വ്യാപാരമേഖല: 15,000 കോടിയുടെ നഷ്ടം; അഞ്ച് ലക്ഷം കടകളിൽ വെള്ളം കയറി
text_fieldsതിരുവനന്തപുരം: പേമാരിയിലും പ്രളയത്തിലും സംസ്ഥാനത്തെ വ്യാപാരമേഖലക്ക് 15,000 കോടിയുടെ നഷ്ടമുണ്ടായതായി വിലയിരുത്തൽ. അഞ്ച് ലക്ഷത്തോളം വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി കച്ചവടം ചെയ്യാനാകാത്ത സ്ഥിതിയുണ്ടായതായി വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ മാധ്യമത്തോട് പറഞ്ഞു.
വർഷത്തിൽ മൊത്തം കച്ചവടത്തിെൻറ നേർപകുതിയും നടക്കുന്നത് ഒാണക്കാലത്താണ്. ഇത് മുന്നിൽ കണ്ട് കോടികളുടെ സ്റ്റോക്കാണ് ഇറക്കിയതെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ, ഇക്കുറി സീസൺ ഒന്നാകെ കവർന്ന പ്രളയം സാധനങ്ങൾ മുഴുവൻ നശിപ്പിച്ചു. പ്രളയം മറയാക്കി കടകളിൽനിന്ന് വ്യാപകമായി സാധനങ്ങൾ കടത്തിയ സംഭവവുമുണ്ടായിട്ടുണ്ട്. ഇതെല്ലാം ചേർന്നാണ് സംസ്ഥാനത്തിെൻറ വ്യാപാരമേഖലക്ക് കനത്ത തിരിച്ചടിയും നാശനഷ്ടവുമുണ്ടായതെന്നാണ് വിലയിരുത്തൽ. കനത്ത മഴയും അനിശ്ചിതത്വവും ടെക്സ്റ്റയിൽ മേഖലയുടെ നെട്ടല്ലൊടിച്ചു.
അരി, ഗോതമ്പ് അടക്കം ഭക്ഷ്യധാന്യങ്ങൾ ഗോഡൗണുകളിൽ വെള്ളം കയറി ദ്രവിച്ച് കിടക്കുകയാണ്. അത് റീേപാളിഷ് ചെയ്ത് കാലിത്തീറ്റക്ക് ഉപേയാഗിക്കാമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതിലൂടെ നഷ്ടം ഒരു പരിധിവരെ തീർക്കാൻ സാധിക്കും. ഇത്തരം സാധനങ്ങൾ ശേഖരിക്കാനും റീേപാളിഷ് െചയ്യുന്നതുവരെ സൂക്ഷിക്കാനും എഫ്.സി.െഎ ഗോഡൗണുകളോ സമാനസൗകര്യങ്ങളോ അനുവദിക്കേണ്ടിവരും.
വാണിജ്യനികുതി സമർപ്പിക്കേണ്ടവരുടെ കമ്പ്യൂട്ടർ ഉപകരണങ്ങൾ മുഴുവൻ നശിച്ചിട്ടുണ്ട്. ഇതുമൂലം ഒരു വർഷത്തേക്ക് കണക്കുകൾ ഹാജരാക്കാൻ കഴിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഇൗ സാഹചര്യത്തിൽ ഒരു വർഷത്തേക്ക് മൊറേട്ടാറിയം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ജി.എസ്.ടി വകുപ്പിൽനിന്ന് അയക്കുന്ന നോട്ടീസുകളും ഒരു വർഷത്തേക്ക് നിർത്തിവെക്കണം. നഷ്ടപ്പെട്ട ലൈസൻസുകളും അനുബന്ധരേഖകളും തിരികെ ലഭിക്കാൻ അവസരമൊരുക്കണമെന്നതാണ് മറ്റൊരാവശ്യം.
നിയമപരമായ തടസ്സങ്ങളുന്നയിച്ച് കച്ചവടക്കാരുടെ നാശനഷ്ടങ്ങൾ രേഖപ്പെടുത്താൻ അധികൃതർ തയാറാവുന്നില്ലെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങൾ സർക്കാറിനെ ബോധിപ്പിക്കുന്നതിനായി വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ ബുധനാഴ്ച മുഖ്യമന്ത്രിയെ കാണുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
