ്വന്തം വീട് നിർമിക്കാൻ ആശ്വാസധനസഹായമായ നാലുലക്ഷം രൂപ ഈ വർഷത്തെ പ്രകൃതിക്ഷോഭത്തിൽ ദുരിതബാധിതരായവർക്കും അനുവദിക്കുന്നതിന് ഉത്തരവായി. ഈ തുക അവാർഡ് തുകയിൽനിന്ന് കുറച്ചാണ് അനുവദിക്കുക.

പ്രകൃതിക്ഷോഭത്തിൽ ദുരിതബാധിതരായ കുടുംബങ്ങളുടെയും വീടുകളുടെയും ഡിജിറ്റൽ വിവരശേഖരണം ലാൻഡ് റവന്യൂ കമീഷണറുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കും. ഇതിനുള്ള ഫ്ലോ ചാർട്ടും തയാറാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ ഫ്ലോ ചാർട്ട് പ്രകാരം നടത്തുന്ന സർവേയിൽ ഉൾപ്പെടാതെപോയി എന്ന അവകാശവാദം ഉള്ളവർ അത് നേരിട്ട് തഹസിൽദാർക്ക് സമർപ്പിക്കണം.

വീടുകൾക്ക് നാശം സംഭവിച്ചവർക്കുള്ള ആശ്വാസധനസഹായം സംബന്ധിച്ച് മാർഗനിർദേശങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്ര ഉത്തരവ് പുറപ്പെടുവിച്ചു. കേടുപാട് പറ്റിയ വീടുകളുടെ നാശനഷ്​ടം വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ ഉത്തരവിൽ നിർവചിച്ചിട്ടുണ്ട്.

മുട്ടൊപ്പം ഉയരത്തിൽ വെള്ളം കയറി ചെറിയ കേടുപാടുകൾ വന്നത്, 10 ശതമാനത്തിൽ താഴെ മേൽക്കൂരക്ക്​ നാശനഷ്​ടം സംഭവിച്ചത്​, ഇലക്ട്രിക്കൽ/പ്ലംബിങ്​ തകരാറുകൾ സംഭവിച്ചത്, ഗൃഹോപകരണങ്ങൾ ഉപയോഗശൂന്യമായ വീടുകൾ എന്നിവ 15 ശതമാനം നാശം നേരിട്ട വീടുകളായി കണക്കാക്കും.

വെള്ളം കയറി തറയ്ക്ക് കേട്​ സംഭവിച്ചത്​, ഇലക്ട്രിക്കൽ- പ്ലംബിങ്​ തകരാറുകൾ സംഭവിച്ചത്​, മേൽക്കൂരയുടെ 25 ശതമാനംവരെ തകരാറുകൾ സംഭവിച്ചതും ഇലക്ട്രിക്കൽ പ്ലംബിങ്​ തകരാറുകൾ സംഭവിച്ചതും, വീട്ടിനകത്തു ചളിയോ മണ്ണോ അടിഞ്ഞുകൂടിയത്, അല്ലെങ്കിൽ മേൽക്കൂരയുടെ 50 ശതമാനം വരെ തകരാറുകൾ സംഭവിച്ചതുമായ വീടുകൾക്ക് 16 ശതമാനം മുതൽ 29 ശതമാനം വരെ നാശമുണ്ടായതായി കണക്കാക്കും.

ചുമരിൽ ദുർബലമായി പൊട്ടലുകൾ വന്നത് അല്ലെങ്കിൽ, 50 ശതമാനത്തിലേറെ മേൽക്കൂര നഷ്​ടമായി എന്നാൽ മേൽക്കൂരക്ക്​ സ്ട്രക്ചറിൽ തകരാറില്ല (കോൺക്രീറ്റ് അല്ലാത്ത മേൽക്കൂരയുള്ള കെട്ടിടങ്ങൾക്ക്) എങ്കിൽ 30 മുതൽ 59 ശതമാനം വരെ നാശമുണ്ടായ വീടുകളായി കണക്കാക്കും.

ഒന്നോ ഏറെയോ ചുമരുകൾ തകർന്നു, എന്നാൽ മേൽക്കൂരക്ക്​ സ്ട്രക്ചറൽ തകരാറില്ല (കോൺക്രീറ്റ് അല്ലാത്ത മേൽക്കൂരയുള്ള കെട്ടിടങ്ങൾക്ക്) എങ്കിൽ 60 മുതൽ 74 ശതമാനം വരെ നാശനഷ്​ടമായി കണക്കാക്കും.

സ്ട്രക്ചറൽ തകരാർ സംഭവിച്ച കെട്ടിടം, മേൽക്കൂര തകർന്ന കെട്ടിടം (കോൺക്രീറ്റ് മേൽക്കൂരയുള്ള കെട്ടിടങ്ങൾ ഉൾപ്പെടെ), അല്ലെങ്കിൽ, അടിത്തറ തകർന്ന് വാസയോഗ്യം അല്ലാതായത്, അല്ലെങ്കിൽ, വാസയോഗ്യം അല്ലെന്ന് എൻജിനീയർ ശിപാർശ ചെയ്യുന്ന വീട്, അല്ലെങ്കിൽ, ദുരന്തസാധ്യത മേഖലയിൽ ആണെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ധ സംഘമോ പഠനം നടത്തി കണ്ടെത്തിയ വസ്തുവിൽ ഉള്ള വീട് എങ്കിൽ 75 ശതമാനം മുതൽ 100 ശതമാനം വരെ നാശമുണ്ടായതായി കണക്കാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam newsflood relief
News Summary - kerala flood relief will be given before onam -kerala news
Next Story