ജീവനെടുത്ത് വെള്ളപ്പാച്ചിൽ
text_fieldsതിരുവനന്തപുരം: മിന്നൽ പ്രളയത്തിൽനിന്ന് കേരളത്തെ ഉയർത്തിയെടുക്കാനുള്ള പരിശ്ര മത്തിലാണ് സ്റ്റേറ്റ് എമർജൻസി ഒാപറേഷൻ സെൻറർ. ദുരന്തമേഖലയിൽ രക്ഷാദുരിതാശ്വാ സ പ്രവര്‍ത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ് ഒരു സംഘം.ഐ.എസ്.ആർ.ഒയുടെ സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രളയബാധിത മേഖലകളിലെ ചിത്രങ്ങൾ ശേഖരിച്ച് ജില്ല കലക്ടര്‍ മാര്‍, തഹസില്‍ദാര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്ന് അതത് സമയം റിപ്പോ ര്‍ട്ട് തേടിയും അവർക്ക് ആവശ്യമുള്ള സഹായങ്ങൾ അതിവേഗമൊരുക്കിയുമാണ് ദുരന്തനിവാര ണ അതോറ്റിറ്റി ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഈ കൺട്രോൾ റൂം പ്രളയക്കെടുതിയെ നേരിടു ന്നത്. സമൂഹമാധ്യമങ്ങളിലൂടെ മാർഗനിർദേശങ്ങൾ നൽകാനും പൊതുജനങ്ങളുടെ പരാതികള ടക്കം സ്വീകരിച്ച് നടപടിയെടുക്കാനും പ്രത്യേക വിഭാഗവും ഇവിടെയുണ്ട്. കഴിഞ്ഞ മഹാപ്രളയത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങളിൽ ആക്ഷേപം ഉയർന്നിരുന്നു. ഇത്തവണ അത് ഉണ്ടാകാതിരിക്കാൻ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണുവും മുഖ്യമന്ത്രിയുടെ ഐ.ടി സെക്രട്ടറി ശിവശങ്കരനും കൺട്രോൾ റൂമിലുണ്ട്.
ദേശീയ ദുരന്ത പ്രതികരണ സേന, കര, വ്യോമ, നാവിക സേന, തീരദേശ സേന, കേരള പൊലീസ്, അഗ്നിശമന സേന, മോട്ടോര്‍ വാഹന വകുപ്പ്, ജലസേചന വകുപ്പ് എന്നിവരുടെ പ്രതിനിധികളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തുണ്ട്. കഴിഞ്ഞ പ്രളയത്തിെൻറ പശ്ചാത്തലത്തിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധരായ 10 പേരെ ദുരന്തനിവാരണ അതോറിറ്റിയിൽ നിയമിച്ചിരുന്നു. ഇവരുടെ സേവനവും ഉപയോഗിക്കുന്നുണ്ട്. വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവർ ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി സാഹചര്യങ്ങൾ പരിശോധിച്ചു.
ഡാം തുറക്കൽ
അറിയിക്കും
തിരുവനന്തപുരം: ഡാം തുറന്നുവിടുന്നത് മതിയായ മുന്നറിയിപ്പ് നൽകിയ ശേഷമായിരിക്കുമെന്ന് മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. വലിയ അണക്കെട്ടുകൾ തുറന്നുവിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. ബോർഡിന് കീഴിെല ഡാമുകളുടെ ജലനിരപ്പ് കൃത്യമായി അവലോകനം ചെയ്യാനും സുരക്ഷ മുൻനിർത്തി വേണ്ട മുൻകരുതലുകളെടുക്കാനും ധാരണയായി. പട്ടം വൈദ്യുതി ഭവനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. സർക്കിൾ തലത്തിലും ഇൗ സംവിധാനമുണ്ടാകും.
പുത്തുമലയിൽ
റെക്കോഡ് മഴ
മേപ്പാടി: ഉരുൾപൊട്ടലുണ്ടായ മേപ്പാടി പുത്തുമലയിൽ റെക്കോഡ് മഴ. ഇറിഗേഷൻ വകുപ്പിെൻറ കള്ളാടി റെയ്ൻ ഗേജ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ 550 മി.മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ മറ്റു ഭാഗങ്ങളിലെല്ലാം 250 മുതൽ 300 വരെ മി.മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. എല്ലാവരും അതി ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇടുക്കി അണക്കെട്ട് തുറക്കില്ല
തൊടുപുഴ: ഇടുക്കി ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായിരിക്കുന്ന സ്ഥിതിവിശേഷം ഉൗർജിതമായി നേരിടാൻ മന്ത്രി സി. രവീന്ദ്രനാഥിെൻറ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച മൂന്നാർ, ദേവികുളം, വണ്ടിപ്പെരിയാർ, മാങ്കുളം, പന്നിയാർകുട്ടി ഉൾപ്പെടെ മേഖലകളിൽ പുനരധിവാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാണ്. ദുരിതബാധിതരെ മാറ്റിത്താമസിപ്പിച്ച ക്യാമ്പുകളിൽ ഒരു കുറവുമുണ്ടാകരുത്. ആശുപത്രികളിൽ വേണ്ടത്ര ചികിത്സസൗകര്യവും മരുന്നും ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് വളരെ താഴെയാണ്. ഡാം തുറക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഭീതി വേണ്ടെന്നും മന്ത്രി പറഞ്ഞു.
റോഡുകളിൽ 37 കിലോമീറ്ററിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. ഇതിൽ 32 കിലോമീറ്ററിൽ ഗതാഗതം പുനഃസ്ഥാപിച്ചു. തകർന്ന റോഡുകൾ, പാലങ്ങൾ എന്നിവയുടെ പട്ടിക ഏറ്റവും നേരേത്ത തയാറാക്കി ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നു മന്ത്രി നിർദേശം നൽകി.
738 ക്യാമ്പുകളിൽ 64,013 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് 738 ക്യാമ്പുകൾ തുറന്നു. 15,748 കുടുംബങ്ങളിലെ 64,013 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നത് വയനാട് ജില്ലയിലാണ്, 155 ക്യാമ്പുകളിലായി 19,970 പേർ. 151ക്യാമ്പുകളിലായി 8755 പേർ കോഴിക്കോട് ജില്ലയാണ് രണ്ടാമത്. കൊല്ലമൊഴികെ ജില്ലകളിെലല്ലാം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 101 വീടുകൾ പൂർണമായും 1383 വീടുകൾ ഭാഗികമായും തകർന്നു. അടിയന്തര സാഹചര്യങ്ങൾ ഏകോപിപ്പിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
