ആദായനികുതി റിേട്ടൺ: സെപ്തംബർ 15 വരെ സാവകാശം
text_fieldsന്യൂഡൽഹി: കേരളത്തിൽ ആദായനികുതി റിേട്ടൺ ഫയൽ ചെയ്യാനുള്ള സമയപരിധി 15 ദിവസത്തേക്ക് ദീർഘിപ്പിച്ചു.അവസാന തീയതി സെപ്തംബർ 15 ആയിരിക്കും. ആഗസ്റ്റ് 31 ആണ് റിേട്ടൺ നൽകുന്നതിന് മറ്റെല്ലാ സ്ഥലങ്ങളിലും അന്തിമ തീയതി. പ്രളയക്കെടുതി മുൻനിർത്തിയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിെൻറ തീരുമാനം. ജൂലൈയിലെ ജി.എസ്.ടി സെയിൽസ് റിേട്ടൺ അഥവാ ജി.എസ്.ടി.ആർ-3ബി സമർപ്പിക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 24 വരെ നേരത്തെ നീട്ടിയിരുന്നു.
സൗജന്യ പുനഃപരീക്ഷക്ക് സർക്കാർ ഉത്തരവ്
തിരുവനന്തപുരം: പ്രളയകാലത്ത് പരീക്ഷയെഴുതാൻ കഴിയാത്ത സർവകലാശാലകളിലെയും കോളജുകളിലെയും വിദ്യാർഥികൾക്ക് പ്രത്യേക ഫീസ് ഇൗടാക്കാതെ പുനഃപരീക്ഷ നടത്താൻ നിർദേശം നൽകി സർക്കാർ ഉത്തരവ്. സർവകലാശാലകൾക്കും കോളജ് വിദ്യാഭ്യാസ വകുപ്പിനും സാേങ്കതിക വിദ്യാഭ്യാസ വകുപ്പിനും കീഴിലെ കോളജുകൾക്കും നിർദേശം ബാധകമാണ്. തുടർപഠനം തടസ്സപ്പെടാത്ത രീതിയിലായിരിക്കണം പുനഃപരീക്ഷ നടത്തേണ്ടത്. പ്രളയത്തിൽ ഹാൾ ടിക്കറ്റ് നഷ്ടപ്പെട്ട വിദ്യാർഥികൾക്കും പരീക്ഷയെഴുതാൻ അവസരമൊരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
