സ്വന്തമായി വീടില്ലെങ്കിലും ആകെയുണ്ടായിരുന്ന ഭൂമി സംഭാവന നൽകി ജോർജ്
text_fieldsആലുവ: സ്വന്തമായി വീടില്ലാത്ത ജോർജ് ആകെയുണ്ടായിരുന്ന അഞ്ചു സെൻറ് ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ആകെയുള്ള സമ്പാദ്യം വിട്ടുനൽകാൻ പാലാരിവട്ടം മാളിയേക്കൽ എം.ഡി. ജോർജിന് യാതൊരു വൈമനസ്യവും ഉണ്ടായിരുന്നില്ല. പാനായിക്കുളം കൊടുവഴങ്ങ റോഡിൽ വാടകക്ക് താമസിക്കുന്ന ജോർജും ഭാര്യ തങ്കമ്മയും പാതാളം െഎ.എ.സി കമ്പനിക്കുപിന്നിലുള്ള സ്ഥലത്തിെൻറ രേഖകൾ മന്ത്രി ഇ.പി. ജയരാജനാണ് കൈമാറിയത്.
23 വർഷം മുമ്പ് കളമശ്ശേരി ചാക്കോളാസ് കോട്ടൺ മില്ലിൽ ജോലിയുണ്ടായിരുന്നപ്പോൾ പുതിയറോഡ് സ്വദേശി ജേക്കബിൽനിന്ന് വാങ്ങിയ പാടശേഖരമാണിത്. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചിരുന്നില്ല. അതിനാൽതന്നെ അദ്ദേഹത്തിെൻറ പേരിൽ തന്നെയാണ് ഇതുവരെ ജോർജ് കരം അടച്ചിരുന്നത്. മൂന്നുവർഷം മുമ്പ് പണം തിരിച്ചുനൽകാം, ആധാരം തിരിച്ചുനൽകണമെന്ന് ജേക്കബ് ആവശ്യപ്പെട്ടെങ്കിലും ജോർജ് വഴങ്ങിയിരുന്നില്ല. ഇതിനിടെയാണ് ഭൂമി പ്രളയബാധിതരുടെ പുനരധിവാസത്തിന് വിട്ടുനൽകാൻ തീരുമാനിച്ചത്.
സ്ഥലവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മുൻ എം.എൽ.എ എ.എം. യൂസഫ് മുഖേന മന്ത്രിയെയും റവന്യൂ അധികൃതരെയും ധരിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് രേഖകൾ കൈമാറിയത്. സി.പി.എം മുൻ ഏലൂർ, കളമശ്ശേരി ലോക്കൽ കമ്മിറ്റികളിൽ അംഗമായിരുന്നു. ചാക്കോളാസിൽ സി.ഐ.ടി.യു യൂനിയൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
