ഉരുളെടുത്ത കുടുംബത്തിൽ ഇനി വിദ്യ മാത്രം
text_fieldsചെറുതോണി: അമ്മയുടെ മുഖമെങ്കിലും അവസാനമായി ഒന്നുകാണാൻ ഓടിയെത്തിയതാണ് വിദ്യ. ഉപ്പുതോട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മാതാവും പിതാവും സഹോദരനും നഷ്ടപ്പെട്ട വിദ്യ കൊൽക്കത്ത സി.എം.ആർ.ഐ ഹോസ്പിറ്റലിൽ നഴ്സാണ്.
18ന് രാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ പിതാവ് അയ്യപ്പൻകുന്നേൽ മാത്യുവും മാതാവ് രാജമ്മയും ഏകസഹോദരൻ വിശാലും വിശാലിെൻറ സുഹൃത്ത് ടിൻറ് മാത്യുവുമാണ് മരിച്ചത്. പിതാവിെൻറയും സഹോദരെൻറയും മൃതദേഹങ്ങൾ കണ്ടെടുത്ത് സംസ്കരിച്ച ശേഷമാണ് വിദ്യക്ക് നാട്ടിലെത്താനായത്. അമ്മയുടെ മൃതദേഹം ഇനിയും കണ്ടുകിട്ടിയിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് ഉപ്പുതോട്ടിലെത്തിയതാണ് വിദ്യയുടെ കുടുംബം. ഏറ്റവുമൊടുവിൽ കഴിഞ്ഞ മേയ് ഒമ്പതിന് വീട്ടിലെത്തി മടങ്ങുേമ്പാൾ വിദ്യയെ യാത്രയയക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇരുവരും എത്തിയിരുന്നു.
ദുരന്തമറിഞ്ഞ് ഉപ്പുതോട്ടിലെത്തിയ വിദ്യക്ക് കാണാൻ കഴിഞ്ഞത് വീടിരുന്ന സ്ഥലത്തെ ഉരുൾ വിഴുങ്ങിയ കാഴ്ചയാണ്. ഉരുൾപൊട്ടലിൽ രണ്ടേക്കർ സ്ഥലവും വീടും ഒലിച്ചുപോയി. സമീപത്തെ സ്കൂളിലെ ദുരിതാശ്വാസക്യാമ്പിൽ ഭക്ഷണം നൽകാൻ സഹായിച്ച ശേഷം വീട്ടിലെത്തി 10 മിനിറ്റിനുള്ളിലാണ് ദുരന്തം ഈ കുടുംബത്തെ വിഴുങ്ങിയത്. കാണാതായ അമ്മക്കുവേണ്ടി 11 ദിവസമായി തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ഫലവത്തായിട്ടില്ല. അമ്മ രാജമ്മ അംഗൻവാടി ടീച്ചറായിരുന്നു. എന്തുചെയ്യണമെന്നറിയാതെ തകർന്നുനിൽക്കുന്ന വിദ്യക്ക് ആശ്വാസം പകരുന്നത് ഉപ്പുതോട് കർമലീത്ത കോൺവെൻറിലെ മദർ റീനറ്റും സിസ്റ്റർമാരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
