ഈമാസത്തെ റേഷൻ പ്രളയ സൗജന്യ അരിയായി
text_fieldsതൃശൂർ: ഒടുവിൽ പ്രളയബാധിതർക്ക് സൗജന്യറേഷൻ നൽകാൻ തുടങ്ങി. പക്ഷേ വാഗ്ദാനം ചെയ് ത 15കിലോ അരിയില്ല. പകരം സംസ്ഥാനത്തെ 1038 ഉരുൾപൊട്ടൽ - പ്രളയബാധിത വില്ലേജുകളിലെ കാർ ഡുകൾക്ക് ഈ മാസത്തെ റേഷൻ സൗജന്യമായി നൽകും. വ്യാഴാഴ്ച ൈവകീട്ടാണ് സിവിൽ സൈപ്ലസ് ഡയറക്ടർ സൗജന്യ റേഷൻ ഉത്തരവ് ഇറക്കിയത്. എന്നാൽ ഇത് സപ്റ്റംബറിലെ റേഷൻവിതര ണം സ്തംഭിപ്പിക്കുന്ന തീരുമാനവുമായി. ഈമാസത്തെ വിഹിതം പണം കൊടുത്തു വാങ്ങിയ റേഷൻ വ്യാപരികൾ സൗജന്യമായി വിതരണം നടത്താൻ തയാറിെല്ലന്ന് തീരുമാനിച്ചു.
അതുകൊണ്ട് സൗജന്യമായി റേഷൻ ലഭിക്കുന്ന അേന്ത്യാദയവിഭാഗത്തിന് മാത്രമാണ് വെള്ളിയാഴ്ച വ്യാപാരികൾ അരി നൽകിയത്. രണ്ടു രൂപക്ക് അരി ലഭിക്കുന്ന മുൻഗണനക്കാർക്കും സംസ്ഥാന സർക്കാർ സബ്സിഡി അരി നൽകുന്ന മുൻഗണനേതര വിഭാഗത്തിനും പുതിയ ഉത്തരവ് തിരിച്ചടിയായി.
രണ്ടുവിഭാഗങ്ങളെ കൂടാതെ 9.90 രൂപ നിരക്കിൽ അരി നൽകുന്ന പൊതു വിഭാഗം കാർഡുകൾക്കും സൗജന്യ അരി വിതരണം ചെയ്യാനാണ് തീരുമാനം. എന്നാലിത് വ്യാപാരികൾ അംഗീകരിക്കുന്നില്ല. മുൻകൂർ പണം നൽകി ഒരുമാസം മുമ്പുതന്നെ അടുത്തമാസത്തിനുള്ള റേഷൻ വിഹിതം വ്യാപാരികൾ വാങ്ങുന്നുണ്ട്. അതുകൊണ്ട് പണം കൊടുത്തു വാങ്ങിയ അരി സൗജന്യമായി നൽകാനാവില്ല.
മാത്രമല്ല 20 ശതമാനം കുടുംബങ്ങൾ പണം നൽകി അരി വാങ്ങുകയും ചെയ്തു. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ഇ-പോസിൽ സൗജന്യ റേഷൻ സംവിധാനം ക്രമീകരിക്കുന്നത്.
സൗജന്യ റേഷൻ വിതരണത്തിനുള്ള അരി സപ്ലൈകോ ഗോഡൗണുകളിൽ നിന്ന് നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഒപ്പം ഇനിയും വാതിൽപടി വിതരണം പൂർത്തിയാക്കാത്ത വ്യാപാരികൾക്ക് സൗജന്യമായി തന്നെ അരി വിതരണത്തിന് നൽകണം. കൂടാതെ മുൻകൂറായി പണം അടച്ചു വിഹിതം വാങ്ങിയ റേഷൻവ്യാപാരികൾക്ക് 10,000 രൂപ മുതൽ 15,000 വരെ മുൻകൂർ പണം നൽകിയാൽ മാത്രമേ സൗജന്യ റേഷൻ വിതരണം ചെയ്യൂ എന്നാണ് വ്യാപാരി സംഘടനകളുടെ നിലപാട്.
അതേസമയം, കഴിഞ്ഞ പ്രളയത്തിൽ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ പ്രളയ സൗജന്യ അരി നൽകിയ വകയിൽ വ്യാപാരികൾക്ക് പണം ലഭിച്ചിട്ടില്ല. മാത്രമല്ല ഇക്കുറി പ്രളയബാധിതർക്ക് സൗജന്യ അരി വാഗ്ദാനം ചെയ്തുവെങ്കിലും സർക്കാറിെൻറ സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിതരണം ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
