ദുരിതം കണ്ട് മനമലിഞ്ഞു; സാന്ത്വനമേകാൻ ആർച് ബിഷപ് ആഡംബര വാഹനം വിൽക്കുന്നു
text_fieldsകൊച്ചി: ‘‘എെൻറ കാർ ലേലം ചെയ്യാൻ ഞാൻ തീരുമാനിച്ചു. വിറ്റുകിട്ടുന്ന തുക പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് നൽകും. ഇനി ഞാൻ ഉപയോഗിക്കാൻ പോകുന്ന കാർ ദാ ആ കാണുന്നതാണ്’’. മറൈന്‍ഡ്രൈവിലെ വരാപ്പുഴ അതിരൂപത ആസ്ഥാനത്തിന് മുന്നില്‍ മാരുതി ഇഗ്നിസ് കാറിനുനേരെ വിരൽചൂണ്ടി ചിരിച്ചുകൊണ്ട് ആര്‍ച് ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു.
പ്രളയദുരിതം കണ്ടറിഞ്ഞാണ് ബിഷപ് കാർ ലേലം ചെയ്യാൻ തീരുമാനിച്ചത്. രൂപതയുടെ സേവനവിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി സദാ സേവന സന്നദ്ധരായി രംഗത്തുണ്ട്. സൊസൈറ്റിയുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് ആർച് ബിഷപ് തെൻറ ഇന്നോവ ക്രിസ്റ്റ കാര്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചത്.
രൂപതയിെല വൈദികരുടെ ഒരു മാസത്തെ ശമ്പളവും ദുരിതാശ്വാസത്തിന് നീക്കിവെക്കും. ഒ.എൽ.എക്സ് ആപ്ലിക്കേഷനിൽ കാറിെൻറ വിശദവിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ബിഷപ് ഹൗസ് അറിയിച്ചു. 25 ലക്ഷം രൂപയാണ് അടിസ്ഥാനവില കണക്കാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
