പ്രളയമൊഴിഞ്ഞു; ഇനി പുനരധിവാസകാലം
text_fieldsപ്രളയം ദുരിതം വിതച്ച സംസ്ഥാനം പുനരധിവാസ, ശുചീകരണ യത്നവുമായി മുന്നോട്ട്. നാടും വീടും പുനർനിർമിക്കേണ്ട സങ്കീർണ സാഹചര്യത്തിൽ കൈകോർത്ത് ഒറ്റക്കെട്ടായി ലോകം എല്ലാം നഷ്ടപ്പെട്ടവർക്കൊപ്പമുണ്ട്. ക്യാമ്പുകളിൽനിന്ന് വീടുകളിൽ തിരിച്ചെത്തിയവർക്കുമുന്നിൽ കരളലിയിക്കുന്ന കാഴ്ചകളാണ്. വീടുകളിൽ പാമ്പും വിഷജന്തുക്കളും നിറഞ്ഞ സാഹചര്യം. പലമേഖലയിലും വീടുകളിലേക്ക് തിരിഞ്ഞുനോക്കാൻപോലും കഴിയാത്തവർ നിരവധി. ബലിപെരുന്നാളിെൻറയും ഒാണത്തിെൻറയും ആഘോഷവേളയിലും സ്ത്രീകളും കുട്ടികളുമടങ്ങിയ കുടുംബങ്ങൾ ക്യാമ്പുകളിൽ തന്നെയാണ്. മുട്ടറ്റവും അതിലധികവും ചളിയാണ് പല വീടുകളിലും. ചളി നീക്കംചെയ്ത് താമസയോഗ്യമാക്കുകയാണ് അവരുടെ ആദ്യ കടമ്പ. മിക്കയിടങ്ങളിലും ശുചീകരണപ്രവർത്തനങ്ങൾ സജീവമാണ്. അപ്പോഴും പകർച്ചവ്യാധിപോലുള്ള ഭീഷണിയും അവർക്ക് മുന്നിലുണ്ട്. പലയിടത്തും വെള്ളക്കെട്ട് തുടരുന്നതും പുഴകളിലെ ജലനിരപ്പ് താഴാത്തതും മടക്കത്തിന് തടസ്സമാവുന്നു. റെയിൽവേ, റോഡ് ഗതാഗതം സാധാരണനിലയിലേക്ക് നീങ്ങുകയാണ്. എന്നാൽ, പലയിടത്തും വൈദ്യുതി, കുടിവെള്ളം എന്നിവ പുനഃസ്ഥാപിക്കാനായിട്ടില്ല. ദുരിതമേഖലകളിൽ കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ സൈന്യത്തിെലയും െഎ.എം.എയിലെയും ഡോക്ടർമാരുടെ നേതൃത്വത്തിൽ വൈദ്യസേവനവും ലഭ്യമാക്കുന്നുണ്ട്.
ചില ട്രെയിനുകൾ റദ്ദാക്കിയതൊഴിച്ചാൽ സംസ്ഥാനത്തെ ഭൂരിഭാഗം ട്രെയിനുകളും ചൊവ്വാഴ്ചയോടെ ഒാടിത്തുടങ്ങി. കൊച്ചി വിമാനത്താവളത്തിൽ ഇൗ മാസം 26 മുതൽ സർവിസ് പുനരാരംഭിക്കും.
മഴ പൂർണമായും ഒഴിഞ്ഞ ചൊവ്വാഴ്ച രക്ഷാദൗത്യം ഏറക്കുറെ പൂർണമായി. ഒറ്റപ്പെട്ട് കുടുങ്ങിക്കിടക്കുന്നവരുണ്ടെങ്കിൽ അവരെ രക്ഷിക്കാനും ശ്രമം നടക്കുന്നു. അവസാന ആളെയും രക്ഷിക്കുന്നതുവരെ രക്ഷാപ്രവർത്തനം തുടരാനാണ് സൈന്യത്തിെൻറയും സർക്കാറിെൻറയും തീരുമാനം. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയിൽ ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി ഹെലികോപ്ടറുകൾ ഇറങ്ങി. അടിയന്തര ചികിത്സ ആവശ്യമുള്ള രണ്ട് ഗർഭിണികളടക്കം ആറുപേരെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചു.
ക്യാമ്പുകളിൽ 10 ലക്ഷത്തിലധികം പേരാണ് കഴിയുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്കിെട പാമ്പുകടിയേറ്റും െവെദ്യുതാഘാതമേറ്റും ചിലയിടങ്ങളിൽ ഏതാനും ജീവൻ പൊലിഞ്ഞു. മലപ്പുറം ഒതുക്കങ്ങലിൽ വീട് വൃത്തിയാക്കുന്നതിനിടയിൽ വിദ്യാർഥി വൈദ്യുതി ആഘാതമേറ്റു മരിച്ചു. എറണാകുളം പുതുവൈപ്പ് കടലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ എളങ്കുന്നപ്പുഴ കച്ചാപറമ്പിൽ വേലായുധൻ (73) മരിച്ചു. ചെറുതോണി ഉപ്പുതോട്ടില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കൂടി ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. ഉപ്പുതോട് ചിറ്റടിക്കവല അയ്യപ്പന്‍കുന്നേല്‍ മാത്യുവിെൻറ മകന് വിശാല്‍ (26), അയല്‍വാസിയും സുഹൃത്തുമായ കാര്ക്കാംതോട്ടില് ടിൻറു മാത്യു (26) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മാത്യുവിെൻറ ഭാര്യ രാജമ്മയുടേതെന്ന് (62) സംശയിക്കുന്ന കാലും ഇവിടെനിന്ന് കണ്ടെത്തി. മാത്യുവിെൻറ മൃതദേഹം ആദ്യദിവസംതന്നെ കണ്ടെത്തിയിരുന്നു. കോട്ടയം സംക്രാന്തിയിൽ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് വീട്ടിലേക്ക് മടങ്ങിയയാൾ ട്രെയിൻ തട്ടിമരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
