അണക്കെട്ടുകൾ സുരക്ഷിതം: രക്ഷാപ്രവർത്തനങ്ങൾ ഉൗർജിതം- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ സേനകളെ ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം ഉൗർജിതമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. മഴ തുടരുന്നതിനാൽ ജനം കൂടുതൽ ജാഗ്രത പുലർത്തണം. ഒറ്റപ്പെട്ട് കഴിയുന്നവരെ രക്ഷപ്പെടുത്തുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കയാണ്. കൂടുതല്‍ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നാളെ മുതല്‍ കൂടുതല്‍ ഹെലികോപ്ടറുകള്‍ എത്തും.
23 ഹെലികോപ്ടറുകൾ നാളെ പ്രവർത്തന സജ്ജമാകും. 250 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിലുണ്ട്. ആലുവ, ചെങ്ങന്നൂർ, റാന്നി, ആറമ്മുള, കോഴഞ്ചേരി തുടങ്ങിയ ഇടങ്ങളിലേക്ക് കൂടുതൽ ബോട്ടുകൾ അയക്കും. നാളെ പകലോടെ എല്ലാവരെയും സുരക്ഷിതരാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർ അതിൽ നിന്നും പിന്തിരിയണം. ഇവർെക്കതിരെ കർശന നടപടി സ്വീകരിക്കും. മുല്ലപ്പെരിയാർ ഡാമിൽ വിള്ളൽ വീണെന്ന വാർത്ത തെറ്റാണ്. കേരളത്തിലെ എല്ലാ അണക്കെട്ടുകളും സുരക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഴനാളെയും തുടരുമെന്നാണ് മുന്നറിയിപ്പ്. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടും. കൊച്ചിയിലെ നേവൽ ബേസിലും വിമാനമിറങ്ങുന്നതിൽ സുരക്ഷാ സംബന്ധമായ പ്രശ്നമുള്ളതിനാൽ വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലും തിരുവനന്തപുരത്തും ഇറങ്ങുന്നതിനുള്ള സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കൊച്ചി എന്നിവടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടറുകൾ ഉപയോഗിക്കും. രക്ഷാപ്രവർത്തനത്തിനായി 10 നേവി യൂനിറ്റുകൾ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരിത നിവാരണസേനയുടെ അഞ്ച് യൂനിറ്റുകളും കൂടുതൽ ഡിങ്കികളും ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട്. 2000 ത്തോളം ലൈഫ് ജാക്കറ്റുകളും പവർലൈറ്റുകളും റെയിൻകോട്ടുകളും മറ്റ് ജീവൻ സുരക്ഷാ ഉപകരണങ്ങളും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കുത്തൊഴുക്കുള്ള ഇടങ്ങളിൽ ഹെലികോപ്ടർ വഴി രക്ഷാപ്രവർത്തനം നടത്തും. തമിഴ്‌നാട് ഫയര്‍ഫോഴ്‌സ് ബോട്ടുകളും സ്വകാര്യ ബോട്ടുകളും ഉപയോഗിക്കും. വീടുകളുടെ രണ്ടാം നിലയിലും മറ്റും ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാനും ശ്രമിക്കുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സഹായ സന്നദ്ധതയുള്ളവരുമായി സഹകരിച്ച് ചെയ്യേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചെലവാകുന്ന തുക സർക്കാർ വകവെച്ചു നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങളില്‍ പോലീസും ഫയര്‍ഫോഴ്‌സും നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളില്‍ ജലവകുപ്പ് ആവശ്യത്തിന് കുടിവെള്ളമെത്തിക്കും. വയനാട്ടിലെ പ്രളയബാധിതര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും. ദുരിതാശ്വാസക്യാമ്പുകളില്‍ ഒന്നരലക്ഷത്തോളം പേരാണുള്ളത്. എറണാകുളം മേഖലയില്‍ നിന്ന് 2500 പേരെയും പത്തനംതിട്ട മേഖലയില്‍ നിന്ന് 580 പേരെയും ഇതുവരെ രക്ഷപെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
യഥാർഥത്തിൽ കേരളത്തെ പുനർ നിർമിക്കേണ്ടിവരും. വലിയ തോതിലുള്ള ഫണ്ട് വേണം. അതിനാൽ വിദേശമദ്യത്തിെൻറ എക്സൈസ് തീരുവ വർധിപ്പിക്കുമെന്നും ആ തുക ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
