കാണാതായവരുടെ ആശ്രിതർക്കും ധനസഹായം –മന്ത്രി
text_fieldsമലപ്പുറം: ഉരുള്‍പൊട്ടലുകളില്‍ കാണാതായവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അവരു ടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ. പ്രളയ പുനരധിവാസവും മഴക്കെടുതികളും സംബന്ധിച്ച് ഉന്നതതല ഉദ്യോഗസ്ഥരുമായി ജില്ല ആസൂത്രണ സമിതി ഹാളില്‍ നടത്തിയ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കവളപ്പാറയിൽ ഇനി 11 പേരെയാണ് കണ്ടെത്താനുള്ളത്. തിരച്ചിൽ നടക്കുന്നുണ്ട്. അവസാന മൃതദേഹവും ലഭിക്കുന്നതുവരെ തിരച്ചില്‍ തുടരാനാണ് ശ്രമം. ബന്ധുക്കളുടെ നിർദേശം കൂടി പരിഗണിച്ചാവും തിരച്ചില്‍ അവസാനിപ്പിക്കുന്നതടക്കമുള്ള തീരുമാനം കൈക്കൊള്ളുക. പ്രളയ ബാധിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
