Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​ള​യ​ക്കെ​ടു​തി...

പ്ര​ള​യ​ക്കെ​ടു​തി നേ​രി​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ ജാ​ഗ്ര​ത വേ​ണം

text_fields
bookmark_border
പ്ര​ള​യ​ക്കെ​ടു​തി നേ​രി​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ ജാ​ഗ്ര​ത വേ​ണം
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ചീ​ഫ് ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍. വീ​ടു​ക​ളി​ൽ ക​ട​ക്കു​ന്ന​തി​നു​മു​മ്പ്​ വൈ​ദ്യു​തി​ബ​ന്ധം ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം. ഒ​രാ​ള്‍ മാ​ത്ര​മാ​യി വൈ​ദ്യു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യം ചെ​യ്യാ​ന്‍ ശ്ര​മി​ക്ക​രു​ത്. വൈ​ദ്യു​തി ലൈ​നോ സ​ര്‍വി​സ് വ​യ​റോ പൊ​ട്ടി​വീ​ണി​ട്ടു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ചു​റ്റു​വ​ട്ട​ത്ത് വൈ​ദ്യു​തി ഉ​ണ്ടെ​ങ്കി​ല്‍ ഇ​ത്ത​രം ലൈ​നു​ക​ൾ ഓ​ഫാ​ക്ക​ണം. ലൈ​നു​ക​ള്‍ പൊ​ട്ടി​ക്കി​ട​ക്കു​ന്ന​തോ താ​ഴ്ന്നു​കി​ട​ക്കു​ന്ന​തോ ശ്ര​ദ്ധ​യി​ല്‍പെ​ട്ടാ​ല്‍ 9496061061 ഹെ​ല്‍പ്​ ലൈ​നി​ല്‍ ബ​ന്ധ​പ്പെ​ട​ണം. വെ​ള്ള​ത്തി​ൽ മു​ങ്ങി​യ സ്വി​ച്ച് ബോ​ർ​ഡി​​​െൻറ​യോ എ​ക്​​സ്​​റ്റ​ന്‍ഷ​ന്‍ ബോ​ർ​ഡി​​​െൻറ​യോ സ​മീ​പ​ത്ത് പോ​ക​രു​ത്.

ന​ന​വി​ല്ലാ​ത്ത ചെ​രു​പ്പ് ധ​രി​ച്ചേ സ്വി​ച്ച്​ ഓ​ണാ​ക്കാ​വൂ. പൊ​ട്ടി​ക്കി​ട​ക്കു​ന്ന എ​ര്‍ത്ത് ക​മ്പി​യി​ല്‍ തൊ​ട​രു​ത്. ഇ.​എ​ല്‍.​സി.​ബി പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ണോ​യെ​ന്ന് അ​റി​യാ​ന്‍ ടെ​സ്​​റ്റ്​ ബ​ട്ട​ണ്‍ അ​മ​ര്‍ത്തി ട്രി​പ് ആ​കു​ന്നു​ണ്ടോ​യെ​ന്ന് നോ​ക്ക​ണം. ഇ.​എ​ല്‍.​സി.​ബി പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ണെ​ങ്കി​ല്‍ ഓ​രോ​രോ എം.​സി.​ബി ഓ​ണ്‍ ചെ​യ്യാം. എ.​എ​ല്‍.​സി.​ബി​യോ എം.​സി.​ബി​യോ ട്രി​പ് ആ​കു​ന്ന പ​ക്ഷം ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്വ​യം ഓ​ണ്‍ ആ​ക്കാ​ന്‍ ശ്ര​മി​ക്ക​രു​ത്. വ​യ​ര്‍മാ​ന്‍മാ​രു​ടെ സൗ​ജ​ന്യ സേ​വ​ന​ത്തി​ന്​ ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്‌​പെ​ക്ട​റെ ബ​ന്ധ​പ്പെ​ടാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricityksebkerala newskerala flood
News Summary - Kerala Flood - precautions - Kerala news
Next Story